തക്കാളി മലയാളികളുടെ മാത്രമല്ല എല്ലാവരുടേയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളൊന്നാണ് തക്കാളി. തക്കാളിയുടെ സ്വാദിഷ്ടമായ രുചി കുട്ടികൾക്ക് വരെ ഇഷ്ടപ്പെടുന്നതാണ് ഇത്രയും സ്വീകാര്യത കിട്ടാൻ കാരണം. രുചി മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് തക്കാളി.
എന്നാലും നമ്മളിൽ പലരും തക്കാളി കടകളിൽ നിന്നും മേടിക്കുകയാണ് ചെയ്യുന്നത്. ഇത് തക്കാളിയുടെ ആരോഗ്യം നമുക്ക് ലഭിക്കില്ല എന്ന് മാത്രം അല്ല അനാരോഗ്യവുമാണ്. അത്കൊണ്ട് നമുക്ക് വേണ്ട തക്കാളി നമുക്ക് തന്നെ കൃഷി ചെയ്ത് എടുത്താലോ?
തക്കാളി പല തരത്തിൽ നമുക്ക് വളർത്തിയെടുക്കാം. മണ്ണിലോ അല്ലെങ്കിൽ ഗ്രോബാഗിലോ അല്ലെങ്കിൽ ചാക്കിലോ അങ്ങനെ എങ്ങനെ വേണമെങ്കിലും വളർത്താൻ പറ്റുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി.
സ്ഥലമില്ലാത്തവർത്ത് ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുക കണ്ടെയ്നറിൽ വളർത്തുമ്പോഴാണ്. നമുക്ക് ഇത് ബാൽക്കണിയിലോ അല്ലെങ്കിൽ ടെറസിലോ എവിടെ വേണമെങ്കിലും വളർത്താം. പക്ഷെ കണ്ടെയ്നറിൽ തക്കാളി വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
കണ്ടെയ്നറുകളിൽ തക്കാളി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. ചെറിയ കണ്ടെയ്നറുകൾ ഉപയോഗിക്കരുത്
തക്കാളികൾ കൃഷി ചെയ്യുമ്പോൾ എപ്പോഴും വലിയ കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ മണ്ണിനെ ഉൾക്കൊള്ളാൻ സാധിക്കും. ഇത് ചെടികൾക്ക് കൂടുതൽ പോഷകങ്ങളും ജലം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഇത് തക്കാളികൾ ആരോഗ്യകരമായി വളരുന്നതിനും നല്ല വിളവ് നൽകുന്നതിനും സഹായിക്കുന്നു.
2. ആവശ്യത്തിനുള്ള വളപ്രയോഗം
ഏതൊരു ചെടികൾക്കും ആവശ്യത്തിനുള്ള വളപ്രയോഗം ആവശ്യമാണ്. പോട്ടിംഗ് മിശ്രിതമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പോട്ടിംഗ് മിശ്രിതത്തിൽ ആവശ്യത്തിനുള്ള പോഷകങ്ങൾ വളരെ കുറവായിരിക്കും, അത്കൊണ്ട് തന്നെ തക്കാളി ചെടികൾക്ക് ജൈവവളങ്ങളും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് നേർപ്പിച്ച ഫിഷ് എമൽഷൻ ഉപയോഗിക്കാം. കമ്പോസ്റ്റ് വളങ്ങളും ഉപയോഗിക്കാവുന്നതാണ്.
3. നനവ് ശ്രദ്ധിക്കുക
തക്കാളി ചെടികൾ നന്നായി വളരുന്നതിന് ശരിയായ നനവ് പ്രധാനമാണ്. എന്നാലും ഇതിലും ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും നനവ് അമിതമാകരുത്, ഇത് ചെടിയുടെ വേരുകളും പൂക്കളും ചീഞ്ഞ് പോകുന്നതിന് കാരണമായേക്കാം, കൃത്യസമയത്തുള്ള ജലസേചനം പ്രധാനമാണ്. നനയ്ക്കുന്നതിന് മുമ്പ് മണ്ണിൽ ഈർപ്പമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. നനയ്ക്കുമ്പോൾ ഇലകളേയും കായ്ക്കളേയും തട്ടാത്ത വിധത്തിൽ നനയ്ക്കുക, അല്ലെങ്കിൽ ഫംഗസ് രോഗബാധയ്ക്ക് കാരണമായേക്കാം.
4. വേണ്ടത്ര സൂര്യപ്രകാശം ആവശ്യമാണ്
തക്കാളി ചെടികൾ നന്നായി വളരുന്നതിനും വിളവ് നൽകുന്നതിനും ആവശ്യത്തിന് സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം പൂർണമായി ലഭിക്കുന്ന സ്ഥലത്ത് വളർത്താൻ ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വിത്തുകൾ പാകി മുളപ്പിച്ചു തൈകൾ പറിച്ചുനട്ടാണ് തക്കാളി കൃഷി ചെയ്യുന്നത്