കൃഷിമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കിഴക്കൻ മലയോര മേഖലയിലെ കർഷകരുടെ പ്രധാനവിള ഉല്പന്നമാണ് കോലിഞ്ചി.
സബ്‌സിഡിക്ക് പുറമെ 'ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും തീരുമാനമായിട്ടുണ്ട്, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലയ്ക്ക് സംഭരണം വിപണനം എന്നിവ ഉറപ്പാക്കാൻ ചിറ്റാർ കേന്ദ്രമായി ആരംഭിച്ചിട്ടുള്ള കോലിഞ്ചി കൺസോർഷ്യം മുഖാന്തരം നടപ്പാക്കാനും കോലിഞ്ചിയുടെ ഓര്ഗാനിക്ക് സർട്ടിഫിക്കേഷന് വേണ്ട നടപടികൾ കൈകൊള്ളാനും തീരുമാനിച്ചു.
കൺസോർഷ്യത്തിന് കർഷകരിൽനിന്ന് കോലിഞ്ചി സംഭരിക്കാൻ ആവശ്യമായ സംഭരണ കേന്ദ്രങ്ങൾ പത്തനംതിട്ട ഡിസ്ട്രിക്ട് ഫാർമേഴ്‌സ് ഡെവലപ്പ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കും