Updated on: 6 September, 2023 1:08 AM IST
മരമഞ്ഞൾ

മെനിസ്റ്റെർ മേസീ കുടുംബത്തിൽപ്പെട്ട 'കൊസിനിയം ഫെനിറ്റം' എന്ന സസ്യമാണ് മരമഞ്ഞൾ, ആയുർവേദത്തിലെ ശക്തിയേറിയ ഒരു ചർമരോഗ ഹരൗഷധി. അലർജിമൂലമുണ്ടാകുന്ന ശീതപിത്തം, തൊലി വിണ്ടുകീറൽ, കഠിനമായ ചൊറിച്ചിൽ, എന്തിനേറെ പറയുന്നു. അപകടാവസ്ഥയിലെത്തിയ സിഫിലിസ് രോഗാവസ്ഥപോലും ശമിപ്പിക്കാൻ മരമഞ്ഞളിന്റെ തൊലിയും നാരും വേരും കഷായമിട്ട് വൈദ്യ നിരീക്ഷണത്തിൽ ഉള്ളിൽ സേവിക്കുകയും ധാരകോരുകയും ചെയ്യുക യുക്തി സഹജമായ പ്രതിവിധിയത്രേ. ഈ ഔഷധി ഇംഗ്ലീഷിൽ "ടീ ടർമറിക്" എന്ന് അറിയപ്പെടുന്നു

വംശവർധനവ്

പാകമായ ഫലങ്ങൾ ശേഖരിച്ച് ഉണക്കി വിത്ത് വേർതിരിക്കാം. 6-7 ദിവസം സൂര്യപ്രകാശമേൽക്കുന്നതോടെ വിത്ത് പൊഴിച്ചെടുക്കാം. ഇതു കൂടാതെ വേരുമേഖലയിൽ നിന്ന് മുളച്ചു പൊന്തുന്ന സസ്യങ്ങൾ തായ് ചെടികളോടൊപ്പം ചുറ്റി പിണഞ്ഞുകിടക്കുന്നു. നീളമുള്ള വള്ളികളിൽ പലതും താങ്ങു വൃക്ഷങ്ങളുടെ അഭാവത്തിൽ നിലത്ത് ചുരുണ്ടുകൂടി വളരുന്നതും അവ കുറ്റിച്ചെടികളിൽ പറ്റിപ്പിടിച്ച് വളരുന്നതിനിടയിൽ ഭൂസ്പർശം കിട്ടിയാൽ വേരോടി പുതുസസ്യമായി പറിച്ചുമാറ്റാനും സാധ്യമാണ്. അപ്രകാരം വേര് പിടിച്ച വള്ളികൾ ചുരുക്കമായേ ലഭ്യമാകാറുള്ളൂ. വിത്തു പോലെ ഇവയും വംശവർധനവിന് ഉപയോഗിക്കാം.

കൃഷിരീതി

അര മീറ്റർ നീളം, വീതി, താഴ്ച എന്നിവയുള്ള കുഴി തയാറാക്കി ജൈവവളം കുഴിയൊന്നിന് 3 കിലോ മേൽമണ്ണുമായി കൂട്ടിയിളക്കി മൂടുക. കുഴിയുടെ മുഖം ഒരു ചെറുകൂനയായി മേൽമണ്ണ് കൂട്ടി ഉയർത്തി രണ്ടോ മൂന്നോ വിത്ത് ഒരു കൈപ്പത്തി അകലത്തിൽ കുത്തി നേരിട്ട് തൻമൂട്ടിൽ വളർത്താം. വേരിൽ നിന്ന് മുളച്ചുപൊന്തുന്ന സസ്യങ്ങളെയും ഇപ്രകാരം കുഴിയെടുത്ത് മാറ്റി നട്ട് സംരക്ഷിക്കാം. രണ്ടു കുഴികൾക്ക് താങ്ങുകാലുകൾ നാട്ടി പടർത്തുകയോ ചെറുമരങ്ങളിൽ കയറ്റിവിടുകയോ ചെയ്യാം. ആണ്ടിൽ ഒരു പ്രാവശ്യം മൂന്നുവർഷം പ്രായമെത്തുംവരെ ചുവടൊന്നിന് 2 കിലോ അഴുകി പൊടിഞ്ഞ കരിയിലയും മേൽമണ്ണും കൂട്ടി ചുവട്ടിൽ ചേർത്ത് കൊടുക്കുക. മരമഞ്ഞളിന് ഏറ്റവും പ്രിയങ്കരമായ ഒരു പരിചര ണമാണിത്. കടുത്ത വേനലുള്ള ദിക്കിൽ നന വേണ്ടിവരും.

വിളവെടുപ്പ്

ഔഷധിയുടെ വളർച്ചയനുസരിച്ച് വേരും നാരും തൊലിയും ശേഖരിക്കാം. ധാരാളം ഔഷധയോഗ്യമായ ഭാഗങ്ങൾ ആവശ്യം വരുന്നവർ കൂടുതൽ സസ്യങ്ങൾ വളർത്തുക. പല പ്രായത്തിലുള്ള ചെടികൾ പരിചരിക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ അഭികാമ്യം. ഒപ്പം വംശവർധനവ് തുടരുകയും വേണം.

English Summary: maramanjal can be sprouted using seeds
Published on: 02 September 2023, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now