Updated on: 5 September, 2023 11:27 PM IST
കറുക

കറുക അറിയാത്ത മനുഷ്യർ ചുരുക്കമാണ്. പലർക്കും കറുക ഒരു പുല്ലായിട്ട് അഥവാ ഒരു കളസസ്യമായിട്ടാണ് അറിയപ്പെടുന്നത്. അടുത്ത കാലത്ത് പുൽത്തകിടികളുടെ നിർമാണവുമായി ബന്ധപ്പെട്ട് വീടുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പാർക്കുകളുടെയും ഭാഗമായി കൃഷി ചെയ്യുന്നുണ്ട്.

കറുക ഏറിയ കൂറും പച്ചയായി ഉപയോഗിക്കുന്ന ഒരു ഒറ്റ മൂലിയാണ്. എത്ര തന്നെ വെള്ളത്തിൽ കഴുകിയാലും അഴുക്കുചാലിൻകരയിൽ വളരുന്ന കറുക ഉള്ളിൽ കഴിക്കാൻ അൽപ്പം വൈക്ലബ്യം എല്ലാ വർക്കും സർവസാധാരണമല്ലേ, ഔഷധിയാണെങ്കിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ വളരുന്നവ വർജിക്കുകതന്നെയാണ് വേണ്ടത്.

കൃഷിരീതി

നിറഭേദം ആസ്പദമാക്കി രണ്ടിനം കറുക നൈസർഗികമായി വളരുന്നുണ്ട്. ഒന്ന് തനി പച്ചനിറത്തിലുള്ള തണ്ടോടു കൂടിയത്. കൂടാതെ ഇളംനീല “ഷേഡ് കലർന്ന തണ്ടുള്ള കറുകയും സർവസാധാരണയാണ്.

മണ്ണും കാലാവസ്ഥയും

എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും വളരും, ചില ജലസംഗ്രഹണശേഷിയുള്ള മണ്ണിൽ തഴച്ചു വളരും.

കറുകപ്പുല്ലിന്റെ തണ്ടുമുറിച്ച് നടുന്നതാണ് പ്രജനനരീതി. ഒന്നിലധികം മുട്ടുള്ള ചെറുകഷണങ്ങൾ നടാൻ ഉപയോഗിക്കുന്നു. ചുരുങ്ങിയത് 20 സെ.മീ. ആഴത്തിൽ കിളച്ച് കട്ടകളുടച്ച് തടം നേർമയായി ഒരുക്കുക. അടിവളമായി ഒരു ച.മീറ്ററിന് 3 കിലോ പച്ചച്ചാണകം കലക്കി ഒഴിച്ച് മണ്ണുമായി ഇളക്കിച്ചേർക്കുക. രണ്ടുകിലോ ചാരവും ഒപ്പം ചേർക്കുന്നത് നന്ന്. 20 സെ. മീ. തറനിരപ്പിൽ നിന്നും ഉയർത്തി ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ തടമൊരുക്കുക.

രണ്ടു പുൽത്തണ്ടുകൾ തമ്മിൽ 15 സെ.മീ. അകലത്തിൽ വരിയായി (വരികൾ തമ്മിലും 10 സെ.മീ) എന്ന രീതിയിൽ തടത്തിന്റെ ഉപരിതലത്തിൽ പുൽത്തണ്ടുകൾ നട്ട് ഒരുകിലോ പച്ചച്ചാണകം അഞ്ച് ലിറ്റർ വെള്ളത്തിൽ കലർത്തി കൈകൊണ്ട് തളിക്കുക. പുല്ല് പൊടിച്ച് “കരുനട കേറുന്നതുവരെ തടത്തിൽ നനവുണ്ടായിരിക്കണം. നടീൽ കഴിഞ്ഞ് ഒരു പലക കൊണ്ട് ലോലമായി അമർത്തുന്നത് വളർച്ച ത്വരിതപ്പെടുത്തും.

മഴ മാത്രം ആശ്രയിച്ച് വളരും. ധാരാളമായി മുറിച്ചെടുത്താൽ അഥവാ സമൂലം പിഴുതെടുത്താൽ നനയും മറ്റു പരിചരണങ്ങളും ആവശ്യമായി വന്നേക്കാം. വളർച്ചയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കണം. കീടരോഗ ബാധകൾ വളർച്ചയെ ബാധിക്കും വിധം റിപ്പോർട്ട് ചെയ്തിട്ടില്ല

English Summary: Karuka can be planted for gardens upliftment
Published on: 05 September 2023, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now