Updated on: 30 April, 2021 9:21 PM IST
Seedlings from a Peat pellet - ജിഫി പെല്ലറ്റ് ബാഗുകള്‍

വിത്തുകള്‍ മുളപ്പിക്കുന്നതിനും കമ്പുകളിൽ വേരു പിടിപ്പിക്കുന്നതിനും ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു സംവിധാനമാണ് ജിഫി പെല്ലറ്റ് ബാഗുകള്‍.

28 എംഎം, 40എംഎം, 50എംഎം, 60എംഎം തുടങ്ങി വ്യത്യസ്ത വലുപ്പത്തിലുള്ള ജിഫി പെല്ലറ്റ് ബാഗുകൾ വിപണിയിൽ ലഭ്യമാണ്. 

എന്താണ് ജിഫിപെല്ലെറ്റ് ബാഗുകള്‍?

സ്പാഗ്നം മോസ് (ഒരു തരം പായൽ), ചകിരിച്ചോറ് എന്നിവ കൂട്ടിച്ചേര്‍ത്തോ ഒറ്റയ്ക്കോ നിറച്ചാണ് ജിഫിബാഗുകള്‍ സാധാരണ നിര്‍മിക്കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കുമ്മായം (lime), അമോണിയം എന്നിവ അടങ്ങിയ വളങ്ങളും ഇതിൽ ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മണ്ണിൽ അഴുകിച്ചേരുന്ന തരത്തിലുള്ള നേര്‍ത്ത തുണിപോലുള്ള വസ്തു ഉപയോഗിച്ചു തയാറാക്കിയ പ്രത്യേക ബാഗിൽ നിറയ്ക്കുന്നു. ഒരു വശം തുറന്നിരിക്കും അവിടെയാണ് വിത്തോ കമ്പോ നടേണ്ടത്. ജിഫി ബാഗുകളുടെ പിഎച്ച് ഏകദേശം 5.3 ആയിരിക്കും.

what jiffy pellets are made of? Jiffy pellets are made of:

  • Peat Moss: an organic-rich medium
  • Mesh: a fine netting to hold the peat moss;
  • Typically Lime, Ammonium, and fertilizer: to improve chemical properties.

Jiffy Pellets are dry compressed discs with the main advantage to be used as both pot and potting mix in one.

Jiffy Peat Pellets are a neat and effective way to start the growth of strong and healthy plants. They can be used both indoors and outdoors. 

എന്തൊക്കെ ശ്രദ്ധിക്കണം

1. നടാനുദ്ദേശിക്കുന്ന വിത്തുകളുടെ എണ്ണത്തിനനുസരിച്ച് ജിഫി പെല്ലറ്റ് ബാഗുകള്‍ ഒരു ട്രേയില്‍ നിരത്തുക.
2. ചെറു ചൂടുള്ള വെള്ളം ട്രേയിലേക്ക് ഒഴിക്കുക. അധികം വെള്ളം ട്രേയിലുണ്ടെങ്കില്‍ അത് സാവധാനം ഒഴുക്കിക്കളയുക.
3. ഓരോ പെല്ലറ്റ് ബാഗിലും ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയശേഷം (ഈർക്കിൽ മതിയാകും) അതിലേക്ക് ശ്രദ്ധയോടെ വിത്ത് നിക്ഷേപിക്കാം, വേരു പിടിപ്പിക്കേണ്ട കമ്പ് ഇറക്കി വയ്ക്കാം.
4. വെളിച്ചമുള്ള സ്ഥലത്ത് ട്രേകള്‍ നിരത്തി വയ്ക്കുക. വെയിലുള്ള സ്ഥലമല്ല.
5. ട്രേയില്‍ ജലാംശം കുറഞ്ഞതായി തോന്നിയാല്‍ മാത്രം അല്‍പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
6. വിത്തു മുളച്ചു തുടങ്ങിയാല്‍ വായുസഞ്ചാരത്തിനായി പെല്ലറ്റുകളെ ഒന്ന് സാവധാനം അനക്കിക്കൊടുക്കാം.
7. വേര് ഉറയ്ക്കുകയും ഇലകള്‍ ആവശ്യത്തിനുണ്ടാവുകയും ചെയ്താല്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഗ്രോബാഗിലേക്കോ മണ്ണിലേക്കോ ശ്രദ്ധാപൂർവം ജിഫി പെല്ലറ്റ് ബാഗ് ഇറക്കിവയ്ക്കാം. ഇനിയുള്ള വളര്‍ച്ചയ്ക്ക് നമ്മുടെ സാധാരണ പരിചരണം ആകാം. ബാഗ് മണ്ണിനോടു ചേര്‍ന്നു കൊള്ളും.

A Jiffy Peat Pellet is a small disc of compressed material. When water is added, it expands up to seven times its size creating the perfect conditions to start the germination process. A fine mesh acts as a pot to contain the material.

To use the Jiffy pellet, you need to water it first. Then, you need to place the seed a bit below the surface level. Then, just wait, and when the plant is strong enough, you can transplant the whole pellet into a container.

ജിഫി പെല്ലറ്റ് ബാഗുകൾക്ക് വിലക്കുറവാണെന്നു മാത്രമല്ല കൈകാര്യം ചെയ്യാനെളുപ്പം, തൈ ഉണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദം, സ്വന്തം അടുക്കത്തോട്ടത്തിനു വേണ്ടി വിത്തുകൾ അനായാസം മുളപ്പിക്കാം എന്നിങ്ങനെയുള്ള മേന്മകളുണ്ട്.

WhatsApp / Call Us - 0476 2630007, 8281234048, Customer Care 907 22 44 22 4

രാജ് അഗ്രികൾച്ചറൽ
(അമ്പാടി മുക്ക് വളം ഡിപ്പോ)
SN സെൻട്രൽ സ്കൂൾ സമീപം
ആലുംകടവ് റോഡ്,കരുനാഗപ്പള്ളി, കൊല്ലം

#Google #RouteMap to our shop -https://g.page/raj-agricultural-agencies?gm

 

English Summary: jiffy pellets - Peat Pellets for Seed Starting
Published on: 22 July 2020, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now