Updated on: 21 April, 2023 10:57 PM IST
കൊടുവേലി

കൊടുവേലിയുടെ വേരും അതിന്റെ തൊലിയും ഔഷധമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ ചതച്ചെടുത്ത വേര് നല്ല ചവർപ്പു ഉള്ളതും ഉത്തേജകമരുന്നും ആണ്. എണ്ണയും വേരും ചേർത്ത് തൈലം ഇണ്ടാക്കിയാൽ വാതത്തിനും, തളർവാതത്തിനും ഉപയോഗിക്കാം. ഇതിന്റെ വേരിന് മനുഷ്യ ചർമ്മത്തിൽ പൊള്ളലേല്പിക്കുന്നതിന് സാധിക്കും. ഗർഭച്ഛിദ്രത്തിന് പണ്ടു മുതൽക്കു തന്നെ ഇതിന്റെ വേര് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടുവരുന്ന രക്തസ്രാവത്തിന് ഇതിന്റെ വേര് ഉപയോഗിച്ചു വരുന്നതായി കണ്ടുവരുന്നു. ചെടിയുടെ നീര് നേത്ര രോഗങ്ങളായ കൺമണിയുടെ വീക്കം, ചെങ്കണ്ണ് എന്നിവയ്ക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. ഇളം തണ്ടുകളിൽ നിന്നുള്ള നിര് വൃണങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം. ചൊറിക്ക് (Sebies) ഇതിന്റെ തണ്ടിൽ നിന്നു ലഭിക്കുന്ന കറ പുരട്ടിയാൽ ആശ്വാസം ലഭിക്കും. ശരീര ചർമ്മം പൊലിപിക്കാൻ കഴിവുള്ളതു കൊണ്ട് ഇതിന്റെ വേര് വെള്ളപാണ്ഡ് എന്ന അസുഖത്തിന് വളരെ ഫലപ്രദമാണ്.

ചതച്ച വേര് കുറച്ച് എണ്ണയുമായി ചേർത്ത്‌ കുഴമ്പോക്കിനാൽ വാതത്തിനും തളർവാതത്തിനും തിരുക്കുന്നതിനു വേണ്ടി ഉപയോഗിക്കാം. വേര് ചർമ്മരോഗവത്തിനും തേൾ കുത്തലിനും ഉപയോഗിച്ചുവരുന്നു. കഷ്ണങ്ങളാക്കിയ വേര് ഗർഭാശയത്തിൽ വച്ചാൽ ഭ്രൂണത്തെ ജീവനോടെയോ ജീവനില്ലാതേയോ പുറത്ത് കളയിപ്പിക്കാൻ ഇതിനു കഴിയുമെന്നു കരുതുന്നു. വേരിൽ നിന്നു ലഭിക്കുന്ന സത്തിന് സിഫിലിസ്, കുഷ്ഠരോഗം, ദഹനക്കോടി, പെസ്, വിശപ്പില്ലായ്മ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ശരീരം പൊള്ളലേല്പിക്കുന്നതിനു വേണ്ടി വേരും അതിന്റെ തൊലിയും ഉപയോഗിക്കുന്നു.

ഈ ചെടിയുടെ തണ്ട് മുറിച്ചുനട്ട് വംശവർധനവ് നടത്താം. ഏകദേശം 25 മുതൽ 35 സെന്റീമീറ്റർ വരെ നീളമുള്ള തണ്ടുകൾ മുറിച്ചു ഒന്നോ രണ്ടോ മുട്ട് മണ്ണിനടിയിൽ ആവുന്നവിധത്തിൽ നടുക. ഒരാഴ്ച കഴിയുമ്പോൾ മുട്ടുകളിൽ നിന്നും വേർപിടിക്കുന്നതു കാണാം, തണ്ട് വേരു പിടിപ്പിച്ചതിനു ശേഷം കൃഷി സ്ഥലത്തേക്കു മാറ്റി നടുകയോ നേരിട്ടു മുറിച്ച തണ്ടുകൾ കൃഷിക്ക് തയ്യാറാക്കിയ സ്ഥലത്തു നടുകയോ ചെയ്യാം

English Summary: Koduveli is best for abortion
Published on: 21 April 2023, 10:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now