Updated on: 2 September, 2024 11:44 PM IST
ഗ്രോബാഗുകൾ

മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നുമില്ലാതെ സ്വന്തം ഭൂമിയിൽ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികളാകട്ടെ നമ്മുടെ തീൻമേശകളിൽ. ഇതിന് ചെടിച്ചട്ടികളോ പ്ലാസ്റ്റിക് ചാക്കോ ഗ്രോബാഗുകളോ തന്നെ ധാരാളം. കൊവിഡു കാലത്ത് മട്ടുപ്പാവും അടുക്കളമുറ്റങ്ങളും പച്ചക്കറികളാൽ സമൃദ്ധമായിരുന്നെങ്കിലും മലയാളികൾ തിരക്കിലേക്ക് തിരിച്ചുപോയതോടെ തോട്ടമെല്ലാം നശിച്ചു.

ഗ്രോബാഗിൽ അടി ഭാഗം പരത്തി മണ്ണുചകിരി മിശ്രിതം നിറച്ച് വിത്തോ തൈയോ നടാം. അല്ലെങ്കിൽ നടീൽ മിശ്രിതം വളരെ വിലക്കുറവിൽ അഗ്രോകോപിൽ നിന്ന് പോട്ടിംഗിശ്രിതം ലഭിക്കും. മണ്ണുമിശ്രിതത്തിൽ ഈർപ്പം പിടിച്ചു നിറുത്താനുള്ള കഴിവാണ് ഗ്രോബാഗുകളുടെയും പോട്ടിംഗ്‌ മിശ്രിതത്തിന്റെയും മെച്ചം.

നടുന്നതിനു മുമ്പ്

മട്ടുപ്പാവിൽ നിരത്തുന്ന ഗ്രോബാഗുകൾക്ക് താഴെ മുന്ന് ഇഷ്ടികകൾ അടുപ്പു പോലെ കൂട്ടി അതിന് മുകളിൽ വയ്ക്കുന്നതാണ് നല്ലത്. ഇതിന്റെ രണ്ട് ഗുണങ്ങളുണ്ട്. ചാക്കിൽ നിന്ന് ‌വെള്ളം ഇറ്റുവീണാൽപ്പോലും മട്ടുപ്പാവിൽ ചെളികെട്ടില്ല. മഴവെള്ളത്തിൻന്റെ ഒഴുക്കിന് ഗ്രോബാഗ് തടസമാവുകയുമില്ല. തുടർച്ചയായി മൂന്നോ നാലോ വിളകൾക്ക് ഒരു ബാഗ് ഉപയോഗിക്കാം. 

ശ്രദ്ധ വേണം

മട്ടുപ്പാവിലെ കൃഷിക്ക് ജൈവ കമ്പോസ്റ്റ് ചാണകപ്പൊടി, കോഴിവേസ്റ്റ് എല്ലുപോടി, മീൻവെള്ളം, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുക. രാസവളങ്ങൾ നൽകിയാൽ അവ വെള്ളമൊഴിക്കുമ്പോൾ ഒലിച്ചിറങ്ങി മട്ടുപ്പാവിന് ബലക്ഷയം ഉണ്ടാക്കുന്നു.

സുഡോമോണസ് മണ്ണിലും ചെടിയിലും ഇടവിട്ട് തളിക്കുക. ഇത് വേര് കിളിർക്കുവാനും രോഗപ്രതിരോധത്തിനും സഹായിക്കും.

ഫിഷ് അമിനോ ആസിഡ്‌ മണ്ണിലും ചെടിയിലും ഇടവിട്ട് തളിക്കുക.

ജൈവ കീടനാശിനിയായും രോഗപ്രതിരോധത്തിനും പോഷക സമൃദ്ധിക്കും വേപ്പെണ്ണ, ഫോസ്ഫറസ്, ട്രക്കോർഡാമ ഇവ ഉപയോഗിക്കണം. ഇവ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.

English Summary: Grow bag farming is good for terrace
Published on: 02 September 2024, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now