Updated on: 24 December, 2023 10:20 PM IST
കൂവളം

ഉപനയനം, കാതുകുത്ത്, ചോറൂണ്, പുണ്യകർമാനുഷ്ഠാനം, ഗൃഹപ്രവേശം തുടങ്ങിയ എല്ലാ സൽകർമങ്ങൾക്കും യോജിച്ച നക്ഷത്രമാണ് ചിത്തിര. വിവിധ രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ശക്തിയുള്ളതിനാൽ കൂവളത്തെ വില്വം' എന്നാണ് വിളിക്കുന്നത്. കൂവളത്തിന്റെ ഇലകൾ മുന്നെണ്ണം ചേർന്നാണ് ഇരിക്കുന്നത്. ഇവ ശിവന്റെ മൂന്ന് കണ്ണുകളായി സങ്കല്പിക്കപ്പെടുന്നു. ഇതിന്റെ പഴം വളരെ ആകർഷകമാണ്.

കൂവളത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. വേര് പ്രമേഹത്തിനും കുഷ്ഠത്തിനുമുള്ള മരുന്നിൽ ചേർക്കുന്നുണ്ട്. കൂവളത്തിന്റെ തണ്ട് ഗർഭരക്ഷയ്ക്ക് കെട്ടിത്തൂക്കുക എന്ന ഒരു പതിവ് ചില സ്ഥലത്തുണ്ട്. ചിത്തിര നക്ഷത്രക്കാരായ സ്ത്രീകൾക്ക് ഗർഭം ഉണ്ടാകാൻ സാധ്യത കുറവായിട്ടാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിൽ ചിത്തിര നക്ഷത്രക്കാർ കൂവളം നട്ടുവളർത്തുന്നത് ഐശ്വര്യകരമായിരിക്കും.

കൂവളത്തിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധമൂല്യമുണ്ട്. വേര് പ്രമേഹത്തിനും കുഷ്ഠത്തിനുമുള്ള മരുന്നിൽ ചേർക്കുന്നു. ഇലയിൽ റൂട്ടാസിൻ എന്ന ആൽക്കലോയ്ഡും അഗലിൻ എന്ന സ്റ്റെറോളും ഉണ്ട്. തളിരില ഇട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. പഴുത്ത കായയുടെ മാംസളഭാഗം സ്വാദിഷ്ഠമാണ്. ഇതിൽ ചുണ്ണാമ്പ് ചേർത്താൽ നല്ല പശയായി.

പഴുത്ത കായയുടെ ചാറ് തേച്ചുകുളിക്കാൻ വിശേഷപ്പെട്ടതാണ്. വിളഞ്ഞ് പഴുത്ത കായ് അടുപ്പിൽ വെച്ച് ചൂടാക്കി പൊട്ടുമ്പോൾ, പൾപ്പെടുത്ത് വെള്ളം ചേർത്ത് കുഴമ്പാക്കി, ദേഹത്ത് തേച്ചു കുളിക്കുക. സുഖനിദ്രയാണ് ഫലം, വേര് അരച്ചുതേച്ചാൽ ഏത് വിഷത്തിനും ശമനം കിട്ടും. വേരിന്റെ തൊലിയിൽ നിന്നുണ്ടാകുന്ന കഷായം, അരിപ്പൊടിയും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള ചർദിക്ക് ശമനം കിട്ടും. ഇലയിൽ എഫിഡിൻ (Ephadine) അഡ്രിനാലിൻ എന്നീ വസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ കാസരോഗത്തിന് നല്ലതാണ്.

കൂവളത്തിന്റെ മൂന്നിലകളിൽ ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഈ മൂന്ന് ഇലകളും പരമശിവന്റെ മൂന്ന് കണ്ണുകളാണെന്നും വിശ്വസിക്കപ്പെടുന്നു. കൂവളം ബൃഹത് പഞ്ചമൂലത്തിൽപ്പെട്ട ഒന്നാണ്. കൂവളം, കുമ്പിൾ, പാതിരി, പലകപ്പയ്യാനി, മുഞ്ഞ ഇവയാണ് ബൃഹത് പഞ്ചമൂലം.

കൂവളം വെച്ചുപിടിപ്പിക്കുന്നത് ഐശ്വര്യകരമാണ്. നാരകം നട്ടേടവും കൂവളം പട്ടേടവും അശ്രീകരം എന്നാണ് ചൊല്ല്. കൂവളത്തിന് ഭൂത പ്രേതാദികളെ അകറ്റാൻ കഴിയുമെന്നും വിശ്വസിക്കുന്നവരുണ്ട്.

English Summary: Koovalam (Kuvalam) good for farmer with Chitra Nakshatra
Published on: 24 December 2023, 10:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now