മെയ് മാസം ആദ്യത്തെ രണ്ടുമൂന്ന് മഴ കഴിയുമ്പോൾ മണ്ണ് നന്നായി ഇളകി കിട്ടും. ആ സമയത്ത് എന്ത് കുഴിച്ചിട്ടാലും നന്നായി വളരും. ഈ സമയത്ത് കുഴിച്ചിടാനായി ഒരുക്കി വച്ച മഞ്ഞൾ വിത്തുകൾ വേണം കുഴിച്ചിടാൻ. മഞ്ഞൾ വിത്തുകൾ ഒരുക്കാനായി ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് ആദ്യം പറയാം.
ചാണകത്തിൽ മുക്കിയെടുത്ത മഞ്ഞൾ ആദ്യം ഒന്ന് തണലത്ത് ഇടുക.കുറച്ചു ദിവസം കഴിയുമ്പോഴേ മുള വന്നു തുടങ്ങും. പിന്നീട് മഞ്ഞളിന്റെ തള്ള ഭാഗം എന്ന് പറയുന്ന കടക്കുറ്റി വേണം കുഴിച്ചിടാൻ.
എങ്കിൽ വളരെ ആരോഗ്യമുള്ള മഞ്ഞൾ വളർന്നു വരും. അല്ലെങ്കിൽ മുള വരുന്ന ഭാഗം കുഴിച്ചിടുക.അതും നന്നായി വളർന്നു കിട്ടും. മുളച്ചു വന്ന മഞ്ഞൾ മണ്ണിലേക്ക് ചെറിയ കുഴി താഴ്ത്തി അതിലേക്ക് കുഴിച്ചിടുക.
കുഴിക്ക് അധികം ആഴം വേണ്ട. കുഴിയിൽ വച്ച് കഴിഞ്ഞാൽ മണ്ണ് കൂട്ടി ഉറപ്പിക്കുക. ശേഷം കുറച്ച് ഉണക്ക ചാണകപ്പൊടി വിതറിക്കൊടുക്കുക.
പിന്നീട് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. കോഴി ചിക്കി കളയാതിരിക്കാനായി ഉണക്ക ഇലകൾ അതിന്റെ മുകളിൽ വിതറിയിടാം.ഇലകൾ അതിനു തണലുമാകും. ഒപ്പം വളവുമാകും.
ചെറുതായി നനച്ചു കൊടുക്കുക. നല്ല കരുത്തോടെമഞ്ഞൾ വളരും. വീട്ടാവശ്യത്തിനുള്ള മഞ്ഞൾ ഇതിൽ നിന്ന് ഉണ്ടാക്കിയെടുക്കാനുമാകും.