കഴിഞ്ഞ രണ്ടുദിവസമായി ഞങ്ങളുടെ WhatsApp ലും Messenger ലും ധാരാളം ആളുകൾ ഇതെകുറിച്ച് സംശയങ്ങൾ ആരാഞ്ഞിരുന്നതിനാൽ യഥാർത്ഥ്യം ഏവർക്കുമായി പങ്കിടുന്നു.
ഇന്ത്യയിലെ നൂറുകണക്കിന് പത്രദൃശ്യമാധ്യമങ്ങളും ഏതു വ്യാജനിർമ്മിതമായ വാർത്തകൾ കിട്ടിയാലും ഒന്നും നോക്കാതെ 𝙁𝙖𝙘𝙚𝙗𝙤𝙤𝙠 , WhatsApp , 𝙂𝙤𝙤𝙜𝙡𝙚 തുടങ്ങി സകലമാന സോഷ്യൽ മീഡിയകളിലും കൊണ്ടെത്തിക്കുന്നവരും , വ്യാജവാർത്തകളുണ്ടാക്കാൻ മാത്രം നിലകൊള്ളുന്ന 𝙊𝙣𝙡𝙞𝙣𝙚 മാധ്യമങ്ങളും കഴിഞ്ഞ നാലഞ്ചു ദിവസമായി തരംഗമാക്കി കൊണ്ടിരിക്കുന്ന ഒരു വാർത്ത മധ്യപ്രദേശിലെ ജബൽപ്പൂർ സ്വദേശികൾ വളർത്തുന്ന മാവിന് നായ്ക്കളെ കാവൽ ഏർപ്പെടുത്തിയതും ഈ മാങ്ങക്ക് ലക്ഷങ്ങൾ വിലവരും എന്നതുമാണ് .
യഥാർത്ഥത്തിൽ ഈ മാങ്ങക്ക് ഇത്രയും വില ഇന്ത്യയിൽ ലഭിച്ചിട്ടുണ്ടോ എന്നത് സ്ഥിരികരിക്കപെടാത്തതും വാർത്തക്കുവേണ്ടി പടച്ചുണ്ടാക്കിയതുമാണ് , നായ്ക്കളെ കാവൽ നിർത്തിയത് ശരിയായിരിക്കാം. അതിനു കാരണമുണ്ട് അതെന്തു കൊണ്ടാവാം എന്നത് ഈ മാവിനത്തെ കുറിച്ചറിഞ്ഞാൽ ആശ്ചര്യപെടേണ്ടതല്ല. ഇനി നമുക്ക് ഈ പറയുന്ന മാങ്ങ എന്താണെന്നും അതിൻെറ ചരിത്രവുമൊന്നു പരിശോധിക്കാം .
1939 ൽ അമേരിക്കയിലെ 𝙎𝙤𝙪𝙩𝙝 𝙁𝙡𝙤𝙧𝙞𝙙𝙖 യിൽ 𝙁.𝘿. 𝙄𝙧𝙬𝙞𝙣 എന്നയാളുടെ തോട്ടത്തിൽ നട്ടുവളർത്തിയ 𝙇𝙞𝙥𝙥𝙚𝙣𝙨 എന്നയിനം മാങ്ങയുടേയും 𝙃𝙖𝙙𝙚𝙣 എന്നയിനത്തിൻെറയും സങ്കരമായ ഒരിനം മാവ് കായ്ച്ചപ്പോൾ ആകർഷണീയമായ നിറവും , രുചിയും , സുഗന്ധവും , രോഗപ്രധിരോധശേക്ഷിയുള്ളതും മികച്ച വിളവുള്ളതുമായി കാണപെട്ടു . ഈ ഇനം ക്രമേണ അവിടങ്ങളിൽ വ്യാപകമായി കൃഷിചെയ്യുകയും 1970 കളിൽ 𝙏𝙖𝙞𝙬𝙖𝙣 ൽ എത്തിച്ചു കൃഷിചെയ്തും പോന്നു . പിന്നീട് ഈ ഇനം 𝙅𝙖𝙥𝙖𝙣 , 𝙎𝙤𝙪𝙩𝙝 𝙆𝙤𝙧𝙚𝙖 , 𝘼𝙪𝙨𝙩𝙧𝙖𝙡𝙞𝙖 എന്നിവിടങ്ങളിലും വ്യാവസായികമായി കൃഷിചെയ്യുവാൻ തുടങ്ങി മികച്ച മാങ്ങയിനമായതിനാൽ ഇതിന് നല്ല വിലയും വിപണിയുമുണ്ടായി . എന്നാൽ ജപ്പാനിൽ ഈ ഇനം കൃഷിചെയ്യുന്ന രീതിയും വിളവെടുപ്പും വിപണനവും മറ്റിടങ്ങളിലേതിനേക്കാൾ തീർത്തും വ്യത്യസ്തമായ രീതിയിൽ ആണ്. അവിടെ മോഹിപ്പിക്കുന്ന വിലയിൽ ഇതു വിറ്റഴിക്കുന്നതിനും കാരണമുണ്ട് .
ആ കാര്യങ്ങൾ കൂടി നമുക്ക് പരിശോധിക്കാം
ജപ്പാനിലെ ദ്വീപുദേശമായ 𝙆𝙮𝙪𝙨𝙝𝙪 വിലെ 𝙈𝙞𝙮𝙖𝙠𝙤 𝙥𝙧𝙚𝙛𝙚𝙘𝙩𝙪𝙧𝙚 (𝙇𝙤𝙘𝙖𝙡 𝙜𝙤𝙫𝙚𝙧𝙣𝙢𝙚𝙣𝙩 𝙖𝙧𝙚𝙖 )പ്രദേശത്ത് പ്രത്യേകമായി തയ്യാറാക്കിയ 𝙂𝙧𝙚𝙚𝙣 𝙝𝙤𝙪𝙨𝙚 കളിലാണീ മാമ്പഴം വിളയിക്കുന്നത് . വലിയ മരമായി വളരാതെ വേരുകളും ശിഖരങ്ങളുമോക്കെ പ്രൂൺചെയ്തു നിയന്ത്രിച്ചു പ്രത്യകപരിചരണത്തിൽ വളർത്തുന്നു . 𝙉𝙚𝙩 𝙝𝙖𝙧𝙫𝙚𝙨𝙩𝙞𝙣𝙜 𝙢𝙚𝙩𝙝𝙤𝙙 ൽ ഓരോ കൊമ്പുകളിൽ ഒരു മാങ്ങമാത്രം വളരുവാൻ അനുവദിക്കുകയും പഴുക്കുന്നതുവരെ സൂക്ഷ്മ നിരീഷണത്തിലും പരിചരണത്തിലും വളർത്തുന്നു . മാങ്ങ പഴുത്താൽ നെറ്റിൽ തനിയെ വീണാൽ മാത്രമേ വിളവെടുക്കുകയുമുള്ളൂ. ഇത് മാങ്ങയിൽ പരമാവധി മധുരവും നിറവും ലഭിക്കാനിട വരികയും , നിലത്തു വീണു ചതവും കേടുപാടുകളും വരാതിരിക്കുവാൻ ഉപകരിക്കുകയും ചെയ്യും . ഇത്തരത്തിൽ കൃഷിചെയ്യുന്നതിനാൽ ഓരോ മാങ്ങയും കൃത്യമായ തൂക്കം , മികച്ച നിറം , ആകൃതി , മധുരം , സുഗന്ധം എന്നിവയിലെല്ലാം മികച്ചതായിരിക്കും .
ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന മാങ്ങകൾ അകർഷണീയമായ പായ്ക്കുകളിൽ പ്രത്യേക 𝙊𝙪𝙩𝙡𝙚𝙩 കൾ ,ആഡംബര ഫ്രൂട്ട്സ് സ്റ്റോർസ് എന്നിവ വഴി വിപണിയിൽ എത്തിക്കുന്നു. 𝙀𝙜𝙜 𝙤𝙛 𝙩𝙝𝙚 𝙎𝙪𝙣 എന്നർത്ഥം വരുന്ന 太陽のたまご( 𝙏𝙖𝙞𝙮𝙤 𝙣𝙤 𝙏𝙖𝙢𝙖𝙜𝙤 ) എന്നും 𝙈𝙞𝙮𝙖𝙯𝙖𝙠𝙞 𝙢𝙖𝙣𝙜𝙤 എന്നും ഈ മാങ്ങ ജപ്പാനിൽ അറിയപെടുന്നു.
എന്നാൽ മികച്ച നിറവും രുചിയും സുഗന്ധവുമൊന്നുമല്ല ജപ്പാനിൽ ഈ മാങ്ങ വൻ വിലയിൽ വിറ്റഴിക്കപെടുന്നതിന് കാരണം. ജപ്പാൻക്കാരുടെ സംസ്ക്കാരത്തിൻെറ ഭാഗമായി വിശേഷാവസരങ്ങൾ , ചടങ്ങുകൾ , വ്യാപാരപരമായ ചടങ്ങുകൾ , വീട്ടിലെത്തിയ വിശേഷ അഥിതികൾ മടങ്ങുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ ഏറ്റവും മികച്ച ഗുണമേന്മയുള്ളതും വിലയേറിയതുമായ പഴവർഗ്ഗങ്ങൾ സമ്മാനിക്കുക പതിവാണ്. ഇത്തരത്തിൽ പഴങ്ങൾ സമ്മാനിക്കുന്നത് ജപ്പാൻ സംസ്ക്കാരത്തിൻെറ പ്രതീകമാണ്. ഈ കാരണത്താൽ, വിൽപ്പനക്ക് വരുന്ന മാങ്ങകൾക്ക് ഉയർന്ന വില ലഭിക്കുന്നു.
മാങ്ങകൾ മാത്രമല്ല പ്രത്യേക മോൾഡുകളിൽ വളർത്തിയ തണ്ണിമത്തൻ, കമ്പിളിനാരങ്ങ , റോക്ക്മെലൻ തുടങ്ങിയവയൊക്കെ വൻവിലയിൽ ഇത്തരം സന്ദർഭങ്ങളിൽ വിൽക്കപെടുന്നു.
ഇത്തരത്തിൽ 4500 𝙐𝙎 ഡോളറിനു തുല്യമായ തുകക്കൊക്കെ ഈ മാങ്ങകൾ വിശേഷാവസരങ്ങളിൽ വിറ്റഴിക്കപെട്ടിണ്ടുണ്ട് . എന്നാൽ സാധാരണ സമയങ്ങളിൽ 50 𝙐𝙎 $ (5500 𝙅𝙖𝙥𝙖𝙣𝙚𝙨𝙚 𝙮𝙚𝙣 - 3700 𝙄𝙣𝙙𝙞𝙖𝙣 ₹) തുല്യമായതുകവരെയോക്കെയേ വിലവരൂ.
ഈ കണക്കിൽ ജപ്പാനിൽ വിൽക്കുന്ന മാങ്ങ ഇന്ത്യയിൽ അത്രയും വിലപിടിപ്പുള്ളതായി മാധ്യമങ്ങളും സോഷ്യൽ മീഡിയകളും പടച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നതല്ലാതെ, 2.7 ലക്ഷം രൂപയിൽ ഇവിടെ ആരും വാങ്ങിയതായി സ്ഥിരികരിച്ചിട്ടില്ല.
മാത്രമല്ല ജപ്പാനിൽ പ്രത്യേക സംരക്ഷണത്തിൽ വളർത്തുന്ന ഈ മാങ്ങ കൃഷിയിടത്തിൽ വെറുതെ വളർത്തിയാൽ ഈ പറയുന്ന രുചിയും മണവും നിറവുമോന്നും ലഭിക്കുകയുമില്ല .
ഇപ്പോൾ 𝙀𝙜𝙜 𝙤𝙛 𝙨𝙪𝙣 മാവിൻ തൈകൾ ഇന്ത്യയിൽ കേരളത്തിൽ അടക്കം നഴ്സറികൾ വിൽപ്പന നടത്തുന്നുണ്ട് . യഥാർത്ഥ 𝙄𝙧𝙬𝙞𝙣 മാങ്ങ എന്നകാര്യം മറച്ചുവച്ചും ,മറ്റേതെങ്കിലും ചുവന്ന നിറത്തിലുള്ള മാവിനങ്ങളോക്കെയാണ് ഏറിയകൂറും വിൽപ്പന നടത്തുന്നത് എന്നത് ഒരു യാഥാർത്ഥ്യം.
Courtesy - snow white media facebook