Updated on: 1 March, 2024 9:31 AM IST
ആർമി സ്കൂളിൽ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം പരിപാടി ബ്രിഗേഡിയർ ഉദ്ഘാടനം

തിരുവനന്തപുരത്ത് ആർമി സ്കൂളിൽ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം പരിപാടി ബ്രിഗേഡിയർ ഉദ്ഘാടനം ചെയ്തു.

ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കാതെ പഠനത്തോടൊപ്പം മണ്ണിനെയും, പ്രകൃതിയേയും നമ്മുടെ സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി നമ്മുടെ കുഞ്ഞുതലമുറയെ വളർത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം ആർമി സ്കൂളും സസ്യവേദ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് ആർമി സ്കൂളിലെ കുട്ടികൾക്കായി സമർപ്പിക്കുന്ന “ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം” പദ്ധതിയുടെ വിത്തിടീൽ കർമ്മം 28/2/2024 ബുധൻ 9.30 am ന് കുരുന്നുകളുടെ സാനിധ്യത്തിൽ Brigadier Salil MP നിർവഹിച്ചു.

മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ കൃഷി സഹായകമാകും, കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്തുവാനും, കൃഷിയെന്നത് ജീവന മാർഗ്ഗമാണ് അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ് എന്നുകൂടി അവർ മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കുട്ടികർഷകർക്ക് സാധിക്കും. പണ്ടുകാലത്ത് ഒരു വീട്ടിലേക്കാവശ്യമായിരുന്ന പച്ചക്കറികൾ അവരവരുടെ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുമായിരുന്നു എന്നാൽ ഇന്നത്തെ തിരക്ക് മൂലം നമുക്ക് അതിനായി സാധിക്കുന്നില്ല.

അന്യസംസ്ഥാനങ്ങളിൽ നിന്നും ദിനം പ്രധി കേരളത്തിലേക്ക് കയറ്റിവിടുന്ന പച്ചക്കറിയിലെ ഹോർമോണുകളും, ആന്റി ബയോട്ടിക്കുകളും കഴിച്ചു ശീലിച്ച നമുക്ക് ഇനി വിഷരഹിത ഭക്ഷണം കഴിക്കണമെങ്കിൽ നമുക്ക് വീണ്ടും മണ്ണിലേക്ക് ഇറങ്ങിയേ മതിയാകൂ എന്ന് പ്രിൻസിപ്പൽ ജയശങ്കർ പ്രസാദ് എ ആർ അറിയിച്ചു,

എന്താണ് അക്ഷരമുറ്റത്തെ കൃഷിത്തോട്ടം? എങ്ങനെ നടപ്പിലാക്കും?

വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക, കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്നും പുതുതലമുറയെ ബോധ്യപ്പെടുത്തുക, വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളര്‍ത്തിയെടുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാലയങ്ങളിലേക്ക് ഇ പദ്ധതി ആവിഷ്‌കരിക്കുന്നത്,
മണ്ണിൽ ചവിട്ടാൻ മടിക്കുന്ന പുതുതലമുറയെ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിയിലൂടെ നമുക്ക് വാർത്തെടുക്കാം, വിദ്യാലയത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് Semi Hi - Tech Vegetable Garden നിർമ്മിക്കാം, സാങ്കേതിക വിദ്യയിൽ കൃഷിചെയ്ത് പരിപാലനമുറ / വിളവെടുപ്പ് നടത്തുന്നു അതാണ് “ അക്ഷരമുറ്റത്തെ കൃഷിത്തോട്ടം “
ഇ പദ്ധതി സസ്യവേദ റിസേർച്ച് ഫൌണ്ടേഷന്റെ അഭിമുഖ്യത്തിൽ ആർമിസ്കൂൾ കുട്ടികൾക്കായി ആരംഭിച്ചതെന്ന് സസ്യവേദ റിസേർച് ഫൌണ്ടേഷൻ ഡയറക്ടർമാരായ പ്രവീൺ കുമാർ, അനീഷ് അഞ്ചൽ, ധനേഷ് എന്നിവർ അറിയിച്ചു. ആർമി സ്കൂളിന് വേണ്ടി Lt Col : Anil Kumar G, Lt Col : Arun Sathyan , Teacher Karthika CV, ഗ്രീൻ ആർമി വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9496209877

English Summary: Inaguration of Krishithottam project at Army school ,Trivandrum
Published on: 28 February 2024, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now