Updated on: 30 April, 2021 9:21 PM IST
ഞാലിപ്പൂവനിൽ നിന്നുമാണ് ഏറ്റവും തിളക്കമേറിയ നാര് കിട്ടുന്നത്.

കരകൗശല വസ്തുക്കൾ മാത്രം തേടി നടക്കുന്ന ഒരു കൂട്ടം ആൾക്കാരുണ്ട്. എന്നാൽ കരകൗശല വസ്തുക്കളുടെ കൂടിയ വില പലപ്പോഴും അവരെ ഇഷ്ടങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും. എങ്കിൽ കരകൗശല വസ്തുക്കൾ സ്വന്തമായി ഉണ്ടാക്കാൻ പഠിച്ചാലോ? അതും നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന വാഴനാരുപയോഗിച്ച്‌?

അതെ നമ്മുടെ തൊടികളിൽ നിൽക്കുന്ന വാഴകൾ കൊണ്ട് അങ്ങനെ ഒരു സാധ്യത കൂടിയുണ്ട്. സാധാരണ നമ്മൾ വാഴയുടെ പഴം, ഇല, കൂമ്പ് , പിണ്ടി ഇവയെക്കുറിച്ചൊക്കെയേ ചിന്തിക്കാറുള്ളൂ. എന്നാൽ ഇങ്ങനെയും ഒരു പ്രയോജനം വാഴ കൊണ്ടുണ്ട് .അങ്ങനെ വളരെ ചെലവ് കുറഞ്ഞ കരകൗശല വസ്തു നിർമ്മാണം പഠിക്കാം, വളരെ ലളിതമായ സംസ്കരണ രീതിയിലൂടെ. അതെ, വാഴത്തടയിൽ നിന്നും വാഴനാരെടുക്കാൻ നമ്മൾ താത്പര്യം കാണിച്ചാൽ വാഴയിൽ നിന്നും നമുക്ക് കനകം കൊയ്യാം.

വാഴനാര് കൊണ്ടുള്ള കര കൗശല വസ്തുക്കൾക്കും നിത്യോപയോഗ വസ്തുക്കൾക്കും വിദേശങ്ങളിൽ ആവശ്യക്കാരേറെയാണ്. വാഴനാരു കൊണ്ടുണ്ടാക്കിയ തൊപ്പി, പൂക്കുടകൾ , ഷോപ്പർ ബാഗുകൾ, സ്യൂട് കേസുകൾ, ഫയൽ കവറുകൾ, മൊബൈൽ ഫോൺ പൗച്ചുകൾ, ടേബിൾ മാറ്റുകൾ എന്നിങ്ങനെ ധാരാളം ഉത്പന്നങ്ങൾ ടൂറിസ്റ്റുകേന്ദ്രങ്ങളിൽ ഏറെ വിപണിയുള്ള വസ്തുക്കളായി മാറിയിരിക്കുന്നു.

ഇലനാര് എന്നാണ് വാഴനാരിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. വാഴത്തടയുടെ പുറംപോളകളിൽ നിന്നും പരുപരുത്ത നാരുകളും അകത്തെ പോളകളിൽ നിന്നും മൃദുലമായ നാരുകളും ലഭിക്കുന്നു.

മൃദുനാരുകൾ കൊണ്ടാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്. എല്ലായിനം വാഴകളിൽ നിന്നും നാര് ലഭിക്കുമെങ്കിലും നേന്ത്രൻ, ചെങ്കദളി, കപ്പവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ എന്നീ ഇനങ്ങളാണ് മെച്ചപ്പെട്ടവ.

ഞാലിപ്പൂവനിൽ നിന്നുമാണ് ഏറ്റവും തിളക്കമേറിയ നാര് കിട്ടുന്നത്. എന്നാൽ നേന്ത്രന്റെ നാരുകൾക്ക് തൂവെള്ള നിറവും നല്ല ബലവും ഉണ്ടായിരിക്കും. നല്ല തടയുള്ള ഒരു വാഴയിൽ നിന്നും ഏകദേശം 150 ഗ്രാം വാഴനാര് കിട്ടും.

പ്രത്യേക ആകൃതിയും 3 മില്ലിമീറ്റർ കനവുമുള്ള ചെറിയ ഒരു ലോഹക്കഷണം അഥവാ 'സ്ക്രേപ്പർ' കൊണ്ടോ , വലിയ തോതിലാണെങ്കിൽ യന്ത്രം ഉപയോഗിച്ചോ വാഴനാരെടുക്കാം.വാഴത്തടയുടെ പുറം പോളകളും ഏറ്റവും ഉള്ളിൽ കാമ്പിനോട് ചേർന്ന പോളകളും നീക്കി, ഏകദേശം മധ്യത്തിൽ വരുന്ന പോളകളിലാണ് നാരുകൾ ധാരാളമായി കാണുന്നത്.

വാഴപ്പോളകൾ അരമീറ്റർ നീളമുള്ള കഷണങ്ങളാക്കി മുറിച്ച ശേഷം നെടുകെ കീറി ഏകദേശം 3 മില്ലിമീറ്റർ വീതിയുള്ള കഷണങ്ങളാക്കി മാറ്റിയ ശേഷമാണ് നാരെടുക്കുന്നത്. വാഴപ്പോളയുടെ പുറംപാളിയിലാണ് നാരുകൾ. അതിനാൽ വാഴപ്പോളകൾ മലർത്തിവെച്ച് ലോഹക്കഷണം കൊണ്ട് ശക്തിയായി ചീകുമ്പോൾ അതിലുള്ള നാരുകൾ ക്രമേണ വേർപെട്ടുവരും. അവയെ ശുദ്ധജലത്തിൽ കഴുകി ഉണക്കിയെടുക്കണം. ഈ രീതിയിൽ പ്രതിദിനം ഒരാൾക്ക് ഏകദേശം 500 ഗ്രാം നാരെടുക്കാനാകും.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പച്ചക്കറികളിലെ വിഷാ൦ശം നീക്കാൻ ചെലവു കുറഞ്ഞ ഒരു മാർഗം

English Summary: Make handicrafts with banana fiber and earn good income
Published on: 13 December 2020, 02:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now