ലോക പരിസ്ഥിതി ദിനത്തിൽ, 2024 ജൂൺ 5 ന്, മെഗാ ട്രീ പ്ലാന്റേഷൻ കാമ്പെയ്നിന്റെ ഭാഗമായി പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയും SSIAST ചെയർമാൻ ഡോ പ്രഭാകർ റാവുവും ചേർന്ന് ബാംഗ്ലൂർ ആശ്രമത്തിലെ ഗോവർദ്ധൻ ഫാമിൽ വൃക്ഷത്തൈകൾ നട്ടു.
തോട്ടങ്ങളുടെ ആഗോള സ്വാധീനത്തെക്കുറിച്ച് ഗുരുദേവ് പരാമർശിക്കുകയും അവരുടെ വീടുകളിൽ ഫല വർഗ്ഗ ചെടികൾ വളർത്തുന്നതിന് ഊന്നൽ നൽകുകയും ചെയ്തു. മുഴുവൻ പരിപാടിക്കും മാധ്യമങ്ങളിൽ നിന്ന് നല്ല കവറേജ് ലഭിച്ചു.
കടുത്ത വേനലിനെക്കുറിച്ചും പരിസ്ഥിതി മാറ്റത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഇന്നത്തെ സാഹചര്യത്തിൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുരുദേവ് മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും - പ്രവൃത്തിക്കേണ്ട കാര്യങ്ങൾ
രാജ്യത്തുടനീളം നാം വേനൽക്കാലത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം നാമെല്ലാവരും സജീവമാകുക എന്നതാണ്. ഇന്ന് അന്താരാഷ്ട്ര പരിസ്ഥിതി ദിനമായതിനാൽ എല്ലാവരും മരങ്ങൾ നട്ടു പിടിപ്പിക്കുകയും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും മരങ്ങൾ, ഭൂമി, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിലും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും സജീവമാകണം. വളരെയധികം മഴ ലഭിക്കുന്നുവെങ്കിലും , എല്ലാം താഴേക്ക് പോകുന്നു.
വനസംരക്ഷണവും ഇതിന്റെ ഭാഗമാകണം. കൂടുതൽ സസ്യങ്ങൾ വളർത്തുന്നതിലൂടെയും വെള്ളം ലാഭിക്കുന്നതിലൂടെയും കൂടുതൽ പോഷകങ്ങൾ ഉപയോഗിച്ച് സ്വയം റീചാർജ് ചെയ്യാൻ ഭൂമിയെ സഹായിക്കുന്നതിലൂടെയും നമുക്ക് ഓരോരുത്തർക്കും ഭൂമിക്ക് വേണ്ടി സംഭാവന ചെയ്യാൻ കഴിയും. അതിനാൽ നമ്മുടെ സ്വന്തം വീടുകളിൽ ചില ചെടികൾ വളർത്താനുള്ള ദൃഢനിശ്ചയത്തോടെ എല്ലാവർക്കും സങ്കൽപമെടുക്കാൻ കഴിയുന്ന ദിവസമാണ് ഇത്.
നിങ്ങൾ ഒരു അപ്പാർട്ട്മെന്റിലാണെങ്കിൽപ്പോലും നിങ്ങൾക്ക് മത്തങ്ങ, വെള്ളരി, തക്കാളി, മുളക് എന്നിവയെല്ലാം വളർത്താം. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാൻ, സഹായിക്കാൻ മുന്നോട്ട് വരാൻ ലോകത്തിലെ ഓരോ പൌരനോടും അഭ്യർത്ഥിക്കുന്നു.
വികസനവും വൃക്ഷ പരിപാലനവും പൂരകമാണ്
പരിസ്ഥിതിയെ പരിപാലിക്കുന്നത് വികസനത്തിന് എതിരല്ല. ഈ രാഷ്ട്രത്തെ വികസിത രാഷ്ട്രമാക്കുന്നതിന് നമുക്ക് വികസന അധിഷ്ഠിതമായ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും.
പഴയ കാലത്ത് മഹാരാജാക്കന്മാർ റോഡിന്റെ ഇരുവശത്തും മരങ്ങൾ നട്ടിരുന്നു. ഇന്ന് ആ റോഡുകൾ വളരെ ചെറുതാണ്, അതിനാൽ നമ്മൾ റോഡുകൾ വിപുലീകരിക്കുകയാണ്, പക്ഷേ നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്, ഇത് പൊതുജന പങ്കാളിത്തത്തിത്തോടെ ചെയ്യണം. ഓരോ വ്യക്തിയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒരു മാറ്റം വരുത്തുകയും വേണം.
"കോടിക്കണക്കിന് ചെടികൾ നട്ടുപിടിപ്പിക്കുക എന്നതാണ് മെഗാ പ്ലാന്റേഷൻ ഡ്രൈവിന്റെ ലക്ഷ്യം. ഈ വർഷം രാഖി പൂർണിമ ആകുമ്പോഴേക്കും 22 സംസ്ഥാനങ്ങളിലായി ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കും. അതാണ് പ്രധാന മുദ്രാവാക്യം ", ഗുരുദേവ് പറഞ്ഞു.