Updated on: 5 March, 2023 11:54 PM IST

പഴങ്ങളുടെ പുളിക്കനുസരിച്ച് രണ്ട് കാരമ്പോള ഇനങ്ങൾ കണ്ടുവരുന്നു; പുളിയുള്ളതും (sour) മധുരമുള്ളതും (sweet). കേരളത്തിലെ വീട്ടുവളപ്പിൽ സാധാരണയായി കണ്ടു വരുന്നത്. പുളി ഇനമാണ്. മധുരമുള്ള ഇനങ്ങ ളിൽ കുറഞ്ഞത് 5% പഞ്ചസാരയും 0.4% അമ്ലത്വവും ഉണ്ടായിരിക്കും. ഇത്തരത്തിൽ മധുരമുള്ള ഇനങ്ങൾ പഴങ്ങളായി കഴിക്കുന്നവയാണ്. ചൈന, ബ്രസീൽ, തായ്വാൻ, കൊളംബിയ എന്നിവിടങ്ങളിലെല്ലാം മധുര കാരമ്പോള വളർത്തുന്നു. ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യകത ഏറെയാണ്. ഹുവാങ്ങ് തുങ്ങ്, ടിൻ മ, മി ടയോ, ന്യൂകോസ്, അർകിൻ, മഹാ ഹോകു, ഗോൾഡൻ സ്റ്റാർ എന്നിവയെല്ലാം മധുര കാരമ്പോള ഇനങ്ങളാണ്.

നടീൽ

വിത്തിട്ടു മുളപ്പിച്ച തൈകളാണ് സാധാരണയായി നടുന്നതെങ്കിലും വായവ പതിവെയ്ക്കലിലൂടെയും (air layering) ഒരു വർഷം പ്രായമായ തൈകളിൽ ബഡ്ഡിങ്ങ് അല്ലെങ്കിൽ ഒട്ടിച്ച് ചേർത്തും നടീൽ വസ്തുക്കൾ ഒരുക്കാം. വിത്തുതൈകൾ കായ്ഫലം നൽകുന്നതിന് 3-4 വർഷം എടുക്കുമ്പോൾ ഒട്ടു തൈകൾ 1-2 വർഷത്തിനുള്ളിൽ തന്നെ പൂത്ത് കായ്ക്കുന്നു. അരമീറ്റർ വ്യാസവും ആഴവുമുള്ള കുഴിയുടെ മുക്കാൽ ഭാഗം മേൽ മണ്ണും ജൈവവളവും ചേർത്ത് നിറച്ച ശേഷം തൈകൾ നടാവുന്നതാണ്. സാധാരണയായി വീട്ടുവളപ്പിൽ കണ്ടു വരുന്ന ചതുരപ്പുളി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ 6-8 മീറ്റർ അകലത്തിൽ നടാവുന്നതാണ്. ഉത്തരേന്ത്യയിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിലും ദക്ഷിണേന്ത്യയിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളി ലുമാണ് കായ്ഫലം ഉണ്ടാകുന്നതായി കാണുന്നത്. ബിലിമ്പി അഥവാ പുളിഞ്ചിയെ പോലെ തടിയിലും ശാഖകളിലുമായാണ് മധുര പുളിഞ്ചി ഉണ്ടാകുന്നത്. ഒരു മരത്തിൽ നിന്നും ശരാശരി 50-100 കി.ഗ്രാം വിളവ് ലഭിക്കുന്നു. ജൈവവളപ്രയോഗം അനുവർത്തിക്കാം. പഴയീച്ചകളുടെ ആക്രമനന്നായി കായ്ഫലം ഉണ്ടാവുമെങ്കിലും വേണ്ടത്ര ഉപയോഗപ്പെടു ത്താത്ത ഒരു പഴമാണ് കാരമ്പോള. ദക്ഷിണേന്ത്യയിൽ പുളിക്കു പകര മായി കറികളിൽ ചേർക്കുന്നു. പശ്ചിമ ബംഗാളിൽ ചട്നി നിർമാണത്തിന് ഉപയോഗിക്കുന്നു. അച്ചാറുകൾ, ജാം, ജെല്ലി, പ്രിസർവ്, ശീതളപാനീയ ങ്ങൾ എന്നിവയുടെ നിർമാണത്തിന് കാരമ്പോള ഉത്തമമാണ്. പഴങ്ങളുടെ പ്രത്യേക മണവും രുചിയും ഉൽപ്പന്നങ്ങളെ പ്രിയമുള്ളതാക്കുന്നു. മധുര ഇനങ്ങൾ പഴമായും നക്ഷത്ര ആകൃതിയിലുള്ള പഴകഷ്ണങ്ങൾ ഫ്രൂട്ട് സലാഡുകളിലും മറ്റ് ഫ്രഷ് സലാഡുകളുടെയും രുചിക്കൊപ്പം അലങ്കാര മൂല്യവും കൂട്ടുന്നു. മലയക്കാർ കാരമ്പോള കഷ്ണങ്ങൾ പഞ്ചസാരയും ഗ്രാമ്പൂവും ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കുന്നു. കൂടാതെ സ്റ്റ്യൂ, പുഡിംഗ്, കറികൾ എന്നിവയും തയാറാക്കുന്നു. ചൈനാക്കാർ മത്സ്യത്തിനൊപ്പവും തായ്ലാന്റുകാർ ചെമ്മീനിനൊപ്പവും കറികളിൽ ഉപയോഗിക്കുന്നു. പഴ കഷ്ണങ്ങൾ പഞ്ചസാര സിറപ്പിൽ ക്യാൻ ചെയ്ത് ചൈനയിൽ നിന്നും തായ്ലന്റിൽ നിന്നും കയറ്റുമതി ചെയ്യുന്നു. കാരമ്പോള കഷ്ണങ്ങൾ പഞ്ചസാര സിറപ്പിലിട്ട് ഓസ്മോഡീഹൈഡ്രേഷൻ നടത്തി ഉണക്കി സൂക്ഷിക്കാവുന്നതാണ്. പഴുത്ത പഴങ്ങൾ ഉപയോഗിച്ച് സ്ക്വാഷ്, സിറപ്പ് തുടങ്ങിയ ശീതള പാനീയങ്ങളും തയാറാക്കാം.

English Summary: KARABOLA ARE OF TWO TYPES
Published on: 05 March 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now