Updated on: 18 June, 2024 7:31 PM IST
ഗിനിപ്പുല്

കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി ചെയ്യാവുന്ന ഇനം. നമ്മുടെ കാലാവസ്ഥയിൽ, ഉൽപാദന ശേഷിയിലും ഗുണമേൻമയിലും മികച്ചു നിൽക്കുന്ന ഈ ഇനം കന്നുകാലികൾക്ക് ഏറ്റവും ഇഷ്‌ടമുള്ള പുല്ലാണ്. സമുദ്ര നിരപ്പിലുള്ള സ്ഥലങ്ങളിലും 1800 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും മികച്ച വിളവു നൽകുന്ന ഈ പുല്ലിനം തെങ്ങിൻ തോപ്പുകൾ, കുന്നിൻ പ്രദേശങ്ങൾ, ചരിവുള്ള സ്ഥലങ്ങൾ നദീതീരങ്ങൾ, നെൽപ്പാടങ്ങളുടെ വരമ്പുകൾ, ജലസേചന കനാൽ, ബണ്ടുകൾ എന്നീ സ്ഥലങ്ങളിലും വളരെ അനുയോജ്യമാണ്. മേയ്-ജൂൺ മാസങ്ങളിൽ മഴയെ ആശ്രയിച്ച് കൃഷി തുടങ്ങാം.

ചിനപ്പുകൾ ലഭിക്കുവാനുള്ള എളുപ്പവഴി പഴയ ചെടിയിൽ നിന്ന് വേരോടെ ചിനപ്പുകൾ അടർത്തിയെടുക്കുകയാണ്. ഒരു ഹെക്‌ടർ സ്ഥലത്തിന് 40,000 50,000 പുൽ കടകൾ ആവശ്യമാണ്.

വിത്തുകളാണെങ്കിൽ ഒരു ഹെക്‌ടറിന് 4.5 കിലോഗ്രാം എന്ന കണക്കിൽ വേണം. ഇടവിളയാണെങ്കിൽ 40 X 20 സെൻ്റിമീറ്റർ അകലത്തിലും തനിവിളയാണെങ്കിൽ 60 X 30 സെന്റിമീറ്റർ അകലത്തിലും കൃഷി ചെയ്യാം.

നിലം ഒരുക്കുമ്പോൾ അടിവളമായി 10 ടൺ ചാണകം, 50 കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 50 കിലോഗ്രാം പൊട്ടാഷ് എന്നിവ ഹെക്‌ടർ ഒന്നിന് ചേർക്കണം. 200 കിലോഗ്രാം യൂറിയ മേൽവളമായി രണ്ടു തവണ നൽകണം. ആദ്യത്തെ വിളവെടുപ്പിന് ശേഷം ഒന്നാമത്തെ യൂറിയ വളപ്രയോഗവും മഴക്കാലത്തിനു ശേഷം രണ്ടാമത്തെ വളപ്രയോഗവും നടത്താം. നടീലിനു ശേഷം ആദ്യത്തെ ഒരാഴ്ചയിൽ ഒന്നോ രണ്ടോ ജലസേചനം നൽകുന്നത് ശരിയായി വേരു പിടിക്കുന്നതിന് സഹായിക്കും.

നട്ട് 70 -80 ദിവസം കഴിയുമ്പോൾ 1.5 മീറ്റർ ഉയരത്തിലെത്തുന്ന പുല്ല് നിലത്തു നിന്നും 10-15 സെന്റി മീറ്റർ ഉയരത്തിലെത്തുന്ന പുല്ല് നിലത്തു നിന്നും 10-15 സെന്റിമീറ്റർ ഉയരത്തിൽ മുറിച്ചെടുക്കാം തുടർന്ന് 45 ദിവസം ഇടവേളകളിൽ പുല്ലരിയാം. ഒരു ഹെക്ടറിൽ നിന്ന് പ്രതിവർഷം 100 മുതൽ 120 ടൺ വരെ പച്ചപ്പുല്ല് ലഭിക്കം. വിളവെടുപ്പിൻ്റെ അടുത്ത ദിവസങ്ങളിൽ തൊഴുത്തു കഴുകിയ വെള്ളം, ഗോമൂത്രം ചാണകലായനി എന്നിവ പുൽത്തോട്ടത്തിലേയ്ക്ക് ഒഴുക്കി വിടുന്നത് പുല്ലിന്റെ വളർച്ചയ്ക്ക് ഉത്തമമാണ്.

ഗിനിപ്പുല്ലിനൊപ്പം പയർ വർഗ്ഗ ചെടികളും നട്ടു വളർത്തി ഒപ്പം അരിഞ്ഞു തീറ്റയായി നൽകിയാൽ പശുക്കൾക്ക് ഖരാഹാരത്തിൻ്റെ അളവ് ഗണ്യമായി കുറക്കാൻ സാധിക്കും. വളരെ രുചികരവും പോഷകസമ്പുഷ്‌ടവുമായ ഈ പുല്ലിൽ, പശുക്കളുടെ കാത്സ്യം ആഗീരണത്തെ തടയുന്ന ഓക്‌സലേറ്റിൻ്റെ അളവ് അല്‌പം പോലുമില്ലെന്നത് പ്രോത്സാഹജനകമാണ്.

English Summary: Gini fodder can be cultivated in any farm
Published on: 18 June 2024, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now