Updated on: 11 September, 2024 12:03 AM IST
കാവേരി കുള്ളൻ വാഴ

കർണാടകത്തിലും വയനാടൻ മേഖലയിലും പ്രചാരത്തിലുള്ള ഇനത്തിൽ നിന്നാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറിനു കീഴിലുള്ള തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ' കേന്ദ്രം കാവേരി കുള്ളൻ വാഴ വികസിപ്പിച്ചെടുക്കുകയും ടിഷ്യുകൾച്ചർ വാഴയിലൂടെ കേരളത്തിൽ പ്രചാരം നേടുകയും ചെയ്തത്.

പരിചരണ രീതി

വീട്ടുമുറ്റത്ത് നട്ടുവളർത്തുകയാണെങ്കിൽ മീൻ കഴുകുന്ന വെള്ളവും അരി കഴുകുന്ന വെള്ളവും ഒഴിച്ചു കൊടുക്കുകയും കുറച്ച് കമ്പോസ്റ്റ് വളം നൽകുകയും ചെയ്‌താൽ നല്ല കുല ലഭിക്കും.

ടെറസിൽ നടാൻ പറ്റിയ ഇനം പൊക്കം കുറഞ്ഞ ഇനമായതിനാൽ ടെറസിൽ നടാൻ പറ്റിയ ഇനമാണ്. അതിനാൽ നഗരവാസികൾ പലയിടത്തും ഇതു കൃഷി ചെയ്യുന്നു.

കാവേരി കർണാടക സ്വദേശി

കർണാടകത്തിലും വയനാടൻ മേഖലയിലും പ്രചാരത്തിലുള്ള ഇനത്തിൽ നിന്നാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറിനു കീഴിലുള്ള തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രം കാവേരി കുള്ളൻ വാഴ വികസിപ്പിച്ചെടുക്കുകയും ടിഷ്യുകൾച്ചർ വാഴയിലൂടെ കേരളത്തിൽ പ്രചാരം നേടുകയും ചെയ്‌തത്.

കാവേരിയുടെ പ്രത്യേകത

150-160 സെന്റീമീറ്റർ മാത്രമാണ് ഉയരം. അതിനാൽ സ്ഥല പരിമിതിയുള്ള ഏതു വീട്ടുമുറ്റത്തും ടൈൽസോ, സിമന്റിട്ടതോ ആയ വീട്ടു മുറ്റത്തെ പരിമിതമായ സ്ഥലത്തും നട്ടു പിടിപ്പിക്കാം.

വാഴ നട്ട് പരിചരിച്ചാൽ മൂന്നാം മാസം കുലയ്ക്കും. അഞ്ചാം മാസം കുല മുറിക്കാം. ആദ്യം നട്ട വാഴയുടെ കുല മുറിക്കും മുമ്പേ പിള്ളക്കന്ന് കുലയ്ക്കും. ഒരു വാഴയ്ക്ക് നാല് കന്നുവരെ ഉണ്ടാകും. ചുറ്റിലും സ്ഥലമുണ്ടെങ്കിൽ എല്ലാ കന്നുകളേയും വളരാൻ വിട്ടാൽ വാഴക്കൂട്ടമായി വളരുകയും, ആ കൂട്ടത്തിൽ നിന്ന് വർഷം മുഴുവൻ കുല കിട്ടുകയും ചെയ്യും. എങ്കിൽ ഒരു കൂട്ടത്തിൽ നിന്ന് രണ്ടാം വർഷത്തിൽ 5,6 കുല വീതം കിട്ടും.

കുലയുടെ വലുപ്പം

ഒരു വാഴയിൽ 8-10 പടലയുള്ള കുല ലഭിക്കും. നന്നായി പരിപാലിച്ചാൽ 18 മുതൽ 25 കിലോ തൂക്കമുള്ള കുല ലഭിക്കും.

പ്രതിരോധ ശേഷി

പെട്ടെന്ന് കേടു ബാധിക്കാറില്ല. വാഴയുടെ ദൃഢത കാരണം കാറ്റു വന്നാൽ ഒടിഞ്ഞു പോകാറില്ല. തടപ്പുഴു പോലെയുള്ള രോഗങ്ങൾ ബാധിക്കാറുമില്ല.

English Summary: Kaveri dwarf banana good for terrace farming
Published on: 10 September 2024, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now