കീടനാശിനി വിമുക്തമായ ജൈവ അരിയാണ് കബനി. വയനാട്ടിലെ നെൽവയലുകളെ നെൽവയലായി നില നിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഉത്പാദക കമ്പനിയായ 'വാസ്' ('വയനാട് അഗ്രിക്കൾച്ചറൽ & സ്പൈസസ് പ്രൊഡക്ഷൻ കമ്പനി') (wasp) ആണ് ഇതിന്റെ ഉത്പാദകർ.
Onam season is something special for a group of paddy farmers from Wayanad. Their collective efforts to resurrect paddy culture of Wayanad yielded results as the pesticide-free rice variety 'Kabani' hit the market
കർഷകർ, കർഷക പ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, പാടശേഖര സമിതികൾ, കൃഷി അനുബന്ധ മേഖലയിലെ പ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ പനമരത്തിനടുത്ത് കാലങ്ങളായി തരിശിട്ടിരുന്ന 20 ഏക്കറിൽ തുടങ്ങിയ നെൽകൃഷിയാണ് ഇന്ന് 'കബനി ബ്രാൻഡ് നാമത്തിലെ അരി ഉത്പാദനത്തിൽ എത്തിയത്.
ഗുണമേന്മയുള്ള പേപ്പർ പാക്കിംഗിൽ 1, 5, 10, 40 കി.ഗ്രാം അളവിൽ മാർക്കറ്റിൽ ഇത് ലഭ്യമാണ്. വിപണനം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിനകത്തും പുറത്തും ജൈവ ഉത്പന്ന വിപണന ശൃംഖലയുള്ള 'എലിമെന്റ്സ്' എന്ന സ്ഥാപനമാണ്. കമ്പനി നേരിട്ടും ആവശ്യക്കാർക്ക് അരി എത്തിക്കുന്നു.
ആവശ്യക്കാർ കൂടുന്നതനുസരിച്ച് അരി ലഭ്യമാക്കാൻ ഇപ്പോൾ കർഷക സമിതികൾ പാടശേഖര സമിതികൾ എന്നിവ വഴിയാണ് നെല്ലുത്പാദനം നടത്തുന്നത്. രാസകീടനാശിനികൾ ഉപയോഗിക്കാതെ നെല്ല് ഉത്പാദിപ്പിച്ചു നൽകാൻ താത്പര്യമുള്ള കർഷകർ സമിതികൾ എന്നിവരിൽ നിന്നും സത്യവാങ്മൂലം ഉൾപ്പെടെ അപേക്ഷ രജിസ്റ്റർ ചെയ്യും. മാർഗനിർദ്ദേശങ്ങൾ കമ്പനി നൽകും. ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും നിലവിലെ ഏറ്റവും ഉയർന്ന സംഭരണവിലയേക്കാൾ 10% അധികം നൽകി കമ്പനി ഏറെ ടുക്കുന്നു. അന്നു തന്നെ മുഴുവൻ വിലയുടെ ചെക്കും നൽകും. എന്നാൽ 2-7 ദിവസത്തിനുശേഷം മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ. കാരണം നെല്ല് ഏറ്റെടുത്താൽ ഉടൻ അതിന്റെ സാമ്പിൾ ശേഖരിച്ച് ലാബി ലേക്ക് അയയ്ക്കും.
കീടനാശിനി മുക്തമെന്നു കണ്ടാൽ ചെക്ക് ക്ലിയർ ചെയ്യാൻ ബാങ്കിനു നിർദ്ദേശം നൽകും. പരാജയപ്പെട്ടാൽ ചെക്കു തിരികെ നൽകി നെല്ല് കർഷകൻ സമിതികൾ സ്വന്തം ഉത്തരവാദിത്വത്തിൽ തിരികെ കൊണ്ടു പോകേണ്ടി വരും. അതുകൊണ്ടുതന്നെ അത് ഉറപ്പുള്ളവർ മാത്രമേ കമ്പനിക്കു നെല്ല് നൽകുകയുള്ളൂ. ഇപ്പോൾ സാമ്പിൾ എറണാകുളത്തുള്ള ഒരു ലാബിലും പരിശോധിക്കുന്നു. ശേഖരിച്ച നെല്ല് സംഭരണശാലയിൽ എത്തിക്കുകയും ആവശ്യം അനുസരിച്ച് മാത്രം സംസ്ക്കരിക്കുകയും ചെയ്യും. 100 കിലോ നെല്ലിൽ നിന്നും 60 കിലോ അരി ലഭിക്കും. ചെലവുകൾ എല്ലാം കൂടി ഒരു കിലോ അരിക്ക് 62 രൂപ വരും, 10 രൂപ ലാഭം എടുത്തുകൊണ്ട് കമ്പനി അരി നൽകുന്നു. (100 കിലോ നെല്ല് നൽകുന്ന കർഷകന് | സമിതിക്ക് 300 രൂപ അധികം ലഭിക്കുന്നു). വിതരണക്കാരുടെ കമ്മീഷൻ കൂടി കൂട്ടിയാൽ മാർക്കറ്റിൽ 90 മുതൽ 115 രൂപ വരെ എം.ആർ.പി ആകും, ഗന്ധകശാലയ്ക്ക് 135 രൂപയും, കേരളത്തിനകത്തും പുറത്തും അരിക്ക് ആവശ്യക്കാർ ഏറി വരുന്നു. ഡിമാന്റ് അനുസരിച്ച് നൽകാൻ പലപ്പോഴും കമ്പനിക്ക് സാധിക്കുന്നില്ല. അതിനാൽ സ്വന്തം മില്ല് എന്ന ആശയം ഉദിച്ചു. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. പ്രതിവർഷം ശരാശരി 150 മെ. ടൺ നെല്ല് മാത്രമാണ് രാസകീടനാശിനി ഇല്ലാതെ ഇപ്പോൾ ലഭിക്കുന്നത്. അത് 90 മെ. ടൺ അരി ഉത്പാദനത്തിനു മാത്രമേ ഉപകരിക്കൂ.
കബനി കീടനാശിനി മുക്തമായ അരി (pesticide free rice), ഉള്ളടക്കം ചെയ്ത അരിയുടെ ഇനം, കമ്പനി ലോഗോ, ഉത്പാദകർ, വിതരണക്കാർ എന്നിവരുടെ വിലാസം, തൂക്കം, വില തുടങ്ങിയ വിവരങ്ങൾ പാക്കറ്റിന്റെ മുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഗുണമേന്മ ഉറപ്പു വരുത്തി യാതൊരു മായവും ചേർക്കാൻ കഴിയാത്ത വിധത്തിലാണ് ഇപ്പോൾ പായ്ക്ക് ചെയ്ത് നൽകിവരുന്നത്. സ്വന്തമായ മില്ലും, സംസ്ക്കരണവും, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണവും ലക്ഷ്യമിട്ടുകൊണ്ട് സംസ്കരണശാല സ്ഥാപിക്കാൻ കമ്പനി തുടക്കം കുറിച്ചു. വരും നാളുകളിൽ കൂടുതൽ കൂടുതൽ കർഷകരെ പങ്കാളികളാക്കി പുരോഗതിയിലേക്ക് കുതിക്കാനും, വയനാടിന്റെ നെൽവ യൽ സംരക്ഷിച്ച് വിഷമുക്തമായ ഭക്ഷ്യവസ്തുക്കൾ ഉപ ഭോക്താക്കളിൽ എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. വിശദവിവരങ്ങൾക്ക്
www.waspwayanad.com സന്ദർശിക്കുക. വിവരങ്ങൾക്കും, ഓർഡർ നൽകാനും e-mail: waspwayanad@gmail.com Phone: 9447526185