Updated on: 30 April, 2021 9:21 PM IST

കാർഷിക കൊള്ളരുതായ്മകൾ 03, പ്രമോദ് മാധവൻ

കൃഷി ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന തെറ്റായ കാര്യങ്ങൾ. Bad Agricultural Practices  (BAP) പരമ്പരയിലെ മൂന്നാം ഭാഗം

മണ്ണൊലിപ്പ് തടയാതിരിക്കൽ

ഒരിഞ്ചു മേൽ മണ്ണുണ്ടാകാൻ ഒരായിരം വർഷം എന്ന് ചൈനീസ് പഴമൊഴി.

The nation that destroys its soil, destroy itself എന്ന് ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്

We know more about the movement of celestial bodies than the soil under foot എന്ന് ഡാവിഞ്ചി

The farther we get away from the land, the greater our insecurity എന്ന് ഹെൻറി ഫോർഡ്

Fertility of the soil is the future of our civilization എന്ന് ആൽബർട്ട് ഹൊവാഡ്

Out of the long list of nature's gifts to man, none is perhaps so utterly essential to human life as soil എന്ന് H. H. ബെന്നറ്റ്.

മണ്ണും പരിസ്ഥിതിയും ഇത്രമേൽ ദൂഷിതമല്ലാത്ത ഒരു കാലത്തു മണ്ണിനെ അറിഞ്ഞവർ പറഞ്ഞ വാക്കുകളാണിവ.

എന്നാൽ ഇന്ന് മണ്ണു സംരക്ഷണം എത്ര ഗൗരവമായി നമ്മുടെ കർഷകർ എടുത്തിട്ടുണ്ട്?

മണ്ണറിഞ്ഞു കൃഷി ചെയ്താൽ കിണ്ണം നിറയെ ചോറുണ്ണാം

പൊന്നാണ് മണ്ണ്

എന്ന് പഴമൊഴികൾ

"അറിയാതെ ജനനിയെ പരിണയിച്ചൊരു യവന തരുണന്റെ കഥയെത്ര പഴകി
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവർ
വസുധയുടെ വസ്ത്രമുരിയുന്നു"

എന്ന് കവി ONV.

ജീവ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഫല ഭൂയിഷ്ഠമായ മേല്മണ്ണിന്റെ നഷ്ടമാണ്.

ഒരു വർഷം ഒരു ഹെക്ടർ ഭൂമിയിൽ നിന്നും മണ്ണൊലിപ്പ് വഴി 16000 കിലോ മണ്ണു നഷ്ടമാകുന്നു എന്ന് ഗവേഷകർ പറയുന്നു.

മഴയിൽ വെള്ളം നിറം മാറി പോകുന്നെങ്കിൽ പോയത് വെള്ളം മാത്രമല്ല മണ്ണു കൂടിയാണ്.

മണ്ണു തട്ടുകളായി തിരിച്ചു കയ്യാലകൾ കെട്ടി പുല്ലും രാമച്ചവും വെച്ച് പിടിപ്പിച്ചു മണ്ണൊലിച്ചു പോകാതെ കാക്കണം.

ഒരായിരം വർഷം കൊണ്ടുണ്ടായത് പോകാൻ ഒരു മണിക്കൂർ വേണ്ട.

മണ്ണൊലിച്ചു പോകുമ്പോൾ വേരിന്റെ കാമുകന്മാരായ കാറ്റയോണുകൾ വേഗം പുറപ്പെട്ടു പോകും. ജീവ നാഡിയായ ജൈവാംശവും.

നല്ലവരെ ദൈവം നേരത്തെ കൊണ്ട് പോകുന്നു.

പോയ നല്ലവരെ ഓർത്തു മണ്ണു അശാന്തമാകുന്നു. പിന്നെ പാപികളുടെ കളിയാണ്. അമ്ലത... കലാപം ...

നമ്മൾ കഴിക്കുന്ന ധാന്യങ്ങൾ എല്ലാം വിളയുന്നത് ഈ ഭൂ വൽക്കത്തിലെ 15-20cm സ്ഥലത്താണ്. വളരെ ലോലമായ ഒരു പാളി.

മണ്ണിനു അതിന്റെ വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം പിടിച്ചു നിർത്താൻ കഴിയും.

അപ്പോൾ മേൽമണ്ണ് പോയാൽ മാമുണ്ണ് മുട്ടും.

അശാസ്ത്രീയമായ നിലമൊരുക്കൽ മേൽമണ്ണ് നഷ്ടമാകാൻ ഇടയാകും.

ചരുവിനു നെടുകെ കൃഷി ചെയ്താൽ മണ്ണൊലിച്ചു പോയി നെടുവേ നടക്കേണ്ടി വരും.

കരിയിലകൾ കൊണ്ട് പുതയിട്ടാൽ മണ്ണിൽ മഴ തുള്ളികൾ ഏൽപ്പിക്കുന്ന ആഘാതം കുറയ്ക്കാം.

മണ്ണില്ലെങ്കിൽ ജീവനില്ല
ജീവനില്ലെങ്കിൽ മണ്ണുമില്ല.
ജീവനുള്ളവ ജീവനറ്റു ജീർണിക്കുമ്പോൾ ആണ് മണ്ണു ജീവസ്സും ഓജസ്സും ഉള്ളതാകുന്നത്.

രാമച്ചത്തിന്റെ വേരുകൾ ആറടി വരെ പോയി മൺ തരികളെ പിടിച്ചു നിർത്തുന്നതായി കണ്ടിട്ടുണ്ട്.

ഭൂമിയുടെ കാർബൺ sink ആണ് മണ്ണ്. ജൈവ കാർബൺ ന്റെ രൂപത്തിൽ അവ മണ്ണിൽ sequestrate ചെയ്യപ്പെടണം ആഗോള താപന തീവ്രത കുറയാൻ.

മണ്ണില്ലെങ്കിൽ മാനവനില്ല എന്നറിയുക.

മണ്ണിനെ കാക്കുക.. മണ്ണൊലിപ്പ് തടയുക.


പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

English Summary: Management of soil organic matter, primarily through the use of short‐term leys, helps ensure good soil structure and biological activity, important for nutrient supply, health and productivity of both crops and livestock
Published on: 02 January 2021, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now