വയനാട്ടിലെ മാനന്തവാടിയിൽ ഉള്ള കർഷകനായ ബാലകൃഷ്ണനാണ് അവിടുത്തെ തത് നാടൻ ഇനങ്ങളെ സങ്കരം ചെയ്തു പുതിയ 3 കുരുമുളക് ഇനങ്ങൾ കണ്ടെത്തിയത്. അശ്വതി,സുവർണ്ണ, പ്രീതി എന്നീ മൂന്ന് ഇനങ്ങൾ ആണ് അദ്ദേഹം കണ്ടെത്തിയത്.
വീഡിയോ കാണുക - https://youtu.be/JPu28O7bv8Y
നീളം കൂടിയ കുരുമുളക് അശ്വതി -
വീഡിയോ കാണുക - https://youtu.be/JPu28O7bv8Y
ഇതിൽ അശ്വതി എന്ന ഇനം ആണ് ഏറ്റവും നീളം കൂടിയതും കൂടുതൽ തിരിയുള്ളതുമായ ഇനം. ഉദരംകോട്ട മാതൃവള്ളിയായി എടുത്ത് വയനാട്ടിലെ ചെറുവള്ളി എന്ന ഇനവുമായി പരാഗണം ചെയ്താണ് അശ്വതി എന്ന കുരുമുളക് ഉണ്ടാക്കിയത്. ഏകദേശം 10 വർഷത്തോളം എടുത്തു ഈ കുരുമുളകിന് വികസിപ്പിച്ചെടുക്കാൻ. ഇതിന്റെ തണ്ടിന് നല്ല വണ്ണവും കരുത്തും ഉള്ളതിനാൽ ഏതു മരത്തിലും ഏത് കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയിലും ഇതിനെ വളർത്താം.
സുവർണ്ണ എന്ന കുരുമുളകിനം കരുമുണ്ടയും ചെറുവള്ളിയും കൂടെ സങ്കരയിനം ചെയ്തു വികസിപ്പിച്ചെടുത്തതാണ്. ഇത് തിങ്ങിനിറഞ്ഞ കുരുമുളക് ആണുള്ളത്. വലിപ്പമുള്ള കുരുമുളകു മണികളും ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ ഒരു കുരുമുളക് തണ്ടിന് നല്ല ഭാരം ഉണ്ട്.
വീഡിയോ കാണുക - https://youtu.be/JPu28O7bv8Y
പ്രീതി എന്ന കുരുമുളകിനം ഉദരം കോട്ടയും ചെറുവള്ളിയും കൂടെ സങ്കരയിനം ചെയ്തു വികസിപ്പിച്ചെടുത്ത ഇനമാണ്. ഇതിനും നീളമുള്ള കുരുമുളക് മണികളാണ് ഉള്ളത്.
വയനാടൻ ബോൾഡ് എന്ന ഇനത്തിൽപ്പെട്ട മുന്തിയ ഇനം കുരുമുളകും ഇദ്ദേഹം സംരക്ഷിച്ചു പോകുന്നു. അത് കൂടാതെ 50 ഓളം വയനാടൻ കുരുമുളകിനങ്ങളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട്.
കാസർഗോഡ് നടന്ന ഗ്രാമീണ ഗവേഷക പ്രദർശനത്തിലാണ് ഇദ്ദേഹം തന്റെ ഈ കുരുമുളകിനങ്ങൾ പ്രദർശിപ്പിച്ചത്.