Updated on: 30 April, 2021 9:21 PM IST

ഗ്രോബാഗിലെ കൃഷിരീതി

പ്രത്യേകതകൾ

1 , ഒരു ഗ്രോബാഗ് 3 മുതൽ 6 വർഷം വരെ ഉപയോഗിക്കാം.

2.ചെറിയ മുതൽമുടക്ക്

3.ഉപയോഗശേഷംപിന്നീടുള്ള ആവശ്യത്തിന് സൂക്ഷിച്ചുവെക്കുവാൻ എളുപ്പം.

4. സാധാരണയായി ഉപയോഗിക്കുന്നത്
40 cm x 24 cm x 24 cm എന്ന അളവുള്ളത് ആണ് ഇത് കൂടാതെ

34cm x 20cm x 20 cm,
30cm x16cm x 16 cm
എന്നീ അളവുകളിലും ലഭിക്കുന്നു. ഓരോ വിളകൾക്കും അനുയോജ്യമായ വലുപ്പത്തിലുള്ള ഗ്രോ ബാഗ് ഉപയോഗിക്കുന്നതാണ് നല്ലത്.

5. വേരുകൾക്ക് നല്ല വളർച്ച ലഭിക്കാനും, ആവശ്യത്തിനുള്ള വളവും വെള്ളവും എളുപ്പം വലിച്ച് എടുക്കാൻ കഴിയും

6.നല്ല വായുസഞ്ചാരം ലഭിക്കുന്നു.

7.സമീപത്തെ മറ്റ് സസ്യങ്ങൾ വളം വലിച്ചെടുക്കുന്ന പ്രശ്നം ഉണ്ടാകില്ല.

8.സാഹചര്യത്തിന്/കാലാവസ്ഥ അനുസരിച്ച് ബാഗ് സ്ഥലം മാറ്റിവെക്കാം എന്നതിനാൽ വളരെകുറഞ്ഞ സ്ഥലസൗകര്യം ഉള്ളവർക്കും എളുപ്പം കൃഷി ചെയ്യാം.

7. പുറമേ വെള്ള നിറവും ഉൾഭാഗം കറുപ്പ് നിറവും ഉള്ള ബാഗ് ആണ് ചെടികൾക്ക് നല്ല വളർച്ച ലഭിക്കാൻ ഉത്തമം.

മണ്ണ് തയ്യാറാക്കൽ :

വിത്ത് പാകുന്നതിന് 15 ദിവസം മുൻപെങ്കിലും മണ്ണ് തയ്യാറാക്കാൻ ആരംഭിക്കണം. കിളച്ചിട്ട മണ്ണിലെ വലിയ കല്ലുകൾ മാറ്റേണ്ടതുണ്ട്.
(ചെറിയ കല്ലുകൾ ആവശ്യമാണ് )
ഇതിനായി വലിയ ദ്വാരമുള്ള നെറ്റ്
(കോഴി കൂടിന് അടിക്കുന്ന തരം ഇരുമ്പ് വല ) ൽ മണ്ണ് അരിച്ചെടുത്താൽ മതിയാകും.

മണ്ണ് വേനൽക്കാലം ഒരുക്കി സൂക്ഷിച്ചു വെക്കുന്നത് ആണ് നല്ലത്.

കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റിൽ നേരിയ കനത്തിൽ വിതറി കുറഞ്ഞത് ഒരാഴ്ച എങ്കിലും വെയിൽ കൊള്ളിക്കുന്നത്തിലൂടെ ഒട്ടേറെ ദോഷകാരിയായ ചെറു ജീവികളെ നശിപ്പിക്കാൻ സാധിക്കും.
(ജൈവ സമ്പന്നമായമായ നല്ല വളപറ്റുള്ള മണ്ണ് ഇത്തരത്തിൽ ട്രീറ്റ്‌ ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ് )

സൂര്യതാപം ഏറ്റ മണ്ണ് ചെറുതായി നനച്ച് ഒരു ബാഗിന് 50ഗ്രാം (ഒരു പിടിയോളം) കുമ്മായം അല്ലെങ്കിൽ ഇരട്ടി അളവിൽ ഡോളോമൈറ്റ് വിതറി നല്ലവണ്ണം മിക്സ്‌ ചെയ്ത് ഒരാഴ്ചയെങ്കിലും മാറ്റി വെച്ചാൽ മണ്ണ് തയ്യാർ.

ശ്രദ്ധിക്കുക:

i)മണ്ണിര നല്ലത് പോലെ അടങ്ങിയ മണ്ണിൽ കുമ്മായത്തിന്റെ ഉപയോഗം കഴിവതും കുറക്കുക.

ii)നല്ലയിനം ഡോളോമൈറ്റ് കാൽസ്യവും മഗ്‌നീഷ്യവും പ്രധാനം ചെയ്യുമെന്നതിനാൽ കൂടുതൽ ഗുണപ്രദം ആണ്.

iii) നീറ്റാതെയുള്ള കക്ക ചെറുതായി പൊടിച്ചത് ചേർക്കുന്നത് ദീർഘകാലത്തേക്ക് ഗുണം ചെയ്യും

ഇത്തരത്തിൽ ഒരിക്കൽ തയ്യാറാക്കിയ മണ്ണ് വിളവെടുപ്പിന് ശേഷം വീണ്ടും ജൈവ വളം മാത്രം ചേർത്ത് റീചാർജ് ചെയ്ത് വര്ഷങ്ങളോളം ഉപയോഗിക്കാം എന്നതിനാൽ ആദ്യത്തെ തവണ മാത്രമാണ് മണ്ണ് തയ്യാറാക്കാൻ കുറച്ചു പ്രയാസം നേരിടുന്നത്.

മിശ്രിതം തയ്യാറാക്കൽ :

2:1:1 തോതിൽ
മണ്ണ് + ചകിരിച്ചോർ + ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ്/പൊടിച്ച ആട്ടിൻ കാഷ്ട്ടം /ട്രീറ്റ്‌ ചെയ്ത കോഴിവളം മിക്സ്‌ എന്നിവ നന്നായി മിക്സ്‌ ചെയ്യണം.
ട്രൈകൊഡെർമ ഉപയോഗിച്ച് സമ്പന്നമാക്കിയ വളം കൂടുതൽ ഗുണം ചെയ്യും.

(രണ്ട് പാട്ട മണ്ണിന് ഒരുപാട്ട ചകിരിപൊടി, ഒരു പാട്ട ചാണക പൊടി എന്ന തോതിൽ )

അടിവളമായി ഒരു ബാഗിന് 100 ഗ്രാം എല്ല് പൊടി 100 ഗ്രാം വേപ്പിൻ പിണ്ണാക് എന്നിവയും
കൂടെ ലഭ്യമാണെങ്കിൽ ഒരു സ്പൂൺ സൂഡോമോണാസ് കൂടി ചേർത്ത് നല്ലവണ്ണം മിക്സ്‌ ചെയ്ത് ആണ് പോട്ടിങ് മിശ്രിതം തയ്യാർ ചെയ്യുന്നത്. (ട്രൈകൊഡെർമ ചേർത്ത് തയ്യാറാക്കിയതാണെങ്കിൽ സ്യൂഡോമൊണാസ് ഈസമയം ചേർക്കേണ്ടതില്ല.)

ചകിരിച്ചോർ തയ്യാറാക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന കൊക്കോപീറ്റ് കട്ട നേരിട്ട് ഉപയോഗിക്കുന്നതിന് പകരം വെള്ളത്തിൽ കുതിർത്ത ശേഷം മൂന്ന് നാല് പ്രാവശ്യം നല്ലത് പോലെ വെള്ളത്തിൽ കഴുകി തണലത്ത് വെച്ച് ഉണക്കിയെടുക്കുന്നത് ഗുണം ചെയ്യും.

ചകിരി കമ്പോസ്റ്റ് ലഭിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ചകിരികമ്പോസ്റ്റ് കഴുകേണ്ട ആവശ്യമില്ല. നേരിട്ട് ഉപയോഗിക്കാം.

നല്ലയിനം പൂഴി ലഭിക്കുന്നവർക്ക് പകരമായി പൂഴിയും ഉപയോഗിക്കാം. എന്നാൽ
ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ പൂഴിയെക്കാൾ നല്ലത് ചകിരി കമ്പോസ്റ്റ് ആണ്.

നെല്ലിന്റെ തൂളി (Husk ) കരിച്ചത് ചെറിയ അളവിൽ ചേർക്കുന്നത് ഗുണം ചെയ്യും.

ഗ്രോബാഗ് നിറക്കൽ

ഗ്രോബാഗിന്റെ പകുതിയോളം വരുന്ന അഗ്രഭാഗം ഷിർട്ടിന്റെ കൈ മടക്കുന്ന രീതിയിൽ പുറത്തേയ്ക്ക് മടക്കി വെയ്ക്കുക

പിന്നെ ബാഗിന്റെ അടിഭാഗത്ത് നേരിയകനത്തിൽ ശീമക്കൊന്ന, കമ്മ്യൂണിസ്റ്റ്‌ പച്ച പോലുള്ള ചെടികളുടെ തലപ്പ് തണ്ടടക്കം മടക്കി ചുറ്റി വിരിക്കാം അല്ലെങ്കിൽ കരിയില വിരിക്കാം.
കമ്മ്യൂണിസ്റ് പച്ച നീമാവിര ശല്യം ഒഴിവാക്കാൻ സഹായിക്കുന്നു.
ഈ ഒരു ലയർ ബാഗിന് ഷേപ്പ് നൽകുന്നതിനും, ഈർപ്പം നിലനിർത്താനും വളരെയധികം സഹായിക്കും.

ആദ്യം ഗ്രോ ബാഗിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ പോട്ടിംഗ് മിശ്രിതം നിറക്കേണ്ടതുള്ളു.

(എന്നാൽ ചീര, കാരറ്റ് മുതലായ നേരിട്ട് പാകുന്ന ഇനങ്ങൾക്ക് ബാഗിന്റെ മുകളിൽ കുറച്ച് ഭാഗം മാത്രം ഒഴിവാക്കി ബാക്കി മുഴുവനായും തന്നെ നിറക്കാം )

ബാക്കിയുള്ള മിശ്രിതം ചെടി വളരുന്ന ക്രമത്തിൽ നിറച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ജോലിഭാരം വളരെയധികം ലഘുകരിക്കാൻ സാധിക്കുന്നു.

ഇത്തരത്തിൽ തയ്യാറാക്കിയ ബാഗുകൾ രണ്ട് മൂന്ന് ദിവസം നനച്ചതിന് ശേഷം മാത്രം വിത്ത് / തൈകൾ നടാം.

NB:മണ്ണ് നിറച്ച ഗ്രോ ബാഗ് അടിയിൽ പലകയോ ഓടോ വെച്ച് മാത്രം മാറ്റി വെക്കുക, ഒരിക്കലും അരിക് പിടിച്ച്‌ എടുക്കരുത്.

ഒരിക്കൽ ചെടി നട്ട ഗ്രോ ബാഗിൽ വളവെടുപ്പ് കഴിഞ്ഞശേഷം മണ്ണ് മാറ്റാതെ മറ്റേതെങ്കിലും ഇനം വിള കൃഷി ചെയ്യാവുന്നതാണ്.

വിളവെടുത്ത ഗ്രോ ബാഗിലെ മണ്ണിൽ വീണ്ടും ജൈവ വളങ്ങൾ മിക്സ്‌ ചെയ്ത് റീചാർജ് ചെയ്ത ശേഷം വീണ്ടും വര്ഷങ്ങളോളം ഉപയോഗിക്കാം.

മണ്ണിൽ ചേർക്കുന്ന എല്ല് പൊടി പോലുള്ള വളങ്ങൾ ഒരിക്കലും മുഴുവനായും ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കില്ല എന്നതിനാൽ ഇത്തരം മണ്ണ് കളഞ്ഞ് പുതിയ മണ്ണ് നിറക്കുന്നത് ആശാസ്യമല്ല.

English Summary: growbag use earthworm kjoctar2820
Published on: 28 October 2020, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now