1. Health & Herbs

തേൻ ഇങ്ങനെ കഴിച്ചാൽ വിഷം; വണ്ണം കുറയ്ക്കാൻ തേൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!

തേൻ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാമെങ്കിലും അത് ശരിയായി ശരീരത്തിൽ എത്തിയില്ലെങ്കിൽ നേരെ വിപരീത ഫലമായിരിക്കും ഉണ്ടാകുന്നത്. ഏത് രീതിയാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശരിക്കും പിന്തുടരേണ്ടത് എന്ന് അറിയാമോ?

Anju M U
honey
Diet Tips: Honey Is Poisonous If You Consume In This Way, Know How

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടഭോജനമാണ് തേൻ എന്ന് പറയാം. തേനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നു. അതിനാൽ തന്നെ തടി കുറയ്ക്കാൻ തേൻ അത്യധികം പ്രയോജനകരമാണെന്ന് വൈദ്യശാസ്ത്രവും വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ ചെറുതേനാണ് ഏറ്റവും മികച്ചത്. കാരണം, കൊഴുപ്പിനെ ഒഴിവാക്കുന്ന എന്‍സൈമുകള്‍ കൂടുതലുള്ളത് താരതമ്യേന ചെറുതേനിലാണ്. ഇങ്ങനെ ഡയറ്റിൽ പ്രധാനമായും ഉൾപ്പെടുത്താവുന്ന തേൻ കഴിച്ചാൽ യഥാർഥത്തിൽ വണ്ണം കുറയുമോ?

അതായത്, തേൻ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാമെങ്കിലും അത് ശരിയായി ശരീരത്തിൽ എത്തിയില്ലെങ്കിൽ നേരെ വിപരീത ഫലമായിരിക്കും ഉണ്ടാകുന്നത്. വെറും വയറ്റിലും കൂടാതെ, നാരങ്ങാ നീര് കലർത്തിയും, ഇളം ചൂടുവെള്ളത്തിലുമായി തേന്‍ ചേർത്ത് കഴിക്കണമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ഏത് രീതിയാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശരിക്കും പിന്തുടരേണ്ടത്.

തേൻ ശരിയായി കഴിക്കാം… (Eat Honey Properly​)

ശരീരഭാരം കുറയ്ക്കാന്‍ തേന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. അതുമല്ലെങ്കിൽ രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കുന്നതും നല്ലതാണ്. തേനിനൊപ്പം ആഹാരക്രമത്തിലും നിയന്ത്രണം കൊണ്ടുവന്നാലെ നിങ്ങൾ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ:  കൂടുകളിൽ നിന്ന് തേൻ ശേഖരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

തേൻ കഴിക്കേണ്ട വിധം (How to eat honey)

  • ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇത് അമിതവണ്ണം കുറയ്ക്കാനുള്ള മികച്ച പോംവഴിയാണ്. ഇതുകൂടാതെ, തേനിലുള്ള ഫാറ്റ് സോല്യുബിള്‍ എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ കത്തിച്ചു കളയും.

ബന്ധപ്പെട്ട വാർത്തകൾ:  ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

  • ഒരു സ്പൂണ്‍ തേനിൽ ഒരു സ്പൂണ്‍ ഇഞ്ചി നീർ കലർത്തി, ഇതിലേക്ക് നാരങ്ങ പകുതി മുറിച്ച് അതിന്റെ നീരും ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് മികച്ചതാണ്. വയറിനും ഇങ്ങനെ കുടിക്കുന്നത് പ്രയോജനം ചെയ്യുന്നതിനാൽ ആരോഗ്യത്തിനുള്ള പാനീയമായി ഇത് കുടിക്കുക.

തേൻ ഇങ്ങനെ കുടിച്ചാൽ വിഷം (Consuming honey like this is poisonous)

  • പാലിൽ തേൻ ചേർത്ത് കുടിക്കുന്ന ശീലവും നല്ലതാണ്. എന്നാൽ തിളപ്പിച്ച പാലിൽ തേൻ ചേർക്കരുത്. അതായത്, ചൂടായതോ തിളച്ച വെള്ളത്തിലോ പാലിലോ തേന്‍ഒഴിച്ച് കുടിച്ചാൽ, അത് ശരീരത്തിൽ വിഷമായി മാറും. എന്നാൽ, പാലിൽ തേൻ ചേർത്ത് കഴിക്കാൻ താൽപ്പര്യമുള്ളവർ തിളപ്പിച്ചാറിയ പാലിലാണ് തേൻ ചേർക്കേണ്ടതെന്ന് ശ്രദ്ധിക്കുക. അതായത്, തണുത്ത ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക.

ബന്ധപ്പെട്ട വാർത്തകൾ:  അരച്ച് ചേർത്തും അച്ചാറാക്കിയും മാത്രമല്ല, വെളുത്തുള്ളി വറുത്ത് കഴിച്ചാൽ പലതാണ് മെച്ചം

  • ഇതിന് പുറമെ, തേനും കറുവപ്പാട്ടയും ഒരുമിച്ച് ശരീരത്തിൽ എത്തുന്നതും ഗുണം ചെയ്യും.

ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ കറുവാപ്പട്ട ഇട്ട്, 10 മിനിറ്റിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ഇതിലേക്ക് ചേർത്ത് കുടിക്കാം.

ഇവർ തേൻ കുടിക്കാൻ പാടില്ല (These People should not Consume honey)

തേൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. അതിനാൽ രക്തസ്രാവം ഉള്ളവര്‍ തേന്‍ കുടിക്കുന്നത് നല്ലതല്ല. മാത്രമല്ല, രക്തസമ്മര്‍ദം കുറഞ്ഞവര്‍ തേന്‍ ഉപയോഗം കുറയ്ക്കേണ്ടതാണ്. കാരണം, തേന്‍ രക്താതിസമ്മര്‍ദം കുറയ്ക്കുകയാണ് ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ:  തൊലികളഞ്ഞ ബദാമിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്? എന്ത് കൊണ്ട് അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

English Summary: Honey Is Poisonous If You Consume In This Way, Also Note These Things In Your Diet Tips Using Honey

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds