Organic Farming

സമ്മാനം നൽകാം വീട്ടിൽ വളർത്തിയ ജൈവമഞ്ഞൾ

Turmeric

ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം

അതിഥികൾ വീട്ടിൽ വന്നു തിരികെ പോകുമ്പോൾ നമ്മുടെ വീട്ടിൽ വളർത്തി പൊടിച്ചെടുത്ത കുറച്ചു മഞ്ഞൾപൊടി ഒരു പാക്കറ്റിൽ ആക്കി കൊടുത്ത് നോക്കൂ. ഇതിൽ കൂടുതൽ മൂല്യമേറിയ ഒരു ഗിഫ്റ്റ് മറ്റൊന്നുമില്ല എന്ന് തന്നെ പറയാം. കുറച്ചു സ്ഥലമുള്ള ആരും അവരുടെ വീടുകളിൽ മഞ്ഞൾ കൃഷി ചെയ്യുന്നത് നല്ലതാണ്. മാർക്കറ്റിൽ കിട്ടുന്നതിൽ വച്ചേറ്റവും മായമേറിയ വസ്തുവാണ് മഞ്ഞൾ. അതുകൊണ്ടാണ് ശുദ്ധമായ മഞ്ഞൾപൊടിയോടു ഇത്ര വില തോന്നാനും കാരണം.


മഞ്ഞൾ കൃഷിയിൽ ചെയ്തു വരുന്നു. ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയാണ് മഞ്ഞൾകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. കുരുമുളകും ഇഞ്ചിയും കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ് മഞ്ഞൾ. ഇന്ത്യയിൽ വർഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടർ സ്ഥലത്ത്ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമ്യദ്ധമായും മഴവേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളംകെട്ടി നിൽക്കുന്നത് മഞ്ഞളിന് ഹാനികരമാണ്.Waterlogging is harmful to turmeric തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം.എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്.


മഞ്ഞളിന്റെ പ്രകന്ദങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്, കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പി ച്ചെടുത്തതുമായ വിത്താണ് നടാനായി തെരെഞ്ഞെടുക്കേണ്ടത്. ജൈവക്യഷിരീതിയിൽ ഉൽപ്പാദിപ്പിച്ച വിത്ത് ലഭിക്കാത്ത പക്ഷം സാധാരണകക്ഷിയിൽ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം. if organically produced seeds are not available, normal seed can be used. വിത്തിൽ മാലകൾ കറവാണെങ്കിൽ നനഞ്ഞ വൈക്കോൽ കൊണ്ടു മുടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന് ശേഷം നടുന്നതായിരിക്കും നല്ലത്.
ഒരു മീററർ വീതിയിലും 15 സെന്റീമീറ്റർ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ തയ്യാറാക്കണം വാരങ്ങൾ തമ്മിൽ ചുരുങ്ങിയത് അരമീററർ അകലമുണ്ടായിരിക്കണം. ഇത് നീർവാർചയ്ക്ക് അത്യാവശ്യമാണ്. മൂന്നു മീററർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരുവാരം നടാൻ ഏകദേശം 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നടീൽ വസ്തു വേണ്ടിവരും.

Turmeric

ഹെക്ടറൊന്നിന് 40 ടണ്ണന്ന തോതിൽ കാലിവളമോ കമ്പോസ്മറാ അടിവളമായി ചേർത്തുകൊടുക്കണം. വാരങ്ങളിൽ 25*25 സെന്റീമീററർ അകലത്തിൽ ചെറുകുഴികളെടുത്ത് മഞ്ഞൾ വിത്ത് നടണം. നടുന്ന സമയത്ത് 25 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക് ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലർത്തണം. അതിന് ശേഷം വിത്ത് കുഴിയിൽ നടാം, നല്ലത് പോലെ അഴുകിയ കാലിവളത്തിലോ കമ്പോസിററിലോ ഒരു ടണ്ണിന് ഒരു കിലോഗ്രാം എന്ന തോതിൽട്രൈക്കോ ഡെർമ കലർത്തിയശേഷം10 ഗ്രാം എന്ന തോതിൽ ഓരോ കുഴിയിലുമിട്ടതിന് ശേഷം ഇരികുകൾ തട്ടി കുഴി മൂടണം.

നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന് 15 ടൺ എന്ന തോതിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച് വാരങ്ങളിൽ പുതയിടണം. മഞ്ഞൾ നല്ലത് പോലെ കിളിർത്തു വരുന്നതിനും മഴസമയത്ത് മണ്ണൊലിപ്പ് തടയുന്നതിനും പുതയിടുന്നത് സഹായിക്കും. 50 ദിവസത്തിന് ശേഷം ഒരു ഹെക്ടറിന് 15 ടൺ എന്ന തോതിൽ വീണ്ടും പുതയുടണം. ഓരോ പുതയിടലിന് ശേഷവും വാരങ്ങളിൽ ചാണകകുഴമ്പ് ഒഴിക്കണം, ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർദ്ധിക്കുകയ്യും, പോഷകലഭ്യത കൂടുകയും ചെയ്യും, കളകൾ വരുന്നതിനനുസരിച്ച് അവ നീക്കം ചെയ്യണം. ഇങ്ങനെ നീക്കം ചെയ്ത് കളകൾ പുതയിടുന്നതിനായി ഉപയോഗിക്കാം.ജൈവക്യഷിരീതി അവലംബിക്കുമ്പോൾ കീടനാശിനികൾ ഉപയോഗിക്കാൻ പാടില്ല. തണ്ട് തുരപ്പന്റെ ആക്രമണം ഉണ്ടങ്കിൽ ആ ചെടികൾ മുറിച്ച് പുഴുവിനെ എടുത്തുമാററി പുഴുവിനെ നശിപ്പിക്കണം. ആവശ്യമെങ്കിൽ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച് ദിവസത്തിലൊരിക്കൽ തളിച്ചു കൊടുക്കണം.

turmeric

മഞ്ഞളിന്റെ ഇനമനുസരിച്ച് 7 മുതൽ 9 മാസം വരെയുളള കാലയളവിൽ വിളവെടുക്കാം. ഇലകളും തണ്ടുകളും കരിഞ്ഞു ണങ്ങിയാൽ മഞ്ഞൾ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞൾ സംഭരിച്ചുവെക്കാവുന്നതാണ്. മഞ്ഞൾ സംസ്കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേർക്കാൻ പാടില്ല.


ശുദ്ധജലമാണ് മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കോണ്ടത്. ചെമ്പോ നാകതകിടോ കൊണ്ടുളള പാത്രമോ മൺപാതമോ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കാം. മഞ്ഞൾ മൂടുന്നതു വരെ വെളളമൊഴിച്ച് 45 മുതൽ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞൾ പറിച്ചെടുത്ത ശേഷം 2-3 ദിവസത്തിനുളളിൽ തന്നെ വാട്ടിയെടുക്കേണ്ടതാണ്. ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞൾ 5 മുതൽ 7 സെന്റീ മീററർ കനത്തിൽ സിമന്റ് തറയിൽ നിരത്തി വെയിലത്തുണക്കിയെടുക്കണം.
രാത്രി സമയത്ത് മഞ്ഞൾ കുനക്കുട്ടി വെക്കണം. 10 മുതൽ 15 ദിവസത്തിനുളളിൽ മഞ്ഞൾ ഉണങ്ങിക്കിട്ടും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞൾ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും. യന്ത്രമുപയോഗിച്ചോ അല്ലെങ്കിൽ കൈകൊണ്ടാ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്.


പത്ത് കിലോഗ്രാംപച്ചമഞ്ഞൾ സംസ്കരിക്കുമ്പോൾ ഏതാണ്ട് രണ്ട് രണ്ടകാൽ കിലോഗ്രാം മഞ്ഞൾ ലഭിക്കും. മഞ്ഞൾ കയററുമതി പ്രാധാന്യമേറിയ ഒരുൽപ്പന്നം കൂടിയായതിനാൽ കൂടുതൽ വിദേശ നാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കർഷകരുടെ ഭാഗത്തു നിന്നുണ്ടാകണം.

ഔഷധ മൂല്യങ്ങൾ നിരവധിയുള്ള മഞ്ഞളിന്റെകൃഷി ഒരു വീട്ടിലേക്കാവശ്യമുള്ളതെങ്കിലും ചെയ്യുന്നത് നല്ലതാണ്. ഇത്ര മേന്മയുള്ള മറ്റൊരു ദിവ്യ ഔഷധ പകര്‍പ്പ് വേറെ ഇല്ല എന്ന് തന്നെ പറയാം. മിക്ക ചർമ്മ രോഗങ്ങൾക്കും ഉത്തമമമാണ് മഞ്ഞൾ. പുറത്തു പുരട്ടാനും ഉള്ളില്‍ കഴിക്കാനും കഴിയും. .സര്‍വ വിഷ ചികിത്സകളിലും മഞ്ഞൾ ഉപയോഗിക്കാം. കൂടാതെ ഭക്ഷ്യ വസ്തുകളിലെ വിഷാംശം നീക്കം ചെയ്യാന്‍ മഞ്ഞൾ അത്യുത്തമം .കരള്‍ വൃക്ക രോഗികള്‍ക് പ്രത്യേകിച്ചും. സ്ത്രീകള്‍ക് ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും മഞ്ഞള്‍ കേമം .

വിവരങ്ങൾക്ക് കടപ്പാട് FIB


കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കുമുമ്പേ മഞ്ഞൾ നടാം

#Turmeric#Agriculture#Krishijagran#FTB#Farmer


English Summary: Home-grown organic turmeric can be given as a gift-kjkbbsep3020

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine