Updated on: 30 April, 2021 9:21 PM IST
മദ്ധ്യതി രുവിതാംകൂറിലെ മഹാരുചികളുടെ ഭാഗമാണ് വയനഇല .

ആലപ്പുഴ പട്ടണത്തിൽ സ്ഥിര താമസക്കാരനായ ഹിമാലയ ബേക്കറി ഉടമ സുധീഷ് കുമാറും കുടുംബവും കഞ്ഞിക്കുഴിയിൽ നാലേക്കർ വസ്തു വാങ്ങിയത് പച്ചക്കറികളോടൊപ്പംവയന യില കൃഷിയും നടത്തുവാനായിരുന്നു.

ബേക്കറികളിൽ ഏറെ ആവശ്യമായ വയനയില കൃഷി കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഉൽപ്പാദനവർദ്ധനവ് ഉണ്ടാകുമെന്ന ധാരണയിലാണ് ആരംഭിച്ചത്.

ബേക്കറി ഉൽപ്പന്നങ്ങൾക്ക് സ്വാദുവർദ്ധിപ്പിക്കുവാൻ വയനയില ഉപയോഗിക്കാറുണ്ട്. മദ്ധ്യതി രുവിതാംകൂറിലെ മഹാരുചികളുടെ ഭാഗമാണ് വയന ഇല .

ഇതിൽ ചുരുട്ടി പുഴുങ്ങിയ പല വിധ പലഹാരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.തെക്കൻ ജില്ലകളിൽ നിന്നാണ് ഹിമാലയ ഗ്രൂപ്പ് ഇതിനാവശ്യമായ ഇലകൾ കൊണ്ടു വരുന്നത്.

ഈ സാഹചര്യത്തിലാണ് വയന ഇല കൃഷി ആരംഭിച്ചത്.സ്വന്തമായിവാങ്ങിയ സ്ഥലത്തെ ഒരിഞ്ചുപോലും വെറുതെയിടുവാൻ ഉടമ തയ്യാറായില്ല. വാഴയും കപ്പയും കാച്ചിലും ചേമ്പും വിവിധ ഇനം പച്ചക്കറികളും തുടങ്ങീ വൈവിദ്ധ്യമാർന്ന വിളകളാണ് കൃഷി ചെയ്തിട്ടുള്ളത്.

പറമ്പിനു നടുക്കുള്ള വലിയ കുളത്തിൽ കാരിയും വരാലും തിലോപ്പിയും വിളവെടുപ്പിനായെത്തിയിരിക്കുകയാണ്.വിഷുവിപണി ലക്ഷ്യം വച്ച് ആരംഭിക്കുന്ന കണി വെള്ളരി കൃഷിയുടെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ നിർവ്വഹിച്ചു. പഞ്ചായത്തു വികസന കാര്യ ചെയർ പേഴ്സൻ കെ. കമലമ്മ, കൃഷി അസിസ്‌റ്റന്റ് വി.റ്റി. സുരേഷ്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, രാജേഷ് എന്നിവർ സംസാരിച്ചു.

English Summary: Himalaya Group proves that Wayanala cultivation is also done in Kanjikuzhi
Published on: 13 February 2021, 03:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now