മുട്ടയുടെ ആകൃതിയിലുള്ള അഗ്രം കൂർത്ത ഇലകൾ നിറയെ പിങ്കും വെള്ളയും നിറമുള്ള പൊട്ടുകുത്തിയിരിക്കുന്നു. ഇതാണ് ഹിപ്പോയിസ്റ്റസ്' എന്നു പേരായ അലങ്കാര ഇലച്ചെടിയുടെ സവിശേഷത, ഹിപ്പോ വിസ്റ്റസ് ഫില്ലോസ്റ്റാക്യ എന്നാണ് ഈ ഇലച്ചെടിയുടെ ശാസ്ത്രനാമം.
ഇത് അധികം ഉയരത്തിൽ വളരാറില്ല; എന്നു മാത്രമല്ല ഇതിന്റെ വളരുന്ന അഗ്രം നുള്ളിക്കളഞ്ഞു ചെടിയെ ഒരു കുറ്റിച്ചെടിയായി പടർത്തി വളർത്തുന്നതാണ് കാണാൻ ഭംഗി.
രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ചാണകപ്പൊടിയും (ഇലപ്പൊടി ആയാലും മതി) കലർത്തി തയാറാക്കുന്ന പോട്ടിങ് മിശ്രിത ത്തിൽ ഹിപ്പോയിസ്റ്റസ് വളർത്താം. ഇതോടൊപ്പം കുറച്ചു ചാണകം, എല്ലു പൊടി എന്നിവയും ചേർക്കണം. ഒരു ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എല്ലുപൊടി എന്നതാണ് കണക്ക്. ഇതിന്റെ വിത്തുപാകി മുളച്ചുവരുന്ന തൈകൾ ഉപയോഗിക്കാം. 10 സെന്റിമീറ്റർ നീളമുള്ള ചെറിയ കഷണങ്ങൾ മുറിച്ചുനട്ടും ചെടികൾ വളർത്താം. ഇത്തരം കഷണങ്ങൾ ഇല പ്പൊടിയും മണലും കലർത്തിയ മിശ്രിതത്തിൽ വേണം നടാൻ. വളർച്ചയുടെ ഘട്ടത്തിൽ മിശ്രിതത്തിൽ സ്ഥിരമായി നനവ് കിട്ടണം. ഇലകളിലെ ചന്തമുള്ള പൊട്ടുകൾ തെളിയുന്നതിന് നേരിട്ടുള്ള സൂര്യപ്രകാശത്തക്കാൾ നല്ലത് അൽപ്പം അരിച്ചു നൽകുന്ന സൂര്യപ്രകാശമാണ്.
രണ്ടാഴ്ച കൂടുമ്പോൾ വളപ്രയോഗം നടത്താം. ജൈവവളങ്ങൾക്കു പുറമെ 17:17:17 അല്ലെങ്കിൽ 20:20:20 എന്നിവയിൽ ഒരു രാസവള മിശ്രിതം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചട്ടിയിൽ ഒഴിച്ചു കൊടുക്കണം, ചട്ടിയിൽ വേരുകൾ ഞെരുങ്ങി വളരുന്നതു കണ്ടാൽ ഉടനെ ടി പുതിയ ചട്ടിയിലാക്കി മാറ്റി വളർത്താം.
'ഹിപ്പോയിസ്റ്റസ് ഫില്ലോസ്റ്റാക്യ സാഷ്' എന്നുപേരായ ഇനം കാഴ്ചയ്ക്കു വളരെ ഭംഗിയുള്ളതും ഇലകളിൽ വളരെ വ്യക്തമായ പിങ്ക് നിറമുള്ള തുമാണ്. ഒരു കൂട്ടം ഹിപ്പോയിസ്റ്റ് ചെടികൾ ആഴംകുറഞ്ഞ ഒരു ചട്ടിയിൽ ക്രമീകരിച്ചു വളർത്തിയാൽ വളരെ ആകർഷണീയമായിരിക്കും.
“അക്കാന്തേസി' എന്ന സസ്യകുലത്തിൽപെടുന്ന ഹിപ്പോയിസ്റ്റ സിന്റെ ജന്മദേശം മഡഗാസ്കർ ആണ്. കാർമിന, പിങ്ക് ഡോട്ട്, പർറിയാന, പിങ്ക് സ്പ്ളാഷ്, വിറ്റ് എന്നിവ ചില ആകർഷണീയമായ ഇനങ്ങളാണ്.