MFOI 2024 Road Show
  1. Organic Farming

ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി

ചെടികളുടെ വളർച്ച മണ്ണിലൂടെ മാത്രമേ സാധ്യമാവൂ എന്നതാണ്പൊതുവെയുള്ള ധാരണ.എന്നാൽ മണ്ണില്ലാതേയും കൃഷി ഒരുക്കാം . ഒരു തരി മണ്ണുപോലും ഇല്ലാതെ ചെടികൾക്കാവശ്യമായ എല്ലാ പോഷക ഘടകങ്ങളും ശരിയായ രീതിയിൽ ലഭിച്ചാൽ ചെടിയെ ആരോഗ്യപരമായി വളർത്താനാവും എന്നതാണ് ശാസ്ത്രം പറയുന്നത്.

Asha Sadasiv

ഹൈഡ്രോപോണിക്സ്- തിരി നന കൃഷി രീതി

ചെടികളുടെ വളർച്ച മണ്ണിലൂടെ മാത്രമേ സാധ്യമാവൂ എന്നതാണ്
പൊതുവെയുള്ള ധാരണ.എന്നാൽ മണ്ണില്ലാതേയും കൃഷി ഒരുക്കാം . ഒരു തരി
മണ്ണുപോലും ഇല്ലാതെ ചെടികൾക്കാവശ്യമായ എല്ലാ പോഷക ഘടകങ്ങളും
ശരിയായ രീതിയിൽ ലഭിച്ചാൽ ചെടിയെ ആരോഗ്യപരമായി വളർത്താനാവും
എന്നതാണ് ശാസ്ത്രം പറയുന്നത്. ചെടിക്കാവശ്യമായ പോഷകങ്ങളെ
അയോണുകളുടെ രൂപത്തിൽ വെള്ളത്തിൽ നിന്നും ആഗിരണം ചെയ്യാനാവും
എന്നതാണ് ധാരണ . ചെടികളെ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്.(plant nutrients can be absorbed from water in the form of ions. Hydroponics is the method of growing these plants.

ഹൈഡ്രോപോണിക്സ് ( Hydroponis)

മണ്ണില്ലാ കൃഷിരീതി മലയാളിക്ക് പരിജിതമായിട്ട് നാൾ ഏറെ ആയിട്ടില്ല.
ഹൈഡ്രോപോണിക്സ് കൃഷിരീതി വിദേശ രാജ്യങ്ങൾ ഏറ്റെടുത്ത കഴിഞ്ഞിട്ടും,
ഇന്ത്യയിൽ ഈ കൃഷിരീതി നഗര മേഖലകളിൽ മാത്രം ചുവടുവെച്ചു
വരുന്നതേയുള്ളു. ഹൈഡ്രോപോണിക്സ് വ്യാവസായികമായി മുന്നോട്ട് വന്ന
പുരോഗാത്മക കർഷകർക്ക് പറയാനുള്ളത് വിജയത്തിന്ടെ കഥകളാണ്.
സാധാരണ കർഷകന് വെല്ലുവിളികളാകുന്ന കാലാവസ്ഥ വ്യതിയാനം, പ്രകൃതി
ദുരന്തങ്ങൾ മറ്റു മണ്ണു ജല മലിനീകരണങ്ങൾ ഒന്നുംതന്നെ ഹൈഡ്രോപോണിക്സ്
കർഷകനു നേരിടേണ്ടി വരുന്നില്ല, എന്നതിലുപരി സാങ്കേതിക വിദ്യയുടെ
ഗുണഫലങ്ങൾ കര്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

കൃഷിയിൽ മണ്ണിനുള്ള ധർമ്മം പ്രധാനമായും രണ്ട് വിധത്തിലാണ് .

ഒന്ന് ചെടികൾക്കാവശ്യമായ വെള്ളവും വളവും സംഭരിച്ച്, ചെടികൾക്ക് അവ ആവശ്യാനുസരണം വലിച്ചെടുക്കാനുള്ള സാഹജര്യം സൃഷ്ടിക്കലാണ് . രണ്ടാമത് ചെടികളെ മണ്ണിലുറപ്പിച്ചു നിർത്തുന്ന വേരു പടലങ്ങളെ ഉറപ്പിച്ചു നിർത്തുകഎന്നതാണ് .ഇവ രണ്ടും നമുക്ക് മറ്റു മാർഗങ്ങളിലൂടെ സൃഷിടിക്കാനായാൽ നമുക്ക് മണ്ണിന്ടെ ആവശ്യം തന്നെ ഇല്ല .ഇത്തരം കൃഷിരീതിയിൽ പോഷക ലായനിയിലാണ്   ചെടികൾ വളരുന്നതെങ്കിലും അവയെ ലായനിയിൽ ഉറപ്പിച്ചു നിർത്തുന്നതിനായി കൊയർപിത്ത്, തെർമോകോൾ , വെള്ളാരം കല്ലുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിലെ കൃഷി രീതിയിൽ സസ്യപോഷകങ്ങളെകുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ് . ചെടികളുടെ ആരോഗ്യവാളർച്ചയ്ക് 17 മൂലകങ്ങൾ ആവശ്യമാണ് . ഇവയിൽ കാർബൺ ,
ഹൈഡ്രജൻ, ഓക്സിജൻ എന്നിവ അന്തരീക്ഷത്തിൽ നിന്നും കുടിക്കുന്ന വെള്ളത്തിൽ നിന്നും ലഭ്യമാവും. ശേഷിക്കുന്ന 14 മൂലകങ്ങൾ വളർത്തുന്നലായനിയിൽ കലർത്തി ലഭ്യമാകേണ്ടതുണ്ട്. ഇവയിൽ തന്നെ നൈട്രജൻ (N),ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവയാണ് ഏറ്റവും കൂടുതൽ ആവശ്യമായിവരുന്നത്.ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ കൂടുതൽ വിളവ് ലഭിക്കുന്നത് ചെടികൾക്കാവശ്യമായ മൂലകങ്ങൾ എന്നും കൃത്യമായ അളവിൽ ലഭിക്കുന്നത് കൊണ്ടാണ്. വേരുകൾക്ക് വളം അന്വേഷിച്ച് അകലങ്ങളിൽ പോവേണ്ടതില്ല.പോഷകങ്ങളെല്ലാം സമീകൃതമായി ലഭിക്കുന്നതിനാൽ ഫലങ്ങൾക്ക് പൂർണ വളർച്ചയും സ്വാദുമുണ്ടാകുന്നു. മണ്ണിലൂടെ ചെടികളെ ബാധിക്കുന്ന രോഗ കീടബാധകൾ ഒന്നും തന്നെ കാണില്ല. വെള്ളവും ലവണങ്ങളും പാഴാകുന്നില്ല എന്നത്
പോലെത്തന്നെ കളശല്യം ഉണ്ടാകില്ല എന്നതും വിളവർധവിന് കാരണമാകുന്നു .വ്യത്യസ്തങ്ങളായ ഹൈഡ്രോപോണിക്സ് കൃഷിരീതികൾ ഉണ്ട് ഇവയിൽലളിതവും ആധായകരവുമായി ചെയ്യാവുന്നതാണ് തിരിനന / wick systemവിക്ക് സിസ്റ്റം
പരിമിതമായ അളവിൽ വെള്ളവും ലവണങ്ങളും ചെടികൾക്ക്എത്തിക്കാൻ പല മാര്ഗങ്ങള് ഉണ്ട്. മണ്ണെണ്ണ വിളക്കിലെ തിരിപോലുള്ളതിരികളാണ് ഇതിന് വേണ്ടി കൂടുതലായും ഉപയോഗിക്കുന്നത് .ഇതിനാവശ്യമായ ഗ്ളാസ് വൂൾ തിരികൾ കേരളത്തിലെ പല സ്ഥാപനങ്ങളിലും ലഭ്യമാണ്. കോട്ടൺ തുണി ഉപയോഗിച്ച ഒരടി നീളവും രണ്ട് സെൻറ്റിമീറ്ററോളം വീതിയുമുള്ള നാടകൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് .ചെടി നടുന്നതിനുമുന്പായി ഗ്രോബാഗിൽ അടി ഭാഗത്തായി നാട കടത്താൻ പാകത്തിന് ഒരു തുളയുണ്ടാക്കണം. തിരിയുടെ ഏതാണ്ട് പകുതി നീളം ഗ്രോബാഗ്/ ചട്ടിക്കുളിലാക്കി മിശ്രിതംനിറക്കണം. നാടയുടെ ബാക്കി ഭാഗം താഴെ, രണ്ട് ഇഷ്ടികക്കിടയിൽ ചെരിച്ചു
വെച്ചിരിക്കുന്ന, ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയിൽ മധ്യ ഭാഗത്ത്
ദ്വാരമിട്ട് അതിലേക്കിറക്കി വെയ്ക്കണം.

അല്ലെങ്കിൽ മൂന്നിഞ്ചു വണ്ണമുള്ള ഒരു പി വി സി പൈപ്പ് കൃത്യമായി നാട ഇറക്കാനുള്ള
ദ്വാരമിട്ട് ക്രമീകരിക്കുക. ഒരുഭാഗം വെള്ളം ഒഴിക്കാൻ കഴിയുന്ന രീതിയിലും മറുഭാഗം അടച്ച വെള്ളം നിലനിർത്താൻ കഴിയുന്ന രീതിയിലും ആയിരിക്കണമായിരിക്കണം. പി വി സി പൈപ്പിന്റെമുകളിൽ നിശ്ചിത ഇടയകാലത്തിൽ ഓരോ ദ്വാരം വീതം ഉണ്ടാകണം. ദ്വാരത്തിന്ടെ രണ്ട് ഭാഗങ്ങളിലായി ഓരോ ഇഷ്ടികകൾ വീതം വെച്ച്‌ അതിനു മുകളിൽ
പോളിബാഗ് വെയ്ക്കുക. പോളിബാഗിന്റെ അടിയിൽ മധ്യ ഭാഗത്തായി ദ്വാരം
ഉണ്ടാക്കുക. പി വി സി പൈപ്പിലെ ദ്വാരവും പോളിബാഗിലെ ദ്വാരവും തമ്മിൽ
തിരി കൊണ്ട് ബന്ധിപ്പിക്കുക. കാപ്പിലറി ആക്ഷൻ വഴി വെള്ളം പി വി സി
പൈപ്പിൽ നിന്നും പോളിബാഗിലേക്ക് കയറും. പൈപ്പിലെ വെള്ളം
കുറയുന്നതിനനുസരിച്ച് വെള്ളം ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ജലസേചനം
എളുപ്പമാക്കി വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നട്ടുവളർത്താം.

തിരിനന/ wick system കൂടാതെ വാട്ടർ കൾച്ചർ / water culture , തുള്ളി നന / drip system ,
ന്യൂട്രിയൻറ് ഫിലിം രീതി / nutrient film technology , എയ്റോപോണിക്സ് /Aeroponics
മുതലായവ വിവിധങ്ങളായ ഹൈഡ്രോപോണിക്സ് കൃഷിരീതികളാണ്.

പോരായ്മകൾ : പരിഹാര മാർഗങ്ങൾ


 സാങ്കേതിക വിദ്യയുടെയും പരിജയ സമ്പന്നതയുടെയും ആവശ്യകത പലപ്പോഴും നേരിടേണ്ടി വന്നേക്കാംഎന്നാൽ വളരെ എളുപ്പത്തിൽ ചരുങ്ങിയ സമയം കൊണ്ട് വിദ്യ
സമ്പന്നരായ യുവതി യുവാക്കൾക്ക് ട്രയിനിങ് അല്ലെങ്കിൽ മറ്റു സാങ്കേതികരുടെയോ സഹായത്തോടുകൂടി പഠിച്ചെടുക്കാവുന്നതേയുള്ളു.
 പ്രാഥമിക ചിലവുകൾ കൂടുതലാവുന്ന സ്ഥിതിക്ക് പ്രാദേശികമായ ഉത്പന്നങ്ങൾക്ക് പ്രാധാന്യം കൊടുക്കാവുന്നതാണ്.ഉദ : മുള , പ്ലാസ്റ്റിക് , പാഴ് വസ്തുക്കൾ
വ്യാവസായികമായി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഗവൺമെന്റിന്റെയോ
റിസർച് സ്റ്റേഷനുകളുടെയോ മറ്റു NGO കളുടെയോ സഹായത്തോടു കൂടി
ചെയ്യാവുന്നതാണ്.
 കൃത്യമായ വൈദ്യുതി ഇൻസുലേഷൻ ഉറപ്പുവരുത്തി അപകടങ്ങൾ
ഒഴുവാക്കാവുന്നതാണ്. ശ്രദ്ധയോടുകൂടി സാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും പ്രയോജനപ്പെടുത്തി ഹൈഡ്രോപോണിക്സ് കൃഷിരീതി മെച്ചപ്പെടുത്തി എടുക്കാനായാൽ ഭക്ഷ്യസുരക്ഷ പരിപോഷിപ്പിക്കുന്നതിൽ വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന്
നമുക്ക് വിശ്വസിക്കാം

തയ്യാറാക്കിയത്
അഫ്‌ന മോൾ ഒ . പി
നിതീഷ് ബാബു എം
ഗവേഷക വിദ്യാർഥികൾ
കാർഷിക കോളേജ് , വെള്ളായണി 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാളികേര മേഖലയിലെ സംരംഭകര്‍ക്ക് സാങ്കേതിക സഹായവുമായി “യവ"

English Summary: Hydroponics farming

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters