Updated on: 22 May, 2024 5:28 PM IST
ഡ്രോണുമായി കുടുംബശ്രീ

കർഷകരെ സഹായിക്കാൻ കൃഷിയിടത്തിൽ ഡ്രോണുമായി ഇനി കുടുംബശ്രീ അംഗങ്ങളെത്തും. ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനി തളിക്കൽ, വളമിടൽ, വിത്തുവിതയ്ക്കൽ, വിളകളുടെ വളർച്ചാനിരീക്ഷണം തുടങ്ങിയവ നടക്കും. കാർഷികമേഖല ആധുനികീകരിക്കാൻ ’സ്മാർട്ട് ഫാമിങ്’ എന്ന ആശയത്തിലൂന്നിയാണ് പരിശീലനം. 

ജൈവകീടനാശിനികൾക്കും ജൈവവളങ്ങൾക്കും പ്രാധാന്യം നൽകും. കുറഞ്ഞ ഭൂമിയിൽനിന്ന് കൂടുതൽ വിളവുണ്ടാക്കുകയാണ് ലക്ഷ്യം. ദിവസങ്ങളെടുത്ത് ചെയ്യേണ്ട പല ജോലികളും ഡ്രോൺ വഴി എളുപ്പത്തിൽ തീർക്കാനാകും. ഉദാഹരണത്തിന് പത്തേക്കർ വയലിലും മറ്റും മണിക്കൂറുകൾക്കുള്ളിൽ വളമിടൽ പൂർത്തിയാക്കാനാകും. നിലവിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് പ്രാദേശികതലത്തിൽ ഡ്രോണുകൾ പറത്താൻ തുടർപരിശീലനം നൽകും.

ആദ്യഘട്ടം 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബശ്രീ അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഡ്രോണിന്റെ രൂപഘടന, ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വ്യക്തിഗത സുരക്ഷ, സാങ്കേതികവശങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.

പ്രയോഗികപരിശീലനവുമുണ്ടായി. ഇവർക്ക് കേന്ദ്രസർക്കാരിന്റെ ’നമോ ഡ്രോൺ ദീദി’ പദ്ധതിപ്രകാരം സൗജന്യമായാണ്‌ ഡ്രോൺ ലഭിച്ചത്. ഡ്രോൺ ലൈസൻസ് കിട്ടാനുള്ള പരിശീലനം ചെന്നൈയിലാണ് നടന്നത്. കുടുംബശ്രീ മിഷനാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.

English Summary: Kudumbasree members with drone forhelping farmers
Published on: 22 May 2024, 05:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now