ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് കൊടുവേലി . തണ്ടുകൾ മുട്ടുകളായി കാണപ്പെടുന്നു. നട്ടു കഴിഞ്ഞ് ഒന്നരവർഷം കഴിയുമ്പോൾ ചുവട്ടിലെ കിഴങ്ങുകൾ കടയോടു കൂടി കിളച്ചെടുത്ത് വിപണനം ചെയ്യാം. സ്ഥലം നന്നായി കിളച്ചൊരുക്കി പുതുമഴ ആരംഭിക്കുന്നതോടുകൂടി ജൈവ വളങ്ങൾ അടിവളമായി ചേർത്ത് നീളത്തിൽ വാരമെടുക്കണം.
നടീൽ വസ്തുവായി 6 ഇഞ്ച് നീളത്തിലുള്ള കാണ്ഡക ഷണങ്ങൾ ഒരടിയകലത്തിൽ നടണം, ജനുവരി ഫെബ്രുവരി മാസത്തിൽ ചെറിയ കുട തൈകളിൽ നട്ട് വേരു പിടിപ്പിച്ച തൈകൾ നടുന്നതാണ് നല്ലത്. കൃത്യമായി കളയെടുത്ത് നനവുള്ളപ്പോൾ ജൈവ വളങ്ങൾ ചേർത്ത് കൊടുക്കണം.
ഒന്നര വർഷം കഴിയുമ്പോൾ ചുവന്ന പൂക്കൾ കുലകളായി വരുമ്പോൾ വേരുകൾ പൊട്ടാതെ കടയോടുകൂടി കിളച്ചെടുത്ത് കെട്ടുകളായി പച്ചക്കു തന്നെ വിപണനം ചെയ്യാം ഒരേക്കറിൽ നിന്നും 750 കിലോ ഗ്രാം വരെ വില കിട്ടുവാൻ സാധ്യതയുണ്ട്. കൊടുവേലി കൃഷി ചെയ്യുന്നത് പുരയിടത്തിലെ എലി ശല്യം കുറയ്ക്കും. കിഴങ്ങുകൾ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം.
സാധാരണയായി 7.5 മീറ്റർ അകലത്തിൽ തെങ്ങ് വച്ചു പിടിപ്പിക്കുമ്പോൾ ധാരാളം സൂര്യപ്രകാശവും പോഷകങ്ങളും തെങ്ങുമായി മത്സരിക്കാതെയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ലഭിക്കും.
കൂടെ നല്ല മണ്ണിളക്കം വരുന്നതും, നല്ല ജൈവാംശം ലഭിക്കുകയും മണ്ണൊലിപ്പു തടയുകയും ഔഷധ സസ്യങ്ങളായതിനാൽ തെങ്ങിനു കൂടുതൽ രോഗ പ്രതിരോധശേഷി പ്രത്യേകിച്ചു വേരിനെ നശിപ്പിക്കുന്ന നിമാവിരകൾ പോലെയുള്ള കീടങ്ങളെ നശിപ്പിക്കുന്നതായിക്കണ്ടിട്ടുണ്ട്.
എളുപ്പമുള്ള കൃഷി രീതിയും ചുരുങ്ങിയ കാലം കൊണ്ടുള്ള വിളവെടുപ്പും പ്രത്യേക സൗകര്യങ്ങളില്ലാതെ കുറച്ചു കാലം സൂക്ഷിക്കാമെന്ന മേന്മയും കുഴപ്പമില്ലാതെ വിലയും ലഭിക്കുമെന്നുള്ളതാണ്. ഇവയ്ക്ക് വാരങ്ങളെടുത്ത് നന്നായി ജൈവ വളങ്ങൾ ചേർത്ത് കൊടുക്കണം.