തേൻ ശേഖരണം എളുപ്പമാക്കുന്നതിനും കുരുന്ന് തേനീച്ചകളുടെ മരണനിരക്ക് കുറയ്ക്കുന്നതിനും തേനീച്ചകളെ വളർത്താനും തേങ്ങയുടെ ചിരട്ട ഉപയോഗിക്കാം. കാട്ടു കോളനികളിൽ നിന്ന് തേൻ ശേഖരിക്കുന്ന സാധാരണ രീതികൾ കൂടു നശിപ്പിക്കാൻ ഇടയാക്കുന്നു. തേനിന്റെ വിളവെടുപ്പ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ തേനിച്ചകൾ വളരെക്കാലം പരിശ്രമിക്കേണ്ടിവരുന്നു. ചിരട്ട "തേൻ അറകൾ" ആയി ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം കുറയ്ക്കാൻ കഴിയും. - പ്രത്യേകിച്ച് തെങ്ങ് വളർത്തുന്ന പ്രദേശങ്ങളിൽ, ചിരട്ട അനുയോജ്യമായ ഒരു തേനീച്ച കൂടായി മാറ്റാം.
ചിരട്ട കെണി ഉണ്ടാക്കുന്നതിന് ഒരേ വലിപ്പത്തിലുള്ള ഒഴിഞ്ഞ ചിരട്ട രണ്ടായി പിളർക്കുന്നു . ചിരട്ടകളിലെ ചെറിയ ദ്വാരങ്ങൾ, തേനീച്ച കൂടുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൊപ്പോളിസ് (തേനീച്ച പശ ഉപയോഗിച്ച് മൂടുകയും ചെയ്യണം. കൂട് നിർമ്മാണത്തിനും, കോളനിയെ സൂക്ഷ്മ ജീവികളുടെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനും, ചെടികളുടെ ഭാഗങ്ങളിൽ നിന്നോ മുറിവേറ്റ മരങ്ങളിൽ നിന്നും തേനിച്ച് ശേഖരിക്കുന്ന ഒരു വസ്തുവാണ് പ്രോപോളിസ്. തേൻ സംരക്ഷിക്കാൻ തേനീച്ചകൾ ശേഖരിക്കുന്ന തേനിച്ച മെഴുകിന്റെയും മറ്റ് എണ്ണകളുടെയും മരക്കറകളുടെയും മിശ്രിതമാണിത്.
ചിരട്ടയുടെ താഴത്തെ പകുതിയിൽ, ഹാൻഡ് ഡിൽ ഉപയോഗിച്ച് 5 മീറ്റർ വ്യാസമുള്ള ദ്വാരം ഉണ്ടാക്കണം. ഈ ദ്വാരത്തിൽ 2 സെന്റിമീറ്റർ നീളമുള്ള വളയുന്ന റബ്ബർ ട്യൂബ് ഘടിപ്പിക്കുന്നു. ട്യൂബിന്റെ പകുതി ഭാഗം ചിരട്ടയിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കണം. കൂട്ടം കൂടിയ തേനീച്ചകളെ കെണിയിലേക്ക് ആകർഷിക്കുന്നതിനായി ട്യൂബിന്റെ നീണ്ടു നിൽക്കുന്ന അറ്റത്തിന്റെ പുറംഭാഗത്ത് തേനീച്ച പ്രോപോളിസിന്റെയും മരക്കറ മിശ്രിതത്തിന്റെയും കട്ടിയുള്ള പാളി നന്നായി പുരട്ടണം. ഇപ്പോൾ ചിരട്ടയുടെ രണ്ട് ഭാഗങ്ങളും കമ്പികളോ ചെറിയ കയറോ ഉപയോഗിച്ച് ദൃഡമായി യോജിപ്പിക്കണം. ഈ കെണികൾ ഗാൽവനൈസ്ഡ് ഇരുമ്പ് വയർ ഉപയോഗിച്ച് സ്റ്റാൻഡിൽ പിടിപ്പിച്ചു കോളനിയുടെ പരിസരത്ത് സ്ഥാപിക്കുകയും ചെയ്യാം.
ഈ കെണികളാൽ കൂട്ടം കൂടിയ തേനീച്ചകളെ ആകർഷിക്കുകയും ഈ തേനീച്ചകൾ പുതിയ കോശങ്ങൾ, ബ്രഡ് സെല്ലുകൾ, പൂമ്പൊടികൾ, തേൻ സംഭരണ അറകൾ എന്നിവ ചിരട്ടക്കുള്ളിൽ നിർമ്മിക്കുകയും ചെയ്യുന്നു. 15-18 ദിവസത്തിനുള്ളിൽ തേനീച്ചകൾ കെണിക്കകത്ത് പ്രവേശിക്കും. 12-14 ദിവസത്തിനുള്ളിൽ പുതിയ അറ നിർമ്മിക്കും. തേൻ തവിട്ട് നിറത്തിലും പൂമ്പൊടികൾ ഇളം മഞ്ഞ നിറത്തിലുമുള്ള ക്ലസ്റ്ററുകളായി ക്രമീകരിക്കുന്നു. ശരാശരി, തേനീച്ചകൾ എൺപത് ദിവസത്തിനുള്ളിൽ ഒരു കെണിയിൽ പുതിയ പ്രജനന അറകൾ നിർമ്മിക്കും