Updated on: 26 June, 2024 12:43 PM IST
ഗ്ലാഡിയോലസ്

ഏതുതരം മണ്ണിലും ഗ്ലാഡിയോലസ് വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളതും ചെറിയ തോതിൽ അമ്ലത്വമുള്ളതുമായ (PH 5.5 - 6.5) മണൽ കലർന്ന എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അന്തരീക്ഷ ഊഷ്മാവും സൂര്യപ്രകാശത്തിന്റെ ലഭ്യതയും ഈ ചെടിയുടെ വളർച്ചയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് ചെടികൾ നന്നായി പുഷ്പിക്കുന്നത്. 

നടുന്ന വിധം

രണ്ടോ മൂന്നോ തവണ പുരയിടം നന്നായി കിളച്ച ശേഷം ഹെക്ടറൊന്നിന് 25 ടൺ എന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ നന്നായി ചേർക്കണം. വരമ്പുകൾ 20 സെൻ്റീമീറ്റർ അകലത്തിൽ എടുത്തിട്ട് അവയിലാണ് ഭൂകാണ്ഡങ്ങൾ നടുന്നത്.

ഹെക്ടറൊന്നിന് നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് 50:60:60 കിലോഗ്രാം എന്ന തോതിൽ മണ്ണിൽ ചേർക്കേണ്ടതാണ്. ഭൂകാണ്ഡങ്ങൾ 30 സെൻ്റീമീറ്റർ അകലത്തിലും 5 സെൻ്റീമീറ്റർ ആഴത്തിലുമാണ് നടേണ്ടത്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് നടാൻ യോജിച്ചത്. മണ്ണും കാലാവസ്ഥയും, പരിഗണിച്ച് ആഴ്ചയിൽ രണ്ടു തവണ ജലസേചനം നടത്തേണ്ടതാണ്.

വിളവെടുപ്പ്

നടാൻ ഉപയോഗിച്ച ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് പൂക്കുന്നതിന് ഒന്നര മുതൽ മൂന്നു മാസം വരെ എടുക്കും. പൂങ്കുലയുടെ അടിഭാഗത്തെ പൂവ് വിരിയാൻ തുടങ്ങുമ്പോൾ പൂങ്കുല മൊത്തമായി രണ്ട് ഇലയോടൊപ്പം നീളത്തിൽ വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഹെക്‌ടറിൽ നിന്ന് രണ്ടു ലക്ഷത്തോളം പൂങ്കുലകൾ ലഭിക്കും.

English Summary: Gladioulus flowers give much yield
Published on: 26 June 2024, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now