കീടങ്ങളിൽ രോഗം വരുത്തുന്ന കുമിളുകൾ, പുറം തോടുകൾ വഴി അവയുടെ ഉള്ളിൽ കടന്ന് വിഷ വസ്തുക്കൾ ഉത്പാദിപ്പിച്ച് കീടങ്ങളെ കൊല്ലുന്നു. മെറ്റാറൈസിയം മേജസ് എന്ന മിത്രകുമിൾ തെങ്ങിലെ ഒരു പ്രധാന കീടമായ കൊമ്പൻ ചെല്ലിയ്ക്കെതിരെ അവയുടെ പ്രജനനം നടക്കുന്ന വളക്കുഴികളിലും മറ്റും പ്രയോഗിക്കുന്നത് കീടബാധ 85 ശതമാനം വരെ കുറയ്ക്കുകയും തെങ്ങിന്റെ വിളവ് 13 ശതമാനം വരെ വർധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യും.
കൊമ്പൻ ചെല്ലിയെ ബാധിക്കുന്ന നൂഡി വൈറസുകൾ ബാധിച്ച വണ്ടുകളെ ഒരു ഹെക്ടറിന് 12 എന്നതോതിൽ പുറത്തു വിടുന്നത് ലക്ഷദ്വീപ് പോലുള്ള ദ്വീപ് 1 ആവാസവ്യവസ്ഥയിൽ വളരെ ഫലപ്രദമായി കൊമ്പൻ ചെല്ലിയെ ദീർഘകാലത്തേക്ക് നിയന്ത്രിക്കാനാവുന്നതാണ്. ഈ നൂഡി വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള ഗുവാം എന്ന വകഭേദത്തിലുള്ള കൊമ്പൻ ചെല്ലികൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഉണ്ടെങ്കിലും . ഇന്ത്യയിൽ അവയുടെ അഭാവം പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്.
തെങ്ങിൻ കുലകളിൽ പരാഗണത്തിനുശേഷം ഹിർ സുറ്റെല്ലതോംസോണി എന്ന ടാൽക്ക് അടിസ്ഥാന മാക്കിയുള്ള മിത്ര കുമിൾ ഫോർമുലേഷൻ പ്രയോഗം, മണ്ഡരിയുടെ ആക്രമണം വളരെയധികം കുറയുവാൻ കാരണമായി. ആന്ധ്രാപ്രദേശ് പോലുള്ള ചൂട് കൂടിയ പ്രദേശങ്ങളിൽ ഇത് അത്ര വിജയകരമല്ല. വേപ്പെണ്ണ, നീമസാൽ, അസാഡിറാക്റ്റിൻ തുടങ്ങിയ ബൊട്ടാണിക്കൽ ഫോർമുലേഷനുകളുമായി കലർത്തി ഉപയോഗിക്കുന്നത്. ഇവയുടെ ശേഷി കൂട്ടുന്നതായി കണ്ടിട്ടുണ്ട്.
കീടരോഗജന്യ നിമാവിരകൾ (ഇ.പി.എൻ.) കീടങ്ങളെ നശിപ്പിക്കുന്നത് അവയുടെ കുടലിൽ സഹവസിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന സെപ്റ്റിസീമിയ കാരണമാണ്. മണ്ണിൽ വസിക്കുന്ന കീടങ്ങളുടെ നിയന്ത്രണത്തിന് ഇ.പി.എൻ. വളരെ ഫലപ്രദമാണ്. തെങ്ങിന്റെ വേരു തീനിപ്പുഴുക്കളെ (മ്യൂക്കോ ഫോളിസ് കോണിയോ കാ എന്ന നിമാവിരയുടെ 1.5 ബില്യൺ ഇൻഫെക്റ്റീവ് ജുവനൈൽസ് (ഐ.ജെ) ഒരു ഹെക്ടറിന് എന്ന തോതിൽ പ്രയോഗിക്കാവുന്നതാണ്. ICAR-CPCRI വികസിപ്പിച്ചെടുത്ത ഇ പി എൻ ക്യാളുകൾ ചെമ്പൻ ചെല്ലിക്കെതിരെ മുൻകരുതൽ മാർഗ്ഗമായി ഫലപ്രദമായിട്ടാണ് കണ്ടുവരുന്നത്.