Updated on: 11 July, 2023 10:57 PM IST
സിസയുടെ (CISSA) സംരംഭമായ Annam THE MILLET SHOP കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെയും കേരളത്തിലെയും എല്ലാ ചെറുധാന്യ സംരംഭകരെയും ആദ്യമായി ഒരു കുടക്കീഴിൽ കൊണ്ടു വന്ന് കൊണ്ടുള്ള സിസയുടെ (CISSA) സംരംഭമായ Annam THE MILLET SHOP കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് കുറവൻകോണതാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്.ഏകദേശം അമ്പതിൽ കൂടുതൽ ചെറുധാന്യ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇവിടെ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

പത്തിൽ കൂടുതൽ ചെറുധാന്യങ്ങളും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ട്. തിന (Foxtail millet) ,കമ്പം (Bajra – Pearl millet) ,ചോളം (Sorghum – Great millet) മുത്താറി (Ragi – Finger millet) ചാമ (Little millet) വരക് (Proso millet) കവടപ്പുല്ല് (Barnyard millet) കൊറേലി (Brown top millet) എന്നീ ചെറുധാന്യങ്ങൾ വളരെ മനോഹരമായ് പായ്‌ക്ക്‌ ചെയ്താണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ചെറുധാന്യങ്ങളുടെ റസ്ക്ക്, ന്യൂഡിൽസ്, പുട്ടുപൊടി, ഉപ്പുമാവ്, മുറുക്ക്, ദോശമാവ് തുടങ്ങി വിവിധ രുചികരമായ പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ ഇവിടെ കാണാം. രാജ്യത്താകമാനം ഉള്ള കർഷകരുടെ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ചെറുധാന്യ ഉൽപ്പന്നങ്ങൾ ഇവിടെയുണ്ട്.

Annam THE MILLET SHOPന്റെ പ്രധാന ഭാരവാഹികൾ

ഈ സംരംഭത്തിന്റെ ഉദ്ദേശം ഒരു പുതിയ ഭക്ഷ്യസംസ്കാരം രൂപപ്പെടുത്തി എടുക്കുക എന്നതാണ് എന്ന് സിസയുടെ ജനറൽ സെക്രട്ടറി ഡോ.സുരേഷ് കുമാർ പറഞ്ഞു. ചെറുധാന്യങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ചെറുധാന്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ഉള്ളത് കാരണം ധാരാളം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്കു കടന്ന് വന്നിട്ടുണ്ട്. അവരെല്ലാം തന്നെ പുതിയ നൂതന ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ രാജ്യത്തു പരമ്പരാഗത ഭക്ഷണ ശൈലിയിലേക്ക് ഉള്ള ഒരു മാറ്റം പ്രകടമായി തുടങ്ങിയിരിക്കുന്നു. ഈയൊരു മാറ്റത്തിന് പ്രചോദനം എന്ന രീതിയിലാണ് ഈയൊരു സംരംഭത്തിലേക്ക് സിസ ചുവടുവെച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

Annam THE MILLET SHOPന്റെ ഉൾവശം

കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ചെറുധാന്യങ്ങൾക്ക് മാത്രമായി ഒരു ഷോപ്പ് തുടങ്ങുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങുന്നതോട് കൂടി ചെറുധാന്യങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ജനകീയമാവും. ഇതിന്റെ വിവിധ ഫ്രാഞ്ചൈസികൾ കേരളത്തിലുടനീളം ആരംഭിക്കാൻ ധാരാളം പേർ സന്നദ്ധരായിട്ടുണ്ട്. ഇങ്ങനെ പരമ്പരാഗത ഭക്ഷണ സംസ്കാരത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാവുക വഴി ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പെടുത്തുക എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രോഫ്യൂച്ചർ, മെസ്‌മേറൈസിംഗ് മില്ലെറ്റ്‌സ്, ന്യൂട്രീ മാജിക്, മാരുചി, സ്വോജാസ്, ഗ്രീൻ സിഗ്നേച്ചർ ഓർഗാനിക്ക്സ്, ജീനി മില്ലെറ്റ് ഹെൽത്ത് മിക്സ്, ജഗൻ മില്ലറ്റ് ബാങ്ക് തുടങ്ങി വിവിധ സംരംഭകരുടെ വൈവിധ്യമാർന്ന ചെറുധാന്യ ഉൽപ്പന്നങ്ങൾ ഇവിടെ കാണാൻ കഴിയും. ചെറുധാന്യ വിപണന മേഖലയിൽ മുമ്പോട്ട് വരുന്ന ചെറുകിട സംരംഭകർക്കും വൻകിട സംരംഭകർക്കും ഒരു വലിയ പ്രോത്സാഹനം തന്നെയാണ് സിസയുടെ Annam THE MILLET SHOP.

കൂടുതൽ അന്വേഷണങ്ങൾക്കായി - Dr.Suresh Kumar C -9447205913 , Dr.Anil S Pillai - 9349577778, Padmakumar - 9446176573 

English Summary: Kerala's first millet only shop - Annam The Millet Shop started by CISSA
Published on: 11 July 2023, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now