Updated on: 19 December, 2023 11:14 PM IST
പയർ

പ്രോട്ടീൻ സമ്പന്നമായ പയർ ജീവകങ്ങളുടെയും ധാതു ലവണങ്ങളുടെയും കലവറയാണ്. പയർ കൃഷി മണ്ണിന്റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കും.

നിലമൊരുക്കലും നടീലും

മണ്ണിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നതും മറ്റു വൃക്ഷങ്ങൾ ഇല്ലാത്തതുമായ തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മൂന്നു നാലു തവണ ഉഴുതോ, കിളച്ചോ കട്ടകളുടച്ച് നിരപ്പാക്കിയ ശേഷം നീർവാർച്ച സുഗമമായി നടക്കാൻ പരുവത്തിൽ ഏകദേശം 2 മീറ്റർ ഇടവും 30 സെ.മീ ആഴവും വരുന്ന ചാലുകൾ നിർമ്മിക്കണം. നെൽപ്പാടങ്ങളിൽ കൃഷി ചെയ്യുകയാണെങ്കിൽ വിത്ത് വിതയ്ക്കുന്ന രീതി സ്വീകരിക്കണം. 25 സെ.മീ അകലത്തിലുള്ള വരികളിൽ 15 സെ.മീ ഇടവിട്ട് കമ്പുകൾ കൊണ്ട് കുത്തിയ കുഴികളിൽ രണ്ട് വിത്തുവീതം പാകിയ ശേഷം അല്പം മണ്ണിട്ട് വിത്ത് മൂടേണ്ടതാണ്. വിത്തു പാകുന്ന സമയത്തു മണ്ണിൽ ഈർപ്പമുണ്ടാകണം.

പരിപാലനം

മറ്റു വിളകളെ അപേക്ഷിച്ച് പയറിനു ജലം കുറച്ചു മതി. ചെടികൾ പൂക്കുന്നതിനു മുൻപും കായപിടിച്ചു തുടങ്ങുമ്പോഴും മണ്ണിൽ നനവില്ലെങ്കിൽ ജലസേചനം നടത്തണം. നട്ടു 21 ദിവസം പ്രായം എത്തിയാൽ കളകൾ പറിച്ചുമാറ്റുകയും ഒപ്പം ചുവട്ടിൽ ക്ഷതം ഏൽക്കാത്ത രീതിയിൽ ഇടയിളക്കലും നടത്തണം. കുറ്റി ഇനങ്ങൾ പടരുവാനുള്ള പ്രവണത പ്രകടിപ്പിച്ചാൽ ഉടനെ തലപ്പുനുള്ളിക്കളയണം. ആദ്യം ചെടികൾ പൂക്കുന്ന സമയത്തും പിന്നീട് വിളവെടുക്കുമ്പോഴും മണ്ണ് കൂട്ടികൊടുത്താൽ വീണ്ടും അൽപം കൂടെ വിളവ് ലഭിക്കും.

വളങ്ങളും കീടനിയന്ത്രണികളും

നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.

ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ സഹായിക്കും.

അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കുകയോ ചെയ്യാം.

വിളവെടുപ്പ്

പച്ചക്കറികൾക്കാവശ്യമായ കായ്കൾ വിത്തുപാകി 55, 60 ദിവസം കൊണ്ട് വിളവെടുക്കാം. നേരത്തെ വിളവു തരുന്ന മൂപ്പുകുറഞ്ഞ ഇനങ്ങൾ 45 ദിവസങ്ങൾ കൊണ്ട് ആദ്യ വിളവെടുക്കാം. സാധാരണയായി 100 ദിവസംവരെ വിളവെടുപ്പ് ദൈർഘ്യമുണ്ടാകും. മൂപ്പെത്തി നാരുവച്ചാൽ കറികൾക്ക് രുചി കുറയും. അതിനാൽ ഇളം പ്രായത്തിൽ ശേഖരിക്കുക. 5,6 ദിവസം ഇടവിട്ട് വിളവെടുക്കാവുന്നതാണ്.

വിത്തുശേഖരണം

കായ്കൾ പഴുത്ത് നല്ല മഞ്ഞനിറം ആയാൽ അവ പറിച്ചെടുക്കണം (കൂടുതൽ ഉണങ്ങാൻ നിറുത്തിയാൽ കായ പൊട്ടിത്തെറിക്കും). ഇങ്ങനെ ശേഖരിച്ച കായ്കൾ വെയിലത്തുണക്കി വിത്ത് വേർപെടുത്തി തണലിൽ നന്നായി ഉണക്കണം. ഇപ്രകാരം ലഭിച്ചതിൽ നിന്നും നല്ല വിത്ത് തിരഞ്ഞെടുത്ത് നടാവുന്നതാണ്.

English Summary: Long yard beans farming steps to do and precautions
Published on: 19 December 2023, 11:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now