Updated on: 30 September, 2022 11:26 PM IST
വാഴകൃഷി

വാഴകൃഷിയിൽ നടിൽ വസ്തുവിന്റെ ഗുണമേന്മ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സാധാരണയായി വാഴകൃഷിയിൽ വാഴക്കന്നുകളും ടിഷ്യൂകൾച്ചർ തൈകളുമാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. വാഴയിൽ പ്രധാനമായും രണ്ട് തരം കന്നുകളാണ് കാണുന്നത്.

സൂചിക്കന്ന് (വാൾകുന്ന് - Sword suckers)

വണ്ണമുള്ള കാണ്ഡവും, കൂർത്തു വരുന്ന മുകൾഭാഗവും വീതി കുറഞ്ഞ ഇലകളുമുള്ള കുന്നുകളാണ് വാൾകന്നുകൾ. തളള വാഴയുടെ മാണത്തിന്റെ ഉൾഭാഗത്ത് നിന്നും ഉത്ഭവിക്കുന്നവയാണ് ഇവ. അനുകൂല സാഹചര്യങ്ങളിൽ വളരെ ഊർജ്ജസ്വലതയോടെ വളർന്ന് നല്ല വിളവ് നല്കുന്നവയാണ് സൂചിക്കന്നുകൾ.

വെളളക്കുന്നുകൾ / പീലിക്കുന്നുകൾ (Water suckers)

മാണത്തിന്റെ ഉപരിതലത്തിൽ നിന്ന് ഉത്ഭവിച്ച് വീതിയുള്ള ഇലകളോട് കൂടിയവയാണ് പിലിക്കുന്നുകൾ. ആരോഗ്യമില്ലാത്ത ഇത്തരം കന്നുകൾ നടീലിന് അനുയോജ്യമല്ല.

* മെച്ചപ്പെട്ട കുല നല്കുന്നതും കീട-രോഗ ബാധയില്ലാത്തതുമായ വാഴയിൽ നിന്നുവേണം കന്നുകൾ തെരഞ്ഞെടുക്കാൻ.

* 3-4 മാസം വരെ പ്രായമായ സൂചിക്കന്നാണ് നടാൻ അനുയോജ്യം. * വാഴക്കുല വെട്ടി ഒരാഴ്ചയ്ക്കകം കന്നുകൾ ഇളക്കി നട്ടാൽ മാണ വണ്ടിന്റെ ആക്രമണം കുറയും.

* വേരും ചതഞ്ഞ ഭാഗങ്ങളും ചെത്തി വൃത്തിയാക്കി ചാണകലായനിയിൽ മുക്കി 3-4 ദിവസം വെയിലത്ത് ഉണക്കണം.

* വേനൽക്കാലത്ത്, കന്നുകളുടെ അഗ്രം 15 സെ.മി. ഉയരത്തിൽ മുറിച്ചു കളയുന്നത് ഈർപ്പം അമിതമായി നഷ്ടപ്പെടുന്നത് തടയും.

* സെവിൻ എന്ന കീടനാശിനി 3 ഗ്രാം 1 ലിറ്ററിന് എന്ന തോതിൽ കലക്കിയ വെളളത്തിൽ 15 മിനിറ്റ് മുക്കിവച്ച ശേഷവും നടാവുന്നതാണ്

* കുന്നുകളെ വലിപ്പത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ തരം തിരിച്ച ശേഷം നടുന്നതാണ് നല്ലത്.

മേൽത്തരം നടീൽ വസ്തുക്കളുടെ അഭാവം വാഴകൃഷിയുടെ ഉത്പാദനക്ഷമത കുറയ്ക്കുന്ന ഒന്നാണ്. ചുരുങ്ങിയ കാലയളവിൽ മേന്മയേറിയ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ടിഷ്യൂകൾച്ചർ രീതി വാഴകൃഷിയിൽ പ്രാധാന്യം അർഹിക്കുന്നു. 

അത്യുത്പാദന ശേഷിയും വാഴയുടെ വിചോദിച്ചെടുത്ത ചെറിയ ഭാഗങ്ങളോ, കോശങ്ങളോ പ്രത്യേക ശീതോഷ്ണാവസ്ഥയിൽ, വളരാൻ ആവശ്യമായ എല്ലാ ഘടകങ്ങള ഉൾക്കൊള്ളുന്ന ഒരു കൃത്രിമ മാധ്യമത്തിൽ, ടെസ്റ്റ്ട്യൂബിൽ വളർത്തിയെടുക്കുന്ന രീതിയാണ് ടിഷ്യുകൾച്ചർ. രോഗ-കീടബാധയില്ലാത്ത, ലക്ഷക്കണക്കിന് തൈകൾ ഉത്പാദിപ്പിക്കാം എന്നതും തൈകൾക്കെല്ലാം മാതൃസസ്യത്തിന്റെ അതേ ഗുണനിലവാരം ഉണ്ടായിരിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ടിഷ്യൂകൾച്ചർ വാഴ സാധാരണ കാലയളവിൽ തന്നെ കുലയ്ക്കുകയും മെച്ചപ്പെട്ട വിളവ് നല്കുകയും ചെയ്യും.

English Summary: How to differentiate between banana seedlings
Published on: 30 September 2022, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now