കൂനമ്മാവ് St. ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലാണ് ,കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷിക്ക് തുടക്കം
രാസവളങ്ങളുടെ ഉപയോഗം കാരണം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ മെരുക്കിയെടുത്ത് ,മണ്ണിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവാണുക്കളെ വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവാമൃതം തയാറാക്കുകയാണ് .എന്താണ് പ്രകൃതി കൃഷി .
പ്രകൃതിയുടെ താളം മനസ്സിലാക്കിയുള്ള കൃഷി രീതിയാണ് പ്രകൃതി കൃഷി. ഇവിടെ ഉത്പാദന വർധനവിനെക്കാൾ പ്രാധാന്യം പോഷക സാമ്പുഷ്ഠമായ കാർഷിക ഉത്പന്നങ്ങൾ ഉണ്ടാക്കുക എന്നതിലാണ്.
പ്രകൃതിയുടെ താളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതി എങ്ങിനെയാണോ വിവിധ സസ്യങ്ങളെ വളർത്തുന്നത്, ഒരു വനത്തിൽ എങ്ങിനെയാണോ വൈവിദ്ധ്യം ഉണ്ടാകുന്നതു, അത് പ്രകാരം കൃഷി ക്രമീകരിക്കുക എന്നതാണ്.
പല ഉയരത്തിൽ വളരുന്ന സസ്യങ്ങൾ വളർത്തുക, മണ്ണിലെ ജീവൻ ആയ സൂക്ഷ്മ ജീവികൾ വർധിക്കാൻ വേണ്ട വളപ്രയോഗം, അതായതു വ്യത്യസ്ഥ മൃഗങ്ങളുടെ കാഷ്ടം വളമായി ചേർക്കുക, ദ്രാവക ജൈവ വളങ്ങൾ ചേർക്കുക, അതിലൂടെ സസ്യ വളർച്ചക്ക് ആവശ്യമായ പോഷക മൂലകങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ.
ഏക വിളയല്ല, ബഹുവിള സമ്പ്രദായം പ്രോത്സാഹിപ്പിക്കുക....നമ്മുടെ സ്പീഡ് കുറച്ചു പ്രകൃതിയുടെ താളത്തിൽ താഥാത്തമ്യം പ്രാപിക്കുക....ഇത്തരത്തിൽ പ്രകൃതി കൃഷിയിലേക്ക് ചുവടു വെക്കാം... പ്രകൃതി കൃഷിയും ,രാസ കൃഷിയും രണ്ടു തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ജൈവ കൃഷി എന്നാൽ കൃഷിയിൽ രാസ ഘടകങ്ങൾ പൂർണ്ണമായും ഒഴിവാക്കി ജൈവ ഉത്പാദനോപാദികൾ ഉപയോഗിച്ച് വിഷരഹിത കാർഷിക ഉത്പന്നങ്ങൾ ഉണ്ടാക്കുക. മറ്റോന്ന് ജൈവ സർട്ടിഫിക്കേഷൻ മാനദണ്ഡ പ്രകാരം കൃഷി ചെയ്യുക എന്നതാണ്.
എന്താണ് ഘന ജീവാമൃതം
.ഘന ജീവാമൃതം തയാറാക്കുന്നതിനായി 7 ദിവസത്തിനകം പഴക്കമുള്ള 10 kg പച്ച ചാണകം ,100 gm പയർപൊടി ( ഇരട്ട പരിപ്പുള്ള പയർവർഗ്ഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.) 100 gm കറുത്ത ശർക്കര, രാസവളപ്രയോഗമില്ലാത്ത കൃഷിയിടത്തിലെ ഒരു പിടിമണ്ണ് , ,അവശ്യാനുസരണം ഗോമൂത്രം എന്നിവ ചാണകവുമായി കുഴച്ച് കൂന കൂട്ടി 48 മണിക്കൂർ വച്ച ശേഷം .ഒരു ദിവസം ഇളം വെയ്ലിൽ ഉണക്കിയ ശേഷം കൃഷിയിടത്തിൽ ഉപയോഗിക്കാവുന്നതാണ്. 6 മാസം വരെ ഘന ജീവാമൃതം ഉപയോഗിക്കാൻ കഴിയും..
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് St. ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ കൃഷിയിടത്തിൽ ഭാരതീയ പ്രകൃതി കൃഷിയാരംഭിക്കുന്നതിനു മുന്നോടിയായാണ് ഘന ജീവാമൃതം തയാറാക്കിയത്.
കടപ്പാട് : പി എസ് ഷിനു (കൃഷിഅസ്സിസ്റ്റന്റ് )