Updated on: 9 May, 2021 12:22 PM IST
കുടംപുളി

നിത്യഹരിതാഭയുടെ സൗന്ദര്യവും സ്വർണ്ണ വർണ്ണത്തോടുകൂടിയ ഫലങ്ങളും ചേർന്ന് നിന്ന് കുടംപുളി കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മലയാളിക്ക് കുടംപുളിയൊഴിച്ചുള്ള മീൻകറിയില്ല. പശ്ചിമഘട്ടത്തിലെ നിത്യ ഹരിതവനങ്ങളിൽ കാണുന്ന മാംഗോസ്റ്റിന്റെ കായ് കുടുംബാംഗമായ ഒരു ഇടത്തരം വൃക്ഷമാണ് കുടംപുളി. കൊടുംവേനലിലും സമൃദ്ധമായ ഇലകളാൽ നിറഞ്ഞു നിൽക്കുന്ന ഇത് വീട്ടുമുറ്റങ്ങളിലും ഉദ്യാനങ്ങളിലും ഒരു തണൽ വൃക്ഷമായി വളർത്താൻ ഏറ്റവും അനുയോജ്യമാണ്.

ചരൽ കലർന്ന് ജൈവാംശവും ഈർപ്പംവുമുള്ള മണ്ണിൽ കുടംപുളി നന്നായി വളരും. കൂടതൈകൾ ഏതു സമയത്തും നടാമെങ്കിലും ഔഷ മഴയോടുകൂടി നടുന്നതായിരിക്കും ഉത്തമം. ഒന്നരയടി സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും, കാലി വളമോ, കമ്പോസ്റ്റോ ചോർത്ത് കുഴിമൂടി അതിൽ തൈകൾ നടാം. വേനലിൽ തൈകൾക്ക് തണൽ നൽകണം. മരമായി വളരുമെന്നതിനാൽ സ്ഥലപരിമിതിയുള്ള വീട്ടുമുറ്റങ്ങളിൽ വേലിയോടു ചേർന്നോ, ഏതെങ്കിലും മൂലയിലോ നടുന്നതായിരിക്കും ഉത്തമം.

കുടുംപുളി ഏകലിംഗസസ്യമായതിനാൽ തൈകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. പെൺതൈകളാണ് കായ്ഫലം നൽകുന്നതെങ്കിലും കുറെ പെൺ ചെടികൾക്കിടയിൽ ഒന്നോ രണ്ടോ ആൺ സസ്യമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. വിത്തുകൾ മുളപ്പിച്ചുണ്ടാക്കുന്ന തൈകളിൽ ഈ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കില്ല എന്നതിനാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുന്നതായിരിക്കും ഉത്തമം.

ഏകദേശം 5 വർഷം പ്രായമായ കുടംപുളിയിൽ നിന്നും ഫലം ലഭിച്ചു തുടങ്ങും. നമ്മുടെ കാലാ ത്തിന്റെ പ്രസ്ഥയിൽ ഡിസംബർ മാസത്തോടുകൂടി പൂത്തു തുടങ്ങും. നാലു മുതൽ അഞ്ചുമാസങ്ങൾക്കു ള്ളിൽ കായ് മൂപ്പെത്തും. നന്നായി മൂപ്പെത്തിയ കായ്കൾക്ക് കടുംമഞ്ഞ നിറമാണ്. ഇവ പഴുക്കുന്നതിനനുസരിച്ച് കൊഴിഞ്ഞുവീഴും. ഈ കായ്കൾ കഴുകിയെടുത്ത് നെടുകെ പിളർന്ന് ഉള്ളിലെ വിത്തോടുകൂടിയ മാംസളഭാഗം നീക്കി വെയിലത്തു വച്ചോ പുകയിൽ ഉണക്കിയോ സൂക്ഷിച്ചു വയ്ക്കാം. ഒരു കുടംപുളി വൃക്ഷത്തിൽ നിന്നും ഏകദേശം ഒരു വീടിനാവശ്യത്തിനധികമുള്ള കുടംപുളി ലഭിക്കും.

ഔഷധ ഉപയോഗങ്ങൾ

* ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേർത്ത് കഴിച്ചാൽ രക്താർശസ് ശമിക്കും

* കുടംപുളി വിത്തിൽ നിന്നെടുക്കുന്ന തൈലം ചുണ്ട്, കൈകാലുകൾ എന്നീ ഭാഗങ്ങളിലുള്ള വിണ്ടുകീറൽ തടയുന്നതിന് നല്ലൊരു ലേപനമാണ്. വണങ്ങൾ ഉണങ്ങുന്നതിന് കുടംപുളിതൈലം പുരട്ടുക

* പല്ലിന്റെ മോണയ്ക്ക് ബലം നൽകുന്നതിന് കുടംപുളിയിട്ട് തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾകൊള്ളുക.

* മോണയിൽ നിന്നും രക്തം വരുന്ന സ്കർവി രോഗത്തിൽ കുടംപുളി തൈലം പുരട്ടുകയും കഴിക്കുകയും ചെയ്യുക.

* കുടംപുളി ചേർത്ത കരിമീൻ കറി വെച്ച് കഴിച്ചാൽ മനുഷ്യന്റെ പക്വാശയത്തിൽ നിന്നും കോപിക്കുന്ന വായുവിനെ തടയുവാൻ കഴിയും.

* കുടുംപുളി വിധിപ്രകാരം കഷായം വെച്ച് ഇന്തുപ്പ് ചേർത്ത് കഴിച്ചാൽ വയറ് വീർപ്പ്, ഗുരോഗം എന്നിവ ശമിക്കും.

English Summary: kudampuli can be grown at houses with less care
Published on: 09 May 2021, 12:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now