Updated on: 12 June, 2024 12:58 PM IST
വൻപയർ

കേരളത്തിൽ എല്ലാ സമയത്തും വളർത്തുന്ന ഒരു പച്ചില സസ്യമാണിത്. ഇത് മറ്റ് സ്ഥലങ്ങളിൽ കാലിത്തീറ്റയായും ഉപയോഗിക്കുന്നുണ്ട്. വേനൽകാല കൃഷിയിൽ ഒരു വിശ്വസ്ത വിളയാണ് വൻപയർ . നമ്മൾ ഇതിനെ ഒരു പച്ചക്കറി എന്ന നിലയിലും വളർത്തുന്നു. വരൾച്ച നേരിടാനുള്ള ശേഷി എടുത്തു പറയേണ്ടതുണ്ട്. തെങ്ങിൻ തോട്ടങ്ങളിൽ നിലക്കൃഷിക്കും, കപ്പയ്ക്കിടയിൽ മെയ്-സെപ്‌തംബർ കാലയളവിലുമുള്ള കൃഷിക്കും വൻപയർ നടാറുണ്ട്.

വിത്ത് വിതയ്ക്കാൻ 60-65 കിലോഗ്രാം ഒരു ഹെക്ടർ എന്ന തോതിൽ ആവശ്യമാണ്. വരിയിൽ പാകാനാണെങ്കിൽ 50-60 കിലോഗ്രാം മതിയാകും. വിത്ത് പാകുന്നതിനു മുമ്പ് റൈസോബിയം ബാക്‌ടീരിയകളെ വിത്തിന്മേൽ പുരട്ടേണ്ടത് ആവശ്യമാണ്. പട്ടാമ്പിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുപരിശോധനാ കേന്ദ്രത്തിൽ രണ്ടിനം റൈസോബിയം ലഭ്യമാണ്.

ഇത് തീർത്തും പയറുവർഗ്ഗങ്ങൾക്കു മാത്രം ചേർക്കാവുന്ന ഇനങ്ങളാണ് എന്നത് പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. കാലാവധി കഴിയാത്ത ബാക്ട‌രീയയാവണം വിത്തിൽ ലേപനം ചെയ്ത് ഉണക്കേണ്ടത് (തണലിൽ മാത്രം). മണ്ണിൽ ഉഴുതശേഷം 30 സെ.മീ. വീതിയുള്ളതും 15 സെ.മീ. ആഴമുള്ളതും ആയ ചാലുകൾ രണ്ട് മീറ്റർ ഇടവിട്ട് എടുക്കുന്നു. ഇതിൽ വിത്ത് പാകാം. വിതയ്ക്കുകയാണെങ്കിൽ, ചാലുകൾ എടുക്കുന്നത്, വിത്തു വിതയ്ക്കു ശേഷം മതിയാകും.

English Summary: Long yard beans can be cultivated in any soil
Published on: 12 June 2024, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now