10-12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധവൃക്ഷമാണ് കൂവളം. കൂവളം നട്ടു വളർത്തുന്നത്. ഐശ്വര്യമായാണ് പലരും കാണുന്നത്. ഹിന്ദുമത വിശ്വാസികളുടെ പുണ്യവൃക്ഷം കൂടിയാണ് കൂവളം. വാതം, കഫം, നീര്, വേദന, വിഷം ഇവ ശമിപ്പിക്കുന്നതിന് കൂവളത്തിന് കഴിയും, വേര്, കായ്, ഇല ഇവയാണ് ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
നന്നായി മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലും സമശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂവളം നന്നായി വളരുന്നു. എല്ലാത്തരം മണ്ണിലും കൂവളം വളരുമെങ്കിലും മണൽമണ്ണും കളിമണ്ണുമാണ് ഏറ്റവും യോജിച്ചത്.
പ്രധാനമായും വിത്തുമുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. കൂടാതെ, വേരു മുറിച്ചു നട്ടും കൂവളകൾ ഉണ്ടാക്കിയെടുക്കാം. പാകമായ കായ്കൾ പറിച്ചെടുത്ത് പൊട്ടിച്ച് വിത്തു കൾ ശേഖരിക്കാം. വിത്തു നന്നായി കഴുകി കറയിലെ അവശിഷ്ടങ്ങൾ നീക്കിയ ശേഷം സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കാം.
മണ്ണിലുള്ള കീടങ്ങൾ വിത്തു നശിപ്പിക്കുന്നതിനാൽ എന്തെങ്കിലും മരുന്ന് പുരട്ടി വേണം വിതയ്ക്കുവാൻ. വിത്തുകൾ വിതയ്ക്കുന്നതിനു മുമ്പായി 6 മണി ക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് നല്ലതാണ്. ഏതാണ്ട് 15-20 ദിവസങ്ങൾകൊണ്ട് വിത്തുമുളച്ച് തൈകൾ ഉണ്ടായിത്തുടങ്ങും. തുടർന്ന് പോളിത്തീൻ ബാഗുകൾ നിറച്ച് തൈകൾ അതിൽ നടാം. ഏതാണ്ട് രണ്ടു മാസം പ്രായമെത്തിയ മരങ്ങൾ കൃഷി ചെയ്യാം.
ഏതാണ്ട് 7-10 വർഷം പ്രായമെത്തിയ തൈകൾ കായ്ച്ചു തുടങ്ങും. വേരിൽ നിന്നും പൊട്ടിവരുന്ന തൈകളും പതിവയ്ക്കൽ വഴി ഉണ്ടാക്കുന്ന തൈകളും കൃഷി ചെയ്യാൻ ഉപയോഗിക്കാം. ജൂൺ-ജൂലൈ മാസങ്ങളാണ് തൈകൾ നടാൻ ഏറ്റവും യോജിച്ച സമയം. 6-8 മീറ്റർ അകലത്തിൽ 50 സെ. മീ. സമചതുരക്കുഴികൾ എടുത്ത് മേൽമണ്ണ്, ചാണകം, മണൽ ഇവയിട്ട് മൂടി തൈകൾ നടാം. രാസവളങ്ങൾ ഇടുന്നത് നല്ലതല്ല. ആദ്യനാളുകളിൽ, തൈ ഒന്നിന് 10 കിലോഗ്രാം പ്രകാരം കാലിവളം നൽകണം. 5 വർഷം പ്രായമെത്തിയ തെക്ക് വർഷത്തിൽ 50 കിലോഗ്രാം വരെ ചാണകം നൽകാം. മഴ കുറവുള്ള മാസങ്ങളിൽ നനച്ചുകൊടുക്കുന്നതു നല്ലതാണ്.
വിളവെടുക്കൽ
ഏപ്രിൽ മാസത്തിലാണ് കൂവളം പൂവിടുന്നത്. തുടർന്ന് കായ്കൾ ഉണ്ടാകും. ഒക്ടോബർ- മാർച്ച് മാസങ്ങളിൽ കായ്കൾ ഉണ്ടാകും. ഒരു പെട്ടിയിൽ 200-400 കായ്കൾ വരെയുണ്ടാ കും. കായ്കൾ പറിച്ചെടുത്ത് വിപണനം നടത്താം. 10 വർഷം പ്രായമായ ചെടിയിൽ നിന്നും വേര് ശേഖരിക്കാം.