തിരുവനന്തപുരത്ത് നടക്കുന്ന വൈഗ 2023 എക്സിബിഷനിൽ നടന്ന പഴം പച്ചക്കറി സംഭരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കർഷകർക്ക് പച്ചക്കറികൾ സൂക്ഷിക്കാൻ നൂതന സംവിധാനവുമായി ഒരു ഐഐടി അലൂമിനി. ഉത്തർപ്രദേശിലെ സപ്തകൃഷി എന്ന സ്ഥാപനമാണ് കർഷകർക്കായി ഈ ഉൽപ്പന്നം വിപണിയിൽ ഇറക്കിയിരിക്കുന്നത്. വെറും 15,000 രൂപ മാത്രമുള്ള ഈ ഉപകരണം സാധാരണ ചെറുകിട പച്ചക്കറി പഴം വിൽപ്പനക്കാർക്കും, കർഷകർക്കും തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ മൂന്ന് ദിവസം മുതൽ 30 ദിവസം വരെ ഇതിനകത്ത് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.
ചെറിയ ഉന്ത് തള്ള വണ്ടിയിലോ, മിനി വാനിന് അകത്തോ ഇതിനെ എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയും. ഒരു തുണി ചുറ്റി കൊണ്ട് നടക്കുന്ന ലാഘവത്തോടെ ഇതിനെ ചുരുട്ടി കെട്ടി ഒരു ബാഗിൽ കൊണ്ട് നടക്കാം. ഇതിനകത്ത് താങ്ങു കൊടുക്കാനായി വെറും കുറച്ച് പിവിസി പൈപ്പുകൾ മാത്രം മതി. ഒരുമാസം അഞ്ചുരൂപ ചെലവിൽ മാത്രം വൈദ്യുതി ഇതിനു മതി. ഒരു ചെറിയ ബാറ്ററിയിൽ ഇതിന് പ്രവർത്തിക്കാൻ കഴിയും. കുഗ്രാമത്തിലോ ടെറസിന് മേളിലോ വണ്ടിക്ക് അകത്തോ എന്ന് വേണ്ട എവിടെവച്ച് വേണമെങ്കിലും പഴം പച്ചക്കറികൾ കേടുകൂടാതെ കുറഞ്ഞ ചെലവിൽ സംഭരിക്കാൻ ഈ ഉപകരണത്തിന് കഴിയും
PHONE - 8826217394. EMAIL - ysinikky@gmail.com. WEBSITE - www.saptkrishi.com