Updated on: 26 September, 2023 11:37 PM IST
മണിത്തക്കാളി

സൊളാനേസി കുടുംബത്തിലെ 'സൊളാനം നൈഗം' എന്ന ഏകവർഷിയാണ് മണിത്തക്കാളി. രൂപത്തിലും ഭാവത്തിലും തക്കാളിയോട് സാദൃശ്യം. കായ്കൾക്കാണ് ഏറെ സാമ്യമുള്ളത്. വലിപ്പത്തിൽ ചെറുതാണെന്നതാണ് പ്രധാന വ്യത്യാസം. കറുപ്പിന്റെ ഷേഡുള്ള കടുത്ത നീലനിറത്തിലുള്ള കായ്കൾ പഴുത്തു പാകമാകുമ്പോൾ ആകർഷകമായ മഞ്ഞ നിറത്തിലുള്ള ഫലം കാക്കകൾക്ക് ഏറെ പ്രിയമാണ്. അവർ തന്നെയാണ് മണിത്തക്കാളി വിത്തിന്റെ വിതരണക്കാരും.

കൃഷിരീതി

ഉഷ്ണമേഖലാ സാഹചര്യങ്ങളിൽ നന്നായി വളരും. 'ഹ്യൂമസ്' അധികമുള്ള മണ്ണാണ് വളർച്ചയ്ക്കും ഉൽപ്പാദനത്തിനും മെച്ചം. നാട്ടിൻപുറങ്ങളിലും ചിട്ടയായ കൃഷിപ്പണികൾ നടത്താത്ത പുരയിടങ്ങളിലും റോഡു വക്കിലും ചവറുകൂനകൾക്കു സമീപവും സർവസാധാരണമായി വളരുന്ന ഇത് ഒരു അമൂല്യ ഔഷധിയാണ്. പലപ്പോഴും സമൂലം ആവശ്യമുള്ളപ്പോൾ ലഭിച്ചില്ലെന്നു വരും. ഈ സാഹചര്യത്തിലാണ് ഔഷധനിർമാതാക്കൾ മറ്റ് ഔഷധവിളകളോടൊപ്പം മണിത്തക്കാളിയും കൃഷി ചെയ്യുന്നത്. പാരമ്പര്യ വൈദ്യഭവനങ്ങളിലും ഇത് കൃഷി ചെയ്യുന്നു. ഏതാനും ചെടികൾ വീട്ടു വളപ്പിൽ കുറ്റിയറ്റു പോകാതെ സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്.

പ്രജനനം

വിത്തിലൂടെയാണ് പ്രജനനം. ഡിസംബർ-ജനുവരി മാസം മണിത്തക്കാളിച്ചെടികളിൽ കുലയായി ധാരാളം ഫലങ്ങൾ കാണുന്നു. നല്ല വേനൽ മാസങ്ങളിൽ കായ് മൂത്ത് പറിച്ചുണക്കുക. നിലത്ത് തുണി വിരിച്ച് പഴുത്ത കായ്കൾ ഉടച്ച് നിരത്തുക. വെയിലിൽ ഉണക്കിയശേഷം വിത്ത് വേർതിരിച്ചെടുക്കാം. തവിട്ടു നിറത്തിൽ വൃത്താകൃതിയുള്ള പരന്ന വിത്തുകൾ നന്നേ ചെറുതാണ്. നല്ല നേർമയുള്ള മണൽ കൂട്ടി വേണം തണലിൽ ഉണക്കാൻ. നാലു ദിവസം ഉണങ്ങിയാൽ വിത്ത് ഉടനടി പാകുവാൻ റെഡിയാണ്.

നടീൽ

നിലം ആഴത്തിൽ കിളച്ച് 25 സെ.മീ. ഉയരത്തിൽ താവരണകളെടുക്കുക. അരമീറ്റർ വീതി മതിയാകും. നീളം ആവശ്യത്തിന്. ഉപരിതലം. നന്നായി നിരത്തി വിത്ത് ചെറുതാകയാൽ നേർമയായി തടം തയാറാക്കുക. വിത്ത് നാലിരട്ടി മണലുമായി ചേർത്ത് ചെടികൾ അകലം ലഭിക്കാൻ പാകത്തിന് ഉദ്ദേശം 30 സെ.മീ. അകലത്തിൽ വിത്ത് നൂരി വയ്ക്കണം. ഒരു നുള്ള് മുളച്ചു പൊന്തുമ്പോൾ മൂന്നോ നാലോ ചെടികളുണ്ടാകും.

വരിയും ചെടിയും 30 സെ.മീ. അകലം ക്രമീകരിച്ച് നുരിയിടാം. അധികം വളരുന്ന ചെടികൾ പറിച്ചുമാറ്റി, മറ്റു സ്ഥലങ്ങളിൽ നടാം. വളക്കൂറുള്ള മണ്ണാണങ്കിൽ വീട്ടുവളപ്പിലെ സാഹചര്യത്തിൽ പ്രത്യേകം വളപ്രയോഗം ആവശ്യമില്ല. മറ്റു ചെടികൾക്കുള്ള പരിചരണങ്ങളിൽ പങ്ക് ചേർന്ന് മണിത്തക്കാളിയും വളരും.

വിത്ത് വിതറി വിതച്ച് അധികമുള്ള തൈകൾ പറിച്ച് മാറ്റി അകലം ക്രമീകരിക്കുന്ന രീതിയും അവലംബിക്കാം. ഒരിക്കൽ നട്ടാൽ ഏക വർഷിയാണെങ്കിലും സ്വയം വിത്തുവിതരണം നടത്തിയെന്നോണം എല്ലാ വർഷവും മഞ്ഞത്തക്കാളി വളരും. എങ്കിലും ഡിസംബർ-ജനുവരി മാസം വിത്തു ശേഖരിച്ച് മേയ് ജൂൺ മാസം ആവശ്യമുള്ള സ്ഥലത്ത് നടുന്ന രീതി പ്രായോഗികമാണ്

English Summary: Mani takali is best in Humus enriched soil
Published on: 26 September 2023, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now