Updated on: 5 July, 2024 10:34 AM IST
പ്രൊഫ. പ്രസാദ് കൃഷ്ണ ചടങ്ങിൽ സംസാരിക്കുന്നു

അര പതിറ്റാണ്ടായി സുഗന്ധവ്യഞ്ജന ഗവേഷണ മേഖലയിൽ ഇന്ത്യയിലെ തന്നെ മുൻനിര സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം അൻപതാം സ്ഥാപക ദിനം ആഘോഷിച്ചു. സുവർണ്ണ ജുബിലീ വർഷത്തിലേക്കു കടക്കുന്ന ഗവേഷണ കേന്ദ്രം വിപുലമായ കർമ്മപദ്ധതികളാണ് അടുത്ത അഞ്ചു വർഷം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ. ആർ ദിനേശ് പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഐ.ഐ.എസ്.ആറിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും രാജ്യത്തെ സുഗന്ധവ്യഞ്ജന ഗവേഷണത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയതിന് അനുമോദിച്ചു. 


ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഡോ. സഞ്ജയ് കുമാർ സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീലിറ്റ് ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സുവർണ ജുബിലീ ആഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. ഐസിഎആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. സുധാകർ പാണ്ഡെ, ഐസിഎആർ-എൻആർസി ഡയറക്ടർ ഡോ. വിനയ് ഭരദ്വാജ്, ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു, എഐസിആർപി പ്രോജക്ട് കോർഡിനേറ്റർ ഡോ. ബി അഗസ്റ്റിൻ ജെറാർഡ്, ഐ.ഐ.എസ്.ആർ മുൻ ഡയറക്ടർ ഡോ. വി എ പാർത്ഥസാരഥി എന്നിവർ സംസാരിച്ചു.

പ്രൊഫ. പ്രസാദ് കൃഷ്ണ ശ്രീമതി. സ്വപ്ന കല്ലിങ്കലിനു പുരസ്‌കാരം നൽകുന്നു

ഐ.ഐ.എസ്.ആർ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. കെ എസ് കൃഷ്ണമൂർത്തി സ്വാഗതവും, ഡോ. സജേഷ് വി കെ നന്ദിയും പ്രകാശിപ്പിച്ചു.

സ്‌പൈസ് അവാർഡ് സമ്മാനിച്ചു

സുഗന്ധവ്യഞ്ജന കാർഷിക മേഖലയിലെ സംഭാവനകൾ കണക്കിലെടുത്തു ഐ.ഐ.എസ്.ആർ നൽകിവരുന്ന സ്‌പൈസ് അവാർഡ് പുരസ്‌കാരം പ്രൊഫ.പ്രസാദ് കൃഷ്ണ സമ്മാനിച്ചു. തൃശൂർ സ്വദേശി ശ്രീമതി. സ്വപ്ന കല്ലിങ്ങൽ, ആസ്സാമിൽ പ്രവർത്തിക്കുന്ന ദിയ ഫൌണ്ടേഷൻ എന്ന സംഘടന എന്നിവരാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹരായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുകിട നാമമാത്ര കർഷകർക്കിടയിൽ സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിനുവേണ്ടി ദിയ ഫൗണ്ടേഷൻ നടത്തിയ പരിശ്രമങ്ങളാണ് അംഗീകാരത്തിന് അർഹരാക്കിയതെങ്കിൽ മികച്ച രീതിയിൽ സംയോജിത വിളപരിപാലന തന്ത്രങ്ങൾ നടപ്പിലാക്കിയതാണ് സ്വപ്ന കല്ലിങ്കലിനെ അംഗീകാരത്തിന് അർഹയാക്കിയത്.

English Summary: iisr in 50 years
Published on: 05 July 2024, 10:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now