പ്ലാസ്റ്റിക് ഒഴിവാക്കി തികച്ചും ജൈവരീതിയിൽ ആണ് കൃഷി ചെയ്യുന്നത്. ഗ്രോ ബാഗിനു പകരം ഉപയോഗ ശൂന്യമായ ടയറിലാണ് സി.കെ.മണി കൃഷി ചെയ്യുന്നത്.
രാസവളമിട്ടും കീടനാശിനി തളിച്ചും നശിപ്പിച്ച നമ്മുടെ കൃഷിഭൂമിയിൽ നിന്ന് നല്ല വിളവും വിഷമില്ലാത്ത പച്ചക്കറികളും ലഭിക്കാതെ വന്നതോടെ മഹാമാരി സമയത്ത്ശുദ്ധ ഭക്ഷണത്തിന് വേണ്ടി കേരളിയ ജനത മട്ടുപ്പാവ് കൃഷിയെ നെഞ്ചിലേറ്റിയപ്പോൾ ഇന്ന് വരെ ഒരു വിത്തോ തൈകളോ നടാത്ത വിട്ടമ്മമാർ പോലും മട്ടുപ്പാവ് കൃഷിയിലേക്കും അടുക്കള തോട്ടകൃഷിയിലേക്കും ഇറങ്ങി .
Rubber tyre farming by Mani
വിത്ത് എങ്ങിനെ നടണമെന്നും എങ്ങിനെ പച്ചക്കറി കൃഷിക്ക് വേണ്ട മണ്ണ് നിറക്കാനോ അറിയാത്തവർ ഗ്രോബാഗിലോ ചട്ടികളിലോ ചെടി നടനുള്ള പോട്ടിംഗ് മിശ്രിതം നിറക്കാൻ ഒരു ചട്ടി കല്ലില്ലാത്ത മണ്ണും ഒരു ചട്ടി,മണലും ചകിരി ചോറും കരീയില പൊടിച്ചതും ഇതിൽ എതെങ്കിലും ഒരു ഭാഗവും മണ്ണിൻ്റെ pH തുല്ല്യമാക്കാൻ പച്ചകക്ക പൊടിച്ചതും കൂടാതെ ജിവികളുടെ വിസർജ്ജനവും വേപ്പിൻ പിണ്ണാക്കും കുട്ടി കലർത്തിയ മിശ്രിതം മുക്കാൽ ഭാഗം നിറച്ച് നനച്ച ശേഷം വൈകുന്നേരങ്ങളിൽ ചെടികൾ നടാം പിന്നെ 15 ദിവസം പ്രത്യേകം വളം നൽകേണ്ടാവാശ്യമില്ല.
ജൈവ രീതിയിൽ ചെടികൾക്ക് വേണ്ട NPKവളങ്ങളും തക്കാളി ചെടിക്ക് അധിക കാത്സ്യവും നൽകി പരിപാലിച്ചപ്പോൾ ഈ മഴക്കാലത്തും മുടുപടമില്ലാത്ത എൻ്റെ മട്ടുപ്പാവ് കൃഷി തന്ന സന്തോഷം.
സസ്യങ്ങൾക്ക് വെള്ളം അധികം ആവശ്യമില്ല. ശക്തിയായ മഴയുണ്ടാവുമ്പോൾ സസ്യലതാദികൾ വളർച്ച നിലച്ച് മരവിച്ച് നിൽക്കുകയാണ് ചെയ്യുക. സസ്യങ്ങൾക്കാവശ്യം ഇർപ്പമാണ് .ഒരു മഴക്കാലം കഴിഞ്ഞാൽ അടുത്ത മഴക്കാലം വരെ മണ്ണിന് ഇർപ്പം നിലനിർത്തി കൊടുക്കണം അതിനാവട്ടെ ബാഷ്പീകരണം തടയേണ്ടതുണ്ടു് .നല്ല തണലുണ്ടെങ്കിൽ ബാഷ്പികരണം കുറയും ,മണ്ണിന് നന്നായി ജൈവ പുതയിട്ടു കൊടുക്കുന്നതും മണ്ണ് ചൂടാവാതെ സഹായിക്കും. പോരാതെ വന്നാൽ ഈർപ്പം നിലനിർത്താൻ മാത്രം നനച്ചു കൊടുക്കുക .മട്ടുപ്പാവ് കൃഷിയിൽ തുള്ളി നനയും തിരിനനയും അവലംഭിച്ച് ഈ പ്രശ്നം പരിഹരിക്കാം.