തനിവിളയായും തെങ്ങ്, കടുക് എന്നിവയോടൊപ്പം ഒരിടവിളയായും കുടമ്പുളി കൃഷി ചെയ്യാം. 75 സെ. മീറ്റർ വീതം നീളം, വീതി, താഴ്ച എന്ന ക്രമത്തിൽ കുഴിയെടുത്ത അതിൽ മേൽമണ്ണും ഉണങ്ങി പൊടിച്ച് ചാണകവും തുല്യമായി കലർത്തി നിറച്ച ശേഷം തൈകൾ നടാവുന്നതാണ്. നട്ട തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മണ്ണിന്റെ തരമനുസരിച്ചും വളർച്ചാരീതി അനുസരിച്ചും ചെടികൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുന്നു. ഒട്ടുതൈകൾക്കു 4 മീ. വീതം അകലം നല്കിയാൽ മതി. വിത്തുതൈകൾക്ക് 7 മീറ്റർ വീതം അകലം നൽകണം. 15 ശതമാനമോ അതിൽ കൂടുതലോ ചരിവുള്ള കുന്നിൻ പ്രദേശങ്ങളിൽ 5 മുതൽ 5 മീറ്റർ അകലത്തിലുള്ള വരികളിലാണ് ഒട്ടുതൈകൾ നടേണ്ടത്, തൈകൾ തമ്മിൽ 35 മീറ്റർ അകലം മതിയാകും.
കാലവർഷാരംഭത്തോടെ ജൂലൈ മുതൽ ഒക്ടോബർ വരെ തൈകൾ നടാവുന്നതാണ്. 25 വർഷവും അതിൽ കൂടുതലും പ്രായമായ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി കുടമ്പുളി കൃഷി ചെയ്യുമ്പോൾ തെങ്ങും കുടമ്പുളിയും ഒന്നിടവിട്ട നിരകളിൽ വരത്തക്കവിധം വേണം നടാൻ. കുട്ടനാടൻ പ്രദേശങ്ങളിൽ ഇടവിട്ട് ബണ്ടുകളും തോടുകളും നിർമ്മിച്ചു തെങ്ങു നട്ടിട്ടുള്ള സ്ഥലങ്ങളിൽ രണ്ടു തെങ്ങുകൾക്കിടയിൽ ഒരു കുടമ്പുളി എന്ന രീതിയിൽ നട്ടു വളർത്താവുന്നതാണ്.
കുടമ്പുളി നടാനായി കുഴികൾ തയ്യാറാക്കിയശേഷം 5 കി. ഗ്രാം കാലി വളമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് ഇളക്കി നിറച്ച് അതിൽ 10 ഗ്രാം സെവിൻ 10% പൊടി (കീടനാശിനി) വിതറണം. ചിതലിന്റെ ആക്രമണത്തിൽനിന്നും സംരക്ഷണം നൽകാൻ ഇത് സഹായിക്കും. തൈകൾ നടുമ്പോൾ ഒട്ടിച്ച ഭാഗം മണ്ണിനു മുകളിൽ വരത്തക്കവിധം വേണം നടാൻ.
പരിപാലനം
സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കത്തക്കവിധം തോട്ടത്തിലെ തണൽ ക്രമീകരിക്കണം. കാലാകാലങ്ങളിൽ കളകൾ നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കണം. ഉണങ്ങിയ ഇലകളും പാഴ്വസ്തുക്കളും ഉപയോഗിച്ച് മരങ്ങളുടെ ചുവട്ടിൽ പുതയിടുന്നത് ഉണക്കു ബാധിക്കാതിരിക്കാൻ സഹായകമാണ്.
രണ്ടാം വർഷം മുതൽ ഒട്ടുതൈകൾ വളരെ വേഗം വളർന്നു തുടങ്ങും. ഈ ഘട്ടത്തിൽ ചെടികൾക്ക് നല്ല ബലമുള്ള താങ്ങുകൾ നൽകേണ്ടതാണ്. കാറ്റാടി മരക്കഴ താങ്ങുകമ്പായി ഉപയോഗിക്കാവുന്നതാണ്. അഞ്ചു വർഷം പ്രായമാകുമ്പോഴേക്കും മരങ്ങൾ ഏകദേശം 3 മുതൽ 4 മീറ്റർ ഉയരം വയ്ക്കുന്നു. അതിനാൽ കൊമ്പുകോതി പൊക്കം 35 മുതൽ 4 മീറ്ററായി നിലനിർത്തണം. ഏഴാം വർഷം പൊക്കം 4 മുതൽ 45 മീറ്ററായും കൊമ്പുകൾ കോതി നിലനിർത്തണം