Updated on: 25 October, 2023 10:31 AM IST
കലേഡിയം

എത്രയും സുതാര്യമായ ഇലകൾ കണ്ടാൽ വെള്ള ഓയിൽ പേപ്പർ കൊണ്ട് തീർത്തതാണെന്നു തോന്നും ഇതിൽ പടർന്നിരിക്കുന്ന പച്ച നിറമുള്ള ഞരമ്പുകൾ, ഇലയുടെ മറു പുറത്ത് എന്തു വച്ചാലും ഇപ്പുറത്ത് വ്യക്തമായി കാണാം. അത്രത്തോളം സുതാര്യവും സവിശേഷവുമാണ് 'കലേഡിയം' എന്ന ഉദ്യാനസസ്യത്തിന്റെ ഇലകൾ.

ഇലച്ചന്തവുമായി വളരെ വേഗം മലയാളിയായ ഉദ്യാന പാലകന്റെ മനം കവർന്ന അലങ്കാര ഇലച്ചെടിയാണ് കലേഡിയം. ഇത് "അസി എന്ന സസ്യകുലത്തിൽപ്പെടുന്നു. ദക്ഷിണ മധ്യ അമേരിക്കയാണ് കലേഡിയത്തിന്റെ ജന്മസ്ഥലം. അമേരിക്കൻ സ്വദേശിയെങ്കിലും ഇത് നമ്മുടെ മണ്ണിൽ നന്നായി വളരുന്നു.

'കലേഡിയം ബൈകളർ' എന്ന ഇനമായിരിക്കും ഒരു പക്ഷേ നമുക്ക് ഏറെ സുപരിചിതം. ഇതിന്റെ ഇലകൾ സാമാന്യം വലുതും വെള്ളി കലർന്ന പച്ചനിറം ഉള്ളതുമാണ്. ഇതിനു തന്നെ വിവിധ ഇനങ്ങളുണ്ട്. കലേഡിയം ബൈകളർ മാക്രോഫില്ലം (വെള്ളയും റോസ്, പിങ്ക് പുള്ളി കളുമുള്ള കടും പച്ച ഇലകൾ); കലേഡിയം ബൈകളർ റീഗെയിൽ (പർപ്പിൾ അരികും വെളുത്ത പുള്ളികളുമുള്ള പ്രകാശമാനമായ പച്ച നിറത്തോടുകൂടിയ അഗ്രം കൂർത്ത ഇലകൾ); കലേഡിയം ബൈ കളർ ഡിവോ സിയാനം (വെളുപ്പും പിങ്കും പുള്ളികളുള്ള പച്ചയും ചുവപ്പും കലർന്ന ഇലകൾ) തുടങ്ങിയവ ആകർഷകമായ മറ്റു ചില ഇനങ്ങളാണ്. കാൻഡിഡം' എന്ന ഇനത്തിന്റെ ഇലകൾ വളരെ സുതാര്യമാണ്. വെളുത്ത് സുതാര്യമായ ഇലപ്പരപ്പിൽ പച്ചഞരമ്പുകളാണ് ഇതിന്റെ പ്രത്യേകത.

കലേഡിയം പരമാവധി 45 മുതൽ 60 സെന്റിമീറ്റർ ഉയരത്തിലേ വളരൂ. ചെടിയുടെ ചുവട്ടിൽ നിന്നു വളരുന്ന കുഞ്ഞുതൈകൾ പൊട്ടിച്ചു നട്ടോ ചുവട്ടിലെ ഉള്ളിക്കുടങ്ങൾ 20-25 സെന്റിമീറ്റർ വലിപ്പമുള്ള ചട്ടികളിൽ ഒരു സെന്റിമീറ്റർ താഴ്ത്തി നട്ടോ പുതിയ ചെടി വളർത്തിയെടുക്കാം.

മാർച്ച് മുതൽ മേയ് വരെയാണ് സാധാരണ ഗതിയിൽ നടാൻ യോജിച്ച സമയം. നേരിട്ടുള്ള സൂര്യപ്രകാശത്തോട് കലേഡിയത്തിനു പൊതുവെ താൽപ്പര്യമില്ല. ധാരാളം നനവും തണലും ആണ് ഇതിന് ഏറെയിഷ്ടം. തൈകൾ എന്തായാലും നേരിട്ട് വെയിൽ കൊള്ളിക്കരുത്. വേനലിൽ ചെടിക്കു നനവുണ്ടായിരിക്കുവാൻ ശ്രദ്ധിക്കണം. ചാണകം, ഇലപ്പൊടി തുടങ്ങിയവയാണ് ഇഷ്ടവളങ്ങൾ.

ആഴ്ചയിലൊരിക്കൽ വളപ്രയോഗം നടത്തുന്നതു നല്ലതാണ്. ദ്രാവക രൂപത്തിലുള്ള വളമാണു നന്ന്. മഴ കഴിയുമ്പോഴേക്കും മിക്കവാറും ഇലകൾക്ക് നിറം മാറ്റം സംഭവിക്കും. അപ്പോൾ നന കുറച്ചു കൊണ്ടു വരണം.

പുതുതായി നടാൻ താൽപ്പര്യമുണ്ടെങ്കിൽ ചുവട്ടിലെ ഉള്ളിക്കുടങ്ങൾ (ബൾബുകൾ) ഇളക്കി എടുത്ത് ചെറിയ പെട്ടികളിൽ ഉണങ്ങിയ മണൽ നിരത്തി അതിൽ സൂക്ഷിച്ചു വയ്ക്കണം.

English Summary: Kaledium is one of best plant withoil like leaf
Published on: 24 October 2023, 10:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now