കേരളത്തിന്റെ കാർഷിക മേഖലയുടെ സമുന്നതമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ടു ഡിജിറ്റൽ കേരള സർക്കാർ കൃഷി വകുപ്പ് തയ്യാറാക്കുന്ന പ്ലാറ്റ്ഫോമാണ് കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി). കർഷകർക്ക് ലഭ്യമാക്കേണ്ട വിവിധ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ വിവര സങ്കേതമാണിത്.
കർഷകർക്കുള്ള പ്രയോജനങ്ങൾ
കതിർ 3 ഘട്ടങ്ങളായാണ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ കർഷകർക്ക് നൽകുന്ന സേവനങ്ങൾ; ഇവയാണ്.
• കാലാവസ്ഥാ വിവരങ്ങൾ
കർഷകരുടെ വിവര ശേഖരണത്തിന് ശേഷം ഓരോ കർഷകന്റെയും വിള അടിസ്‌ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്‌ഥാ നിർദ്ദേശങ്ങളും രോഗ കീടനിയന്ത്രണ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങളും കർഷകന് ലഭ്യമാകും.
. കൃഷിയിടത്തിലെ മണ്ണിൻ്റെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ കർഷകന് നൽകുന്നു.
. മണ്ണ് പരിശോധനാ സംവിധാനം
കർഷകന് സ്വയം മണ്ണ് സാമ്പിൾ ശേഖരിക്കുവാനും, സാമ്പിൾ വിവരങ്ങൾ പോർട്ടലിലേക്ക് നൽകുവാനും സാധിക്കും. ആവശ്യമെങ്കിൽ മണ്ണ് സാമ്പിൾ ശേഖരിക്കുന്നതിനായി കൃഷിഉദ്യോഗസ്‌ഥർക്ക് വിവരം നൽകുവാനും സാധിക്കും.
. മണ്ണ് സാമ്പിളുകളുടെ പരിശോധനാ ഫലം എത്തിക്കുന്നതിനോടൊപ്പം പൊതുവായ ഓൺലൈൻ ഭൂപടത്തിലേക്കും വിവരങ്ങൾ നൽകുന്നു.
.കൃഷിഭൂമി സംബന്ധമായ വിവരങ്ങൾ
കൃഷിഭൂമി സംബന്ധിച്ച വിശദാംശങ്ങൾ കർഷകർക്ക് കതിർ പോർട്ടലിൽ നിന്നും അനായാസം ലഭ്യമാകുന്നു.
റവന്യൂ വകുപ്പിൻറെ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകളും, സർവ്വേ വകുപ്പിൻറെ ഭൂരേഖാ സംബന്ധിച്ച വിവരങ്ങളും സമന്വയിപ്പിച്ചു കൊണ്ട് കേന്ദ്രീകൃത വിവരശേഖരമായി കതിർ പോർട്ടലിൽ ലഭ്യമാക്കുന്നതാണ്.
പ്ലാന്റ് ഡോക്ടർ സംവിധാനം
കീടങ്ങളും, രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. കർഷകർക്ക് ചിത്രങ്ങൾ എടുത്ത് കൃഷി ഓഫീസർക്കു അയക്കുന്നതിനുളള സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
. കാർഷിക പദ്ധതി വിവരങ്ങൾ
കേരള സർക്കാരിൻ്റെ കാർഷിക പദ്ധതികളിലെ ആനുകൂല്യങ്ങൾ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം
. കൃഷി സമൃദ്ധി പദ്ധതിയിൽ കർഷകരുടെയും കർഷക ഗ്രൂപ്പുകളുടെയും വിവര ശേഖരണം നടത്തുന്നു