സാധാരണ രീതിയിൽ വീടുകളിൽ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുറച്ചു ഉപയോഗിക്കുമ്പോൾ തന്നെ ഗ്രോ ബാഗുകൾ നശിച്ചു പോവുക എന്നത്. എന്നാൽ നല്ല ഗുണമേന്മയുള്ള ഗ്രോ ബാഗുകൾ ഉണ്ടാകുകയാണെങ്കിൽ ഈയൊരു പ്രശ്നം ഉണ്ടാവുകയില്ല.
കേരളത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കൃഷി ചെയ്യുന്ന മിക്ക കർഷകരും കുറഞ്ഞ ഗ്രോബാഗുകൾ ആണ് ഉപയോഗിക്കുന്നത്. കാലാനുസൃതമായി ഈ ഗ്രോ ബാഗുകൾ നശിച്ചു പോകുന്നതോടെ കർഷകൻ യഥാർത്ഥത്തിൽ ഒരു നഷ്ടം ഉണ്ടാവുകയാണ്.
ഇതിന് പരിഹാരമായിട്ടാണ് തമിഴ്നാട്ടിലെ ഗ്രോ ബാഗ് കമ്പനികൾ പുതിയ നൂതന ഗ്രോബാഗ് സംവിധാനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. കോയമ്പത്തൂരിൽ കൊഡീസയിൽ നടക്കുന്ന കാർഷിക എക്സിബിഷനിലാണ് ഈട് നിൽക്കുന്ന പച്ചനിറത്തിലുള്ള ഗ്രോ ബാഗുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ഈ ഗ്രോ ബാഗുകൾ ഏഴ് വർഷത്തിൽ കൂടുതൽ നിലനിൽക്കുകയും ചെയ്യുന്നു. കൂടാതെ ഗ്രോ ബാഗുകൾക്ക് നല്ല കട്ടിയുള്ളതിനാൽ എളുപ്പത്തിൽ മറ്റൊരിടത്ത് കൊണ്ടുപോകാൻ കഴിയിന്നു.
അമിതമായ ഉപയോഗം കാരണം ഇവ കീറി പോകുകയോ നശിക്കുകയോ ചെയ്യുന്നില്ല. വളരെ സുഖകരമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ എടുത്തോണ്ട് പോകാൻ കഴിയുന്നു.
ചെറിയ ഗ്രോ ബാഗ് മുതൽ വലിയ ഗ്രോ ബാഗ് വരെ ഇവിടെ പ്രദർശനത്തിലുണ്ട്.