Updated on: 16 June, 2023 11:56 PM IST
ജീവാമൃതം

ജീവാമൃതം സസ്യങ്ങൾക്കുള്ള ഒരു വളമല്ല. മറിച്ച് ചെടികളുടെ വളർച്ചക്ക് സഹായിക്കുന്ന സൂക്ഷ്മാണുക്കൾ ജീവിക്കുന്നതിനും പെറ്റ പെരുകുന്നതിനുമുള്ള ഒരു മാധ്യമം അഥവാ ഉറ മാത്രമാണ്. ഈ സൂക്ഷ്മാണുക്കളാണ് സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ പോഷകങ്ങൾ വേരുകൾ വഴി എളുപ്പം വലിച്ചെടുക്കാവുന്ന വിധത്തിൽ ചെടികൾക്ക് പാകപ്പെടുത്തി ക്കൊടുക്കുന്നത്. നമുക്ക് ധാന്യങ്ങളിൽ നിന്ന് ഭക്ഷണം പാചകം ചെയ്തു തരുന്ന പാചകക്കാരെ പ്പോലെയാണ് ജീവാമൃതവും അതിൽ ജീവിക്കുന്ന സൂക്ഷ്മജീവികളും ചെടികൾക്കുപകരിക്കുന്നത്.

ജീവാമൃതം ഉണ്ടാക്കുന്നതിനായി നാടൻ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നത്. നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ 300 കോടി മുതൽ 500 കോടി വരെ മിത്ര സൂക്ഷ്മാണുക്കളുണ്ട്. ഇന്ന് പരക്കെ വളർത്തുന്ന ജേഴ്സി, ഹോസ്റ്റിൻ തുടങ്ങിയ വിദേശയിനം പശുക്കളുടെ ചാണകത്തിന് ഈ ഗുണമില്ല. 10 കിലോ നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ച് ജീവാമൃതമുണ്ടാക്കുമ്പോൾ നാം 100 ലക്ഷം കോടിയിലധികം സൂക്ഷ്മാണു ജീവികളെ ജീവാമൃതത്തിൽ ചേർക്കുന്നു. ഓരോ 20 മിനിട്ടിലും ഇവ ഇരട്ടിയായി പെരുകുന്നു. നാം ജീവാമൃതം 2 ദിവസത്തിനുശേഷം സസ്യങ്ങൾക്ക് നൽകുമ്പോൾ അതിൽ എണ്ണിയാൽ തീരാത്ത വിധം സൂക്ഷ്മാണുക്കൾ പെറ്റുപെരുകിയിരിക്കും.

ജീവാമൃതം ഉണ്ടാക്കുന്ന വിധം

നാടൻ പശുവിന്റെ ചാണകം 10 കിലോ, നാടൻ പശുവിന്റെ മൂത്രം. 5 മുതൽ 10 ലിറ്റർ വരെ, ശർക്കര (കറുത്ത നിറമുള്ളത്) 2 കിലോ, പയറു വർഗ്ഗങ്ങളുടെ മാവ് 2 കിലോ (വൻപയർ, തുവര, മുതിര, കടല, ഉഴുന്ന് മുതലായവയിൽ ഏതെങ്കിലും ഒന്ന്). വനത്തിലെ അല്ലെങ്കിൽ വരമ്പിലെ (രാസവളം തട്ടാത്ത ഭാഗത്തെ മണ്ണ് ഒരു പിടി, വെള്ളം 200 ലിറ്റർ (കോ റിൻ ചേർക്കാത്തത്).

മേൽപ്പറഞ്ഞ ചേരുവകൾ ഒരു പ്ലാസ്റ്റിക് ബാരലിൽ ചേർത്ത് നന്നായി ഘടികാര ദിശയിൽ ഇളക്കണം. എന്നിട്ട് ചണച്ചാക്ക് കൊണ്ട് അടച്ചുവച്ച ശേഷം ഓരോ 12 മണിക്കൂറിലും ഘടികാര ദിശയിൽ നന്നായി ഇളക്കണം. 48 മണിക്കൂർ കഴിഞ്ഞാൽ അപ്പോൾ മുതൽ 5 ദിവസംവരെ ഈ മിശ്രിതം ഉപയോഗിക്കാം. ഒരേക്കർ സ്ഥലത്തേക്ക് ഒറ്റ പ്രാവശ്യത്തെ ഉപയോഗത്തിന് ഇത് തികയും. ജീവാമൃതം ഉച്ചകഴിഞ്ഞ ശേഷമുള്ള സമയത്താണ്. ചെടികളുടെ മൂട്ടിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്.

ചെടികൾക്ക് 21 ദിവസത്തിലൊരിക്കൽ ഇത് നൽകണം. ഒരു നാടൻ പശുവിന്റെ ഒരു ദിവസത്തെ ചാണകവും ഗോമൂത്രവും മതിയാകും ഒരേക്കർ സ്ഥലത്തെ ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് വേറെ രാസവളമോ ജൈവവളമോ ആവശ്യമില്ല. വാഴ, റബ്ബർ, തെങ്ങ് തുടങ്ങിയ വിളകൾക്ക് ജീവാമൃതം നേരിട്ടു ഉപയോഗിക്കാമെങ്കിലും മൂപ്പ് കുറഞ്ഞ വിളകൾക്ക് ഇത് നേർപ്പിച്ചുമാത്രമേ ഉപയോഗിക്കാവു

English Summary: Jeevamrutham gives extra yield if used correctly
Published on: 16 June 2023, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now