Updated on: 4 July, 2022 11:10 PM IST
തെങ്ങിൻ തൈ

തെങ്ങിൻ തൈ നടുമ്പോൾ അവലംബിക്കേണ്ട പ്രധാന ശാസ്ത്രീയ രീതികൾ ഏതെന്ന് പരിശോധിക്കാം

സൂര്യപ്രകാശം

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം മാത്രമേ തെങ്ങ് നടാനായി തിരഞ്ഞെടുക്കാവൂ. മറ്റു മരങ്ങളുടെ തണലിൽ ഒരിക്കലും തെങ്ങ് കരുത്തോടെ വളർന്ന് നല്ല കായ്ഫലം തരില്ല എന്ന സത്യം മനസ്സിലാക്കണം. അതിനാൽ വീട്ടുവളപ്പിൽ നല്ല വെയിലു കിട്ടുന്ന വേണ്ടത്ര സ്ഥലമുണ്ടെങ്കിൽ മാത്രം തൈ നടുക. അടിതൈ വയ്ക്കുമ്പോൾ നിലവിലുള്ള തെങ്ങും തെ തെങ്ങും തമ്മിൽ 3.5 മീറ്ററെങ്കിലും അകലം നൽകണം. പുതിയ സ്ഥലത്താണ് നടുന്നതെങ്കിൽ തൈകൾ തമ്മിൽ 25 അടി അകലം നൽകണം. അല്ലാതെ ഓരോരുത്തരുടേയും മനോധർമ്മ മനുസരിച്ച് ഉള്ള സ്ഥലത്ത് പരമാവധി തൈ നടുന്ന രീതി ഒഴിവാക്കണം.

കുഴി എടുക്കുമ്പോൾ

സാധാരണ മണ്ണിൽ 1 മീറ്റർ വീതം നീളം, വീതി ആഴമുള്ള കുഴി എടുത്ത് വേണം നടാൻ. എന്നാൽ കടുപ്പമേറിയ വെട്ടുകൽ പ്രദേശങ്ങളിൽ 1.2 മീറ്റർ വലിപ്പുമുള്ളതും, കട്ടി കുറഞ്ഞ മണൽ 0.75 മീറ്റർ വലിപ്പമുള്ളതുമായ കുഴികൾ തയാറാക്കണം. നാലു മുതൽ 6 വരെ വർഷം കൊണ്ട് തടി വിരി തറ നിരപ്പിനു മുകളിൽ തെങ്ങ് എത്തണമെങ്കിൽ മേൽ പറഞ്ഞ വലിപ്പത്തിൽ കുഴിയെടുത്ത് നടണം. നേരെ മറിച്ച് മേൽമണ്ണിൽ ചെറിയ കുഴി എടുത്ത് നട്ടാൽ തെങ്ങ് വലുതാവുമ്പോൾ കടഭാഗത്തിന് വണ്ണം കൂടുകയും വേരു പടലം മണ്ണിനു മുകളിൽ കാണപ്പെടുകയും ചെയ്യും. ഈ ഭാഗത്തുള്ള വിള്ളലിലൂടെ ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിനു വിധേയമാകാനും. അങ്ങിനെ തെങ്ങു നശിച്ചു പോകാനും സാധ്യതയുണ്ട്. കൂടാതെ തെങ്ങ് കാറ്റിൽ കടപുഴകി മറിഞ്ഞു വീഴാനും സാദ്ധ്യതയുണ്ട്.

തൈ നടുമ്പോൾ

തൈ നടുന്നതിനു മുമ്പായി കുഴി എടുക്കുമ്പോൾ നീക്കം ചെയ്ത മേൽ മണ്ണിനോടൊപ്പം 10 കിലോ ഗ്രാം ചാണകപ്പൊടി,1 കിലോ ഗ്രാം ഡോളോമൈറ്റ്, എന്നിവ കലർത്തിയ മിശ്രിതം കുഴിയിലിട്ട് 60 സെന്റി മീറ്റർ വരെ കുഴി നിറയ്ക്കണം. അതിനു ശേഷം കുഴിയുടെ മദ്ധ്യഭാഗത്തായി തൈയുടെ അല്ലെങ്കിൽ പോളിത്തീൻ കവറിലെ മണ്ണോടുകൂടി വിത്തു തേങ്ങ ഇറക്കി വത്തക്ക വിധം ഒരു ചെറിയ കുഴി (പിള്ളക്കുഴി) ഉണ്ടാക്കി വേണം നടാൻ. ഇപ്രകാരം ചെയ്തില്ലെങ്കിൽ പുതുതായി ഉണ്ടാകുന്ന വേരുകൾ കട്ടി കൂടിയ മണ്ണിൽ തട്ടി വളർച്ച മുരടി ക്കുകയും, വേരോട്ടം നിശേഷം നശിക്കുകയും വേനൽക്കാലത്തോടെ തൈകൾ ഉണങ്ങി പോവുകയും ചെയ്യും.

കുഴി മൂടുന്നതിനു മുമ്പായി കുഴിയുടെ അടിഭാഗത്തായി രണ്ട് വരി തൊണ്ട് മലർത്തി അടുക്കുന്നത് വേനൽക്കാലത്ത് ഈർപ്പം നിലനിർത്താൻ സഹായിക്കും. തൊണ്ട് അടുക്കുമ്പോൾ ചിതലിന്റെ ശല്യം കൂടുതലാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തൊണ്ടിന് മുകളിലായി ക്ലോറോ പൈറിഫോസ്, 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച് തളിക്കണം. കൂടാതെ വേപ്പിൻ പിണ്ണാക്ക് കുഴി ഒന്നിന് ഒരു കിലോ എന്ന തോതിൽ മേൽ മണ്ണുമായി ചേർത്താൽ ചിതൽ ശല്യം നിയന്ത്രിക്കുന്നതിന് പ്രയോജനപ്പെടും. വെട്ടുകൽ പ്രദേശങ്ങളിൽ കുഴി മൂടുന്നതിനു മുമ്പായി 1 കിലോ ഗ്രാം കല്ലുപ്പ് കുഴിയിൽ ഇട്ടു കൊടുക്കുന്നതും നല്ലതാണ്.

പോളി ബാഗുകളിലുള്ള തൈകൾ ശ്രദ്ധിച്ചു നടണം. ആദ്യം ബാഗിന്റെ അടി ഭാഗം ബ്ലേഡോ മറ്റോ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ച് മാറ്റണം. പിന്നീട് ബാഗ് ഉൾപ്പെടെ പിള്ളക്കുഴിയിലേയ്ക്ക് ഇറക്കി വച്ചതിനു ശേഷം ഇരുവശങ്ങളിലും പിടിച്ച് ബാഗ് മുകളിലേയ്ക്ക് വലിച്ചെടുക്കുക. പിന്നീട് തൈക്ക് ഇളക്കം തട്ടാതെ ചുറ്റും മണ്ണ് ഉറപ്പിക്കുക.

ഗുണമേന്മയുള്ള തൈകൾ

നടാനായി വാങ്ങുന്ന തൈകൾക്ക് താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.

നല്ല കരുത്തും പുഷ്ടിയോടെ വളരുന്ന 10-12 മാസം പ്രായമുള്ള തൈകൾ തിരഞ്ഞെടുക്കണം. തൈകൾക്ക് 10 മുതൽ 12 സെന്റി മീറ്റർ കടവണ്ണം ഉണ്ടായിരിക്കണം. നല്ല പച്ച നിറവും വീതിയുള്ളതുമായ 6 ഓലകൾ. നേരത്തേ ഓലക്കാലുകൾ അഥവാ പീലി ഓല വിരിയൽ. നഴ്സറിയിൽ പാകി കഴിഞ്ഞ് ആദ്യം മുളയ്ക്കുന്ന തൈകൾ കടഭാഗം മണ്ണിൻ നിരപ്പിൽ നിന്ന് വ്യക്തമായി കാണത്തക്ക വിധം നടണം. വളർച്ച മുരടിച്ചതോ, ശേഷിച്ചതോ ആയ തൈകൾ ഒഴിവാക്കണം

മുകളിൽ വിവരിച്ച രീതിയിൽ കുഴി 60 സെന്റി മീറ്റർ ആഴം വരെ മണ്ണിട്ടു നിറച്ച ശേഷം മദ്ധ്യ ഭാഗത്തായി ഒരു ചെറിയ കഴിയുണ്ടാക്കി വിത്തു തേങ്ങ അതിലേക്ക് ഇറക്കി വച്ച് നാലു ഭാഗത്തു നിന്നും മണ്ണു നീക്കിയിട്ട് കാലുകൊണ്ട് നല്ലതു പോലെ ചവുട്ടി ഉറപ്പിച്ച് വേണം നടാൻ. നട്ടു കഴിഞ്ഞ് തൈയുടെ മോട് അതായത് തൈയുടെ കടഭാഗം തേങ്ങായുമായ ചേരുന്ന ഭാഗം, മൺ നിരപ്പിൽ നിന്ന് വ്യക്തമായി കാണത്തക്ക വിധം ഉയർന്നിരിക്കണം. ഇപ്രകാരം മണ്ണ് ചവിട്ടി ഉറപ്പിക്കുമ്പോൾ ചുവട്ടിൽ വെള്ളം കെട്ടി നിന്ന് തെ അഴുകി പോകാതിരിക്കാൻ ചുറ്റുമുള്ള മണ്ണ് ഒരു കോണിന്റെ ആകൃതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കണം

വളപ്രയോഗം

തെങ്ങു തുടർച്ചയായി നട്ടു വളർത്തുന്ന പ്രദേശങ്ങളിലെല്ലാം മണ്ണിൽ പോഷക മൂലകങ്ങളുടെ അഭാവം കണ്ടു വരുന്നു. അതിനാൽ തെങ്ങിൻ തൈ നടുന്ന സമയത്ത് കുഴിയിൽ മേൽ മണ്ണു നിറയ്ക്കുമ്പോൾ തന്നെ ശാസ്ത്രീയ വളപ്രയോഗവും തുടങ്ങണം. മണ്ണിലെ അമ്ലത്വം കുറക്കുന്നതിനായി മേൽ മണ്ണിനോടൊപ്പം 1 കിലോ ഗ്രാം എന്ന തോതിൽ ഡോളോമൈറ്റ് ചേർത്ത് കൊടുക്കണം. കൂടാതെ 10 കിലോ ഗ്രാം ഉണക്ക ചാണകം, 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, അര കിലോഗ്രാം സൂപ്പർ ഫോസ്ഫോറ്റ് എന്നിവ കൂടി ചേർക്കുന്നത് തെയുടെ സുഗമമായ വളർച്ചയ്ക്ക് നല്ലതാണ്. കരപ്രദേശങ്ങളിൽ തൈ നടുമ്പോൾ ഓരോ കൈ വീതം കല്ലുപ്പും ചാരവും ചേർക്കുന്ന കരുത്തോടെ വളരുന്നതിന് സഹായിക്കും.

നാം വളരെ പ്രതീക്ഷയോടെ നടുന്ന തെങ്ങിൻ തൈകൾ തുടക്കം മുതൽ തന്നെ ശാസ്ത്രീയ പരിചരണ രീതികൾ അവലംബിച്ചാൽ മാത്രമേ അവ പുഷ്ടിയോടെ വളരുകയും യഥാസമയം കായ്ഫലം തരുകയും ചെയ്യുകയുള്ളൂ. നോട്ട ത്തിൽ പകുതി നേട്ടം എന്ന പഴമൊഴി തെങ്ങിൻ തൈ നട്ടു വളർത്തുന്നതിൽ ഇന്നത്തെ മാറിയ ചുറ്റുപാടിൽ ഏറെ അർത്ഥവത്താണ്. ഉത്തമ ലക്ഷണങ്ങളുള്ള തൈകൾ തിരഞ്ഞെടുത്ത് നടുകയും, മേൽ വിവരിച്ച ആദ്യകാല പരിചരണത്തിലും മറ്റും വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും ചെയ്താൽ നടുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അവ പുഷ്പിക്കുകയും ചെയ്യും

English Summary: How to plant coconut seedling in a plot
Published on: 02 July 2022, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now