ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ആടലോടകം അക്കാന്തേസി എന്ന കുടുംബത്തിൽ നിന്ന് ഉള്ളതാണ്. ആടലോടകത്തിൻ്റെ ശാസ്ത്രീയമായ നാമം ആഥറ്റോഡവസിക്ക എന്നാണ്. പണ്ട് കാലത്ത് എല്ലാവരുടേയും വീട്ടിൽ തന്നെ കാണുന്ന ഒരു ചെടിയായിരുന്നു. 2മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്.
ഇതിന് ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആടലാടകം രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് വലിയ ആടലോടകം എന്നും ചെറിയ ആടലോടകം എന്നും ഇതിനെ അറിയപ്പെടുന്നു. ഗുണത്തിൻ്റെ കാര്യത്തിൽ ചെറിയ ആടലോടകത്തിനാണ് ഗുണം കൂടുതൽ. ഇതിനെ ചിറ്റലോടകം എന്നും പറയുന്നു.
ആടലോടകം എങ്ങനെ കൃഷി ചെയ്യാം?
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് ഇത് നട്ട് വളർത്തേണ്ടത്. ഇവയുടെ തലപ്പ് കാല വർഷത്തിൻ്റെ ആരംഭത്തോട് കൂടി ഇത് കൃഷി ചെയ്യാവുന്നതാണ്. കമ്പുകൾ മുറിച്ച് ഇത് നട്ട് പിടിപ്പിക്കാവുന്നതാണ്. ചെടിച്ചട്ടിയിലോ അല്ലെങ്കിൽ ഗ്രോബാഗിലോ ഇത് നടാം. ജൈവ വളങ്ങൾ നന്നായി ഇട്ട് കൊടുക്കണം. ചാണകപ്പൊടി ഇട്ട് ഇളക്കി മണ്ണ്
എടുക്കണം. വരികൾ തമ്മിൽ 60 സെൻ്റിമീറ്റർ അകലത്തിലും, ചെടികൾ തമ്മിൽ 30 സെൻ്റി മീറ്റർ അകലത്തിലും നടാവുന്നതാണ്.
നിങ്ങൾ വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ നിങ്ങൾ വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും ജൈവ പ്രേയോഗം നടത്തണം. മഴ ആവിശ്യത്തിന് ലഭിച്ചില്ല എങ്കിൽ ആവശ്യമനുസരിച്ചുള്ള വെള്ളം കൊടുക്കണം, 1 വർഷത്തിനുള്ളിൽ ഇല എടുക്കാം.. ഏകദേശം 2 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് വേരുകൾ വിളവെടുക്കാനാകും.
ഡിസംബർ ജനുവരി മാസത്തിലാണ് ആൽക്കലോയിഡിൻ്റെ അംശം ചെടിയിൽ കൂടുതലായി കാണപ്പെടുന്നത്. അത് കൊണ്ട് തന്നെ അപ്പോൾ വിളവെടുക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി വേരുകൾ പൊട്ടാതെ വേണം വേരുകഭ ശേഖരിക്കാൻ. ഇത് നന്നായി കഴുകി എടുത്ത് ഉണക്കി വിപണിയിൽ എത്തിക്കാവുന്നതാണ്.
എന്തൊക്കെയാണ് ആടലോടകത്തിൻ്റെ ഔഷധ ഗുണങ്ങൾ?
ആടലോടകത്തിൻ്റെ ഇല വേര്, കായ് എന്നിവ എല്ലാം ഔഷധ ഗുണമുള്ളതാണെന്നാണ് ഇതിൻ്റെ പ്രത്യേകത.
ഇത് ഛർദ്ദി, ആസ്മ, ജലദോഷം എന്നിവയ്ക്ക് ഫലപ്രദമാണ്.
ചുമയ്ക്ക് എതിരെ ഇത് വളരെ ഫലപ്രദമാണ്. ഇല വെള്ളത്തിൽ തിളപ്പിച്ച് എടുത്ത് അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കാവുന്നതാണ്.
ജീരകത്തിൻ്റെ കൂടെ ആടലോടകത്തിൻ്റെ ഉണക്കിയ ഇലകൾ പൊടിച്ചെടുത്ത് കൽക്കണ്ടം അല്ലെങ്കിൽ തേൻ ചേർത്ത് കഴിക്കുന്നത് ചുമ കുറയുന്നതിന് സഹായിക്കുന്നു.
ആടലോടകത്തിൻ്റെ ഇല, അരി എന്നിവ വറുത്ത് ശർക്കരയിട്ട് പൊടിച്ച് രണ്ട് സ്പൂൺ വീതം കഴിക്കുന്നത് ചുമയ്ക്ക് വളരെ നല്ലതാണ്.
ശ്വാസ കോശത്തിൻ്റെ വികാസത്തിന് ഇത് വളരെ നല്ലതാണ് അത് കൊണ്ട് തന്നെ ഇത് കൊറോണ കാലത്ത് കോവിഡിനെ ചെറുക്കാൻ ആടലോടകത്തിന് ശക്തി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ ആടലോടകത്തിൻ്റെ ഇല ചെറു പ്രാണികൾക്ക് വിഷകരമാമാണ് അത് കൊണ്ട് തന്നെ ഇത് ജൈവ കീട നാശിനിയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ ചെടികള്‍ വീട്ടില്‍ വളർത്തി ഈച്ച, ചെള്ള്, കീടങ്ങൾ എന്നിവയെ അകറ്റാം