കൊടുമൺ കൃഷി ഭവനിലെ ഈ വർഷത്തെ ജൈവകർഷക അവാർഡ് നേടിയ മോഹനന്റെ തോട്ടത്തിലെ മൾട്ടി കളർ ചോളത്തിന്റെ വിളവെടുപ്പ് പറക്കോട് ബ്ലോക്ക് AD റോഷൻ സർ നിർവ്വഹിച്ചു കൃഷി അസിസ്റ്റൻറ്റ രാജേഷ്, ആത്മ ഫിൽഡ് സ്റ്റാഫ് സൗമ്യ എന്നിവരും പങ്കെടുത്തു.
ചോളത്തിന് കൃഷി ചെയ്യേണ്ട സമയം പുതുമഴ ലഭിക്കുമ്പോളാണ്. ആദ്യമായി കൃഷി ചെയ്യേണ്ട സ്ഥലത്ത് നല്ലതായി മണ്ണിളക്കി അതിൽ കുമ്മായം ചേർത്ത് നനച്ച് കൊടുക്കേണ്ടതുണ്ട്. ശേഷം ഒരു മീറ്റർ വീതിയും 20 മീറ്റർ നീളവും ഉള്ള തടങ്ങൾഎടുക്കുക. അങ്ങനെ എടുത്ത തടത്തിൽ 50 കിലോ ചാണകപ്പൊടിയും 10 കിലോ വൈപ്പിൻ പിണ്ണാക്കും എന്ന കണക്കിൽ എടുക്കുക. അതിൽ 20 കിലോ എല്ലുപൊടിയും ചേർത്ത് മണ്ണ് നന്നായി മിസ്സ് ചെയ്തു കൊടുക്കുക. ഇതിലേക്ക് നന്നായി വെള്ളം ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികൾ തടങ്ങളിലേക്ക് പറിച്ച് നടുക്കക. മുളപ്പിച്ച തൈകൾ നാല് ദിവസത്തിനു ശേഷം നമുക്ക് തടങ്ങളിലേക്ക് നടുവാൻ കഴിയും.
തടങ്ങളിലേക്ക് നേടുവാൻ കഴിയും വിത്ത് മുളപ്പിക്കുന്ന രീതി എന്നാൽ ട്രെയ്‌കളിൽ ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത് നിറച്ചു വെച്ചതിനു ശേഷമാണ് വിത്തുകൾ അതിലേക്ക് ഇടേണ്ടത്. ഏകദേശം ഒരാഴ്ച പ്രായമായ തൈകൾ വേണം നാം തടങ്ങളിലേക്ക് പറിച്ചുനടാൻ.
നാം അങ്ങനെ എടുത്ത് തടത്തിൽ എടുത്ത് തടത്തിൽ നാലു വിത്തുകൾ വച്ച് നടുവാൻ കഴിയും. നാം നടന്നത് ചെടികൾ തമ്മിൽ അകലം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ നട്ടതിനുശേഷം മൂന്ന് ദിവസം കൂടുമ്പോൾ മാത്രം നനച്ചു കൊടുത്താൽ മതിയാകും. രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രം മതി നാം തൈകൾക്ക് വളർച്ച വളം ചെയ്യേണ്ടത്.
ഫിഷ് അമിനോ എന്ന ലായിനി അഞ്ചു മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ട്രൈ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. അല്ലാന്ന് ഉണ്ടെങ്കിൽ 10 മില്ലി ഫിഷ് അമിനോ അര ലിറ്റർ ഗോമൂത്രത്തിൽരണ്ടു ലിറ്റർ വെള്ളം ചേർത്ത് കലർത്തി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താലും മതിയാകും. മാസത്തിലൊരിക്കൽ ചാണകവും ഗോമൂത്രവും കടലപ്പിണ്ണാക്കും ചേർത്ത് വെള്ളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത്. വളരെയധികം നല്ലതാണ് ഇത് വിളകൾ പെട്ടെന്ന് ഉണ്ടാവാനും കൂടുതൽ വിളവു ലഭിക്കുവാനും സഹായിക്കും. ചോളം രണ്ടുമാസം ആകുമ്പോഴേക്കും നമുക്ക് വിളവെടുക്കാൻ സാധിക്കും. ഇതിന് ഏകദേശം ആറടി പൊക്കം ആകും.