തേനീച്ച കൃഷിയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് തേനീച്ചകൂട് തിരഞ്ഞെടുക്കൽ. കേരളത്തിൽ തേനീച്ചവളർത്തൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കൂട് ISI type 1 ആണ്. ഇടയ്ക്ക് ഒരു ബോർഡ് കൂടി ഘടിപ്പിക്കണം. കോളനിയുടെ വലിപ്പമനുസരിച്ച് കൂടിനുള്ളിലെ സ്ഥലം ക്രമപ്പെടുത്തുന്നതിനാണ് ആണ് ഇത്. ഇത് തേനീച്ച വളർത്തുന്നവരുടെ പക്കൽ നിന്ന് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: തേനീച്ച കൃഷിയിലൂടെ നേടാം വരുമാനം
പ്രാദേശികമായി ലഭിക്കുന്ന വിലകുറഞ്ഞ മരംകൊണ്ട് ഉണ്ടാക്കിയ കൂടുകളും തേനീച്ച വളർത്തുവാൻ ഉപയോഗിക്കാറുണ്ട്. കടുത്ത മണമുള്ള മരം കൂടുണ്ടാക്കുന്നത് ഉപയോഗിക്കരുത്. ആഞ്ഞിലി, പുന്ന, തേക്ക് തുടങ്ങിയവ ഉപയോഗിക്കാം. കൂടിന്റെ പുറം വെള്ള പെയിൻറ് അടിക്കുന്നത് വഴി വെയിൽ കൊണ്ട് ഉണ്ടാകുന്ന വിണ്ടുകീറൽ ഒഴിവാക്കാൻ സാധിക്കും. വൈകുന്നേരങ്ങളിലാണ് കൂട് ശേഖരിക്കുന്നത്. തേനീച്ചകൂട് പുകച്ച് അടകൾ ഓരോന്നായി മുറിച്ച് ഫ്രൂട്ട് ഫ്രെയിമിൽ വച്ച് വാഴനാര് ഉപയോഗിച്ച് കെട്ടിവെക്കുന്നു. ശേഷം ഒരു പെട്ടിയിൽ ഇത് നിരത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമുറപ്പാക്കാന്‍ തേനീച്ച കൃഷിയുമായി ചക്കിട്ടപാറ പഞ്ചായത്ത്
കൂടിന്റെ സ്ഥാനം
തേനും പൂമ്പൊടിയും വെള്ളവും കിട്ടാവുന്നതും നീർവാർച്ച ഉള്ളതുമായ തുറസായ സ്ഥലത്ത് കൂട് സ്ഥാപിക്കണം. തണൽ കൊടുക്കണം. കാറ്റിൽനിന്ന് സംരക്ഷണത്തിനായി കുറ്റിച്ചെടികളും വളർത്താം. ഉറുമ്പ് കയറാതിരിക്കാൻ കൂടിന്റെ സ്റ്റാൻഡ് വെള്ളത്തിൽ ഇറക്കി നിർത്തണം. കിഴക്കോട്ട് തിരിച്ചാണ് കോളനികൾ സ്ഥാപിക്കേണ്ടത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ചെറിയ വ്യത്യാസങ്ങൾ വരുത്താം. വഴിവിളക്കുകളിൽ നിന്നും തിരക്കേറിയ റോഡുകളിൽ നിന്നും അകലെ ആയിരിക്കണം കൂടുകളുടെ സ്ഥാനം. കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടേയും ഉപദ്രവം ഉണ്ടാകരുത്. മുട്ട വിരിഞ്ഞു വരുന്ന സമയത്തും തേൻ ഉണ്ടാക്കുന്ന ആഴ്ചയിലും കൂടുകൾ പരിശോധിക്കണം.
പ്രകാശവും ചൂടും ഉള്ള ശാന്തമായ പ്രഭാതങ്ങൾ ആണ് ഇതിന് യോജിച്ചത്. സൂര്യപ്രകാശം നേരിട്ട് കൂടിനുമേൽ വീഴുന്നുണ്ടെങ്കിൽ തുണികൊണ്ട് മറയ്ക്കണം. പുതിയതായി മുട്ടകൾ വിരിഞ്ഞ് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കോളനി ആരോഗ്യമുള്ള അവസ്ഥയിൽ ആണോ എന്നറിയാൻ സഹായിക്കും. ആദ്യം മേൽക്കൂര, അറകൾ, തറ എന്ന ക്രമത്തിൽ വൃത്തിയാക്കുക. റാണി ആരോഗ്യം ഉള്ളതാണ് എന്ന് ഉറപ്പുവരുത്തണം. മുട്ടകളുടെ സ്ഥിതി, തേനും പൂമ്പൊടിയും ശേഖരണം, കൂട്ടിലെ തേനീച്ചകളുടെ എണ്ണം തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: തേനീച്ചയെ അറിഞ്ഞു കൃഷിചെയ്യാം